അമേരിക്കൻ വാർത്ത

ന്യൂയോര്‍ക്ക് കേരളാ സമാജം പ്രവര്‍ത്തനോദ്ഘാടനവും ഈസ്റ്റര്‍-വിഷു ആഘോഷവും; ഡോ. രാജു നാരായണ സ്വാമി, ഐ.എ.എസ് മുഖ്യാതിഥി

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഏറ്റവും ആദ്യ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ അന്‍പത്തിനാലാമതു വാര്‍ഷിക പ്രവര്‍ത്തനോദ്ഘാടനവും ഈസ്റ്റര്‍-വിഷു ആഘോഷവും മെയ് 9 ശനിയാഴ്ച്ച വൈകിട്ട് 6-ന് എല്‍മോണ്ടിലെ സെന്റ് വിന്‍സെന്റ് ഡീപോള്‍ മലങ്കര കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ (1500 DePaul Street, Elmont, NY 11003)  നടത്തപ്പെടുന്നു.

കേരളാ ഗവണ്‍മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി-IAS, ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ഉദ്ഘാടന ചടങ്ങുകള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ എല്ലാം പുരോഗമിച്ചു വരുന്നു എന്ന് സമാജം പ്രസിഡന്റ് ഹേമചന്ദ്രന്‍ ലോങ്ങ് ഐലന്‍ഡില്‍ പ്രസ്താവിച്ചു.

ചങ്ങനാശ്ശേരി സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂളില്‍ നിന്നും 1983-ല്‍ ഒന്നാം റാങ്കോടെ   SSLC  പരീക്ഷ പാസ്സായി, പിന്നീട് ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ നിന്നും പ്രീ ഡിഗ്രി പരീക്ഷയില്‍ ഒന്നാംറാങ്ക് കരസ്ഥമാക്കി, മദ്രാസ് IIT -ല്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്ങില്‍  വീണ്ടും ഒന്നാം റാങ്ക് നേടി, 1991-ല്‍ ഓള്‍ ഇന്ത്യ സിവില്‍ സര്‍വീസ് പരീക്ഷയില്‍ അടുത്ത ഒന്നാംറാങ്കും കവര്‍ന്നെടുത്ത് കേരളാ ഗവണ്മെന്റില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്ന അതുല്യ പ്രതിഭയാണ് സമാജത്തിന്റെ പരിപാടിയില്‍ മുഖ്യാതിഥിയായി എത്തുന്ന ഡോ. രാജു നാരായണ സ്വാമി.  2011-ല്‍ അമൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സിലും 2022-ല്‍ ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്  നിയമത്തിലും രണ്ട് പി.എച്ച്.ഡി.  ഡോക്ടറേറ്റ് നേടിയ വ്യക്തിയാണ് ഡോ. രാജു സ്വാമി.  രാജ്യത്തെ കാര്‍ന്നു തിന്നുന്ന അഴിമതിക്കെതിരെ നിരന്തരം നിലപാടുകള്‍ കൈക്കൊള്ളുന്ന ഡോ. സ്വാമി രാഷ്ട്രീയ മേലാളന്മാരുടെ ഇന്‍ഗിതം അനുസരിച്ച് പ്രവര്‍ത്തിക്കാത്തതിനാല്‍ 34 വര്‍ഷത്തെ സേവനത്തിനുള്ളില്‍ 32 ട്രാന്‍സ്ഫറുകള്‍ക്ക് ഇരയായി. തൃശൂര്‍, ഇടുക്കി എന്നീ ജില്ലകളിലെ കളക്ടര്‍ എന്ന പദവിയില്‍ അദ്ദേഹം വരുത്തിയ പരിഷ്‌കാരങ്ങള്‍ ഇന്നും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടവയാണ്.

കേരളാ സമാജത്തിന്റെ അന്‍പത്തിനാല് വര്‍ഷത്തെ പ്രവത്തനങ്ങളില്‍ ചരിത്ര മുഹൂര്‍ത്തമായി മാറുന്ന ചടങ്ങാണ് ഈ വര്‍ഷം സംഘടിപ്പിക്കുന്ന പ്രവര്‍ത്തനോദ്ഘാടനവും ഈസ്റ്റര്‍-വിഷു ആഘോഷവും എന്ന്  സമാജം പ്രസിഡന്റും ലോങ്ങ് ഐലന്‍ഡിലെ പ്രമുഖ വ്യാപാര  സ്ഥാപനമായ മഹാരാജാ സൂപ്പര്‍മാര്‍ക്കറ്റിന്റെ  പാര്‍ട്ണറുമായ  ഹേമചന്ദ്രന്‍ പെരിയല്‍ ന്യൂഹൈഡ് പാര്‍ക്കില്‍ പ്രസ്താവിച്ചു.  കേരളാ സമാജത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് മാത്രമായി മൂന്നു ദിവസത്തേക്ക് ന്യൂയോര്‍ക്കില്‍ എത്തിച്ചേരുന്ന ഡോ. രാജു നാരായണ സ്വാമിയുടെ മലയാള പ്രഭാഷണം ശ്രവിക്കുന്നതിനായി ധാരാളം പേര്‍ ആകാംക്ഷാഭരിതരായി കാത്തിരിക്കുകയാണെന്ന് ഹേമചന്ദ്രന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് ഷാജി വര്‍ഗ്ഗീസ്, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, ട്രഷറര്‍ വിനോദ് കേയാര്‍ക്കേ, ജോയിന്റ് സെക്രട്ടറി ജോസി സ്‌കറിയ, ജോയിന്റ് ട്രഷറര്‍ മാമ്മന്‍ എബ്രഹാം എന്നിവര്‍ കാര്യപരിപാടി ക്രമീകരണങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നു. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ വര്‍ഗ്ഗീസ് കെ. ജോസഫ്,  ട്രസ്റ്റീ ബോര്‍ഡ് അംഗംങ്ങളായ പോള്‍ പി ജോസ്, ഫിലിപ്പോസ് കെ ജോസഫ്, സിബി ഡേവിഡ്, സജി എബ്രഹാം എന്നിവര്‍ പരിപാടിയുടെ വന്‍ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. മറ്റ് കമ്മറ്റി അംഗങ്ങളായ ലീലാ മാരേട്ട്, ഷാജു സാം, വര്‍ഗ്ഗീസ്  പോത്താനിക്കാട്, ബെന്നി ഇട്ടീര, സജി തോമസ്, പ്രകാശ് തോമസ്, ജോര്‍ജ് തോമസ്, ഏലിയാമ്മ അപ്പുകുട്ടന്‍, സുനില്‍ ചാക്കോ എന്നിവരും വിവിധ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് ആഘോഷ ചടങ്ങിന്റെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്നു.

മെയ് 9  ശനിയാഴ്ച വൈകിട്ട് 6-ന് എല്‍മോണ്ടില്‍ നടക്കുന്ന കേരളാ സമാജത്തിന്റെ പ്രവര്‍ത്തനോദ്ഘാടനത്തില്‍ പങ്കെടുക്കുവാനും  മുഖ്യാതിഥി ഡോ. രാജു നാരായണ സ്വാമി, IAS-ന്റെ മാസ്മരിക പ്രഭാഷണം കേള്‍ക്കുന്നതിനും  ഏവരെയും ക്ഷണിക്കുന്നു എന്ന് സമാജം സെക്രട്ടറി മാത്യുക്കുട്ടിയും, ട്രഷറര്‍ വിനോദും സംയുക്തമായി പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് നടത്തപ്പെടുന്ന നൃത്ത കലാപരിപാടികളും, ലൈവ് ഓര്‍ക്കസ്ട്രയോടുകൂടിയ ഗാനമേളയും വിഭവസമ്യദ്ധമായ ഡിന്നറും ആസ്വദിക്കുന്നതിന് ഏവരും എത്തിച്ചേരണമെന്ന് ഇരുവരും ചേര്‍ന്ന്  പ്രസ്താവിച്ചു. പ്രവേശനം പാസ്സ്  മൂലം നിയന്ത്രിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക  (1) ഹേമചന്ദ്രന്‍, പ്രസിഡന്റ് – (516)-366-9262   (2)  മാത്യുക്കുട്ടി ഈശോ – സെക്രട്ടറി – (516)- 455-8596   (3)  വിനോദ് കെയാര്‍ക്കെ, ട്രഷറര്‍  – (516)- 633-5208.

Report മാത്യുക്കുട്ടി ഈശോ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...