അമേരിക്കൻ വാർത്ത

ന്യൂയോര്‍ക്കില്‍ മില്ലേനിയം ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 18-ാമത് വാര്‍ഷിക പൊതുയോഗം

ന്യൂയോര്‍ക്ക്: വര്‍ഷങ്ങളായി ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മില്ലേനിയം ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 19-ാമത് വാര്‍ഷിക പൊതുയോഗം ഏപ്രില്‍ 19, 2026-ന് ഫ്‌ലോറല്‍ പാര്‍ക്കിലെ ടേസ്റ്റ് ഓഫ് കേരള കിച്ചണില്‍ വെച്ച് നടത്തപ്പെട്ടു.

കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന-സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ റോമിയോ റോയ്, അഖില്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി. ക്ലബ്ബിന്റെ ഭാവി പരിപാടികള്‍ കൂടുതല്‍ കാര്യക്ഷമമായി സംഘടിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അംഗങ്ങള്‍ മുന്നോട്ടുവച്ചു.
വര്‍ഷങ്ങളായി നടത്തിവരുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ്, സ്‌പൈക്ക് വോളിബോള്‍ ടൂര്‍ണമെന്റ്, ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്നിവയ്ക്കൊപ്പം ഓണം ആഘോഷവും ഫാമിലി നൈറ്റും കൂടുതല്‍ വിപുലമായി നടത്താന്‍ യോഗത്തില്‍ തീരുമാനമായി. ഇതിനായി എല്ലാ വര്‍ഷത്തെയും പോലെ പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കാനും തീരുമാനിച്ചു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ക്ലബ്ബിന്റെ ചാരിറ്റി വിഭാഗമായ ‘MASC CARE’ നാട്ടിലും അമേരിക്കയിലുമായി നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഭാരവാഹികള്‍ക്ക് യോഗത്തില്‍ പ്രത്യേക അഭിനന്ദനം ലഭിച്ചു. വരും വര്‍ഷങ്ങളിലും കൂടുതല്‍ സാമൂഹിക-കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനമായി.
തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍, 2026-2027 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അനില്‍ കൊയ്പുറം (പ്രസിഡന്റ്), ഡോണി കുര്യാക്കോസ് (സെക്രട്ടറി), ബിനു വര്‍ഗീസ് (ട്രഷറര്‍) എന്നിവരാണ് പുതിയ കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നത്. ജിഷിന്‍ പോള്‍, ജിത്തു വര്‍ഗീസ്, ഫെനു മോഹന്‍, മാത്യു ജോണ്‍, ജസ്റ്റിന്‍ വര്‍ഗീസ്, അരുണ്‍ സഖറിയ എന്നിവരെ ബോര്‍ഡ് കമ്മിറ്റി അംഗങ്ങളായും റോമിയോ റോയിയെ ഓഡിറ്ററായും യോഗം തിരഞ്ഞെടുത്തു.

പതിനെട്ടു വര്‍ഷമായി ന്യൂയോര്‍ക്കിന്റെ ഹൃദയഭാഗത്ത് ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ഈ ക്ലബ്ബ് അമേരിക്കന്‍ മലയാളികളുടെ ചിരകാല സ്വപ്നസാക്ഷാല്‍ക്കാരമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഈ വരുന്ന സെപ്റ്റംബറില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന വാശിയേറിയ ക്രിക്കറ്റ് മത്സരത്തില്‍, അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളില്‍ നിന്നുള്ള പ്രഗല്‍ഭരായ ടീമുകളെ പങ്കെടുപ്പിച്ച് ഒരു കായിക വിസ്മയം തീര്‍ക്കാനാണ് ജനറല്‍ ബോഡി തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ കൂടാതെ പുതിയ ആശയങ്ങള്‍ കൂടി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ക്ലബ്ബിനെ സഹായിച്ച എല്ലാവര്‍ക്കും, പ്രത്യേകിച്ച് അകമഴിഞ്ഞ് സഹായിച്ചുകൊണ്ടിരിക്കുന്ന എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കും, ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും കരുത്തേകുന്ന എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും, പ്രോത്സാഹനങ്ങളുമായി കൂടെയുള്ള എല്ലാ കായിക പ്രേമികള്‍ക്കും മില്ലേനിയം ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് നന്ദി രേഖപ്പെടുത്തി.

Report മോന്‍സി ചെറിയാന്‍

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഈ വാരാന്ത്യത്തോടെ ഇറാനുമായി സമാധാന കരാറിന് യുഎസ്, ഒപ്പിടൽ ചടങ്ങിന് ജെ.ഡി വാൻസ് യൂറോപ്പിലേക്ക്

വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ”വലിയൊരു ഒത്തുതീർപ്പിൽ” എത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംകായികം

ഇത്തവണ ലോകകപ്പിന്റെ കണ്ടെത്തലാകാൻ സാധ്യതയുള്ള യുവതാരങ്ങൾ

ഫുട്ബോൾ ലോകകപ്പിനെത്തുന്ന രാജ്യങ്ങൾ എല്ലാക്കാലവും താരോദയങ്ങൾക്കു വഴിയിടാറുണ്ട്. കൗമാര കാൽപന്ത് അദ്ഭുതങ്ങളായ ദിവ്യാസ്ത്രങ്ങളുമായി ഇത്തവണത്തെ ലോകകപ്പിനെത്തുന്ന...

അമേരിക്കൻ വാർത്ത

മാഗ് മലയാളം ക്ലാസ് പ്രവേശനോൽസവും പരിസ്ഥിതി ദിനാചരണവും

ഹ്യൂസ്റ്റൺ: കേരള സംസ്ഥാന തലത്തിലുള്ള സ്കൂൾ പ്രവേശനോൽസവത്തിന് സമാനമായി നോർത്ത് അമേരിക്കയിൽ മലയാളി ബാഹുല്യമുള്ള ഹ്യുസ്റ്റണിൽ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ ആക്രമണം നടത്തിയത് ഇറാനെന്ന് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ കഴിഞ്ഞ രാത്രിയിൽ ആക്രമണം നടത്തിയത് ഇറാനാണെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ്...