അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്‍ മദേഴ്സ് & നഴ്‌സസ് ഡേ സെലിബ്രേഷന്‍ മെയ് 2 ന്

ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2026 മദേഴ്സ് & നഴ്‌സസ് ഡേ സെലിബ്രേഷന്‍ 2026 മെയ് 2 ശനിയാഴ്ച വൈകിട്ട് 7 ന് നോര്‍ത്ത് ബ്രൂക്കിലുള്ള സെഞ്ചുറിയന്‍ ബാങ്കെറ്റ് ഹാളില്‍ വെച്ച് നടത്തപ്പെടുന്നതാണ്. പ്രശസ്ത നടി പ്രിയങ്ക നായര്‍ ഉദ്ഘാടനം ചെയ്യുന്ന ആഘോഷ പരിപാടികളില്‍ നഴ്‌സിംഗ് രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഡോ. ആനി എബ്രഹാം, ഡോ.ലിസി പീറ്റേഴ്‌സ്, ഡോ. രാജി തോമസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

‘ഹീലിംഗ് ഹാന്‍ഡ്സ്, കെയറിങ് ഹാര്‍ട്‌സ്’ എന്ന വിഷയത്തില്‍ ഊന്നിയുള്ളതാണ് ഈ വര്‍ഷത്തെ മദേഴ്സ് & നഴ്‌സസ് ഡേ ആഘോഷങ്ങളെന്ന് പരിപാടികളുടെ കോര്‍ഡിനേറ്റര്‍മാരായ ഡോ. മധു വെണ്ണിക്കണ്ടം, ബീന ജോര്‍ജ് എന്നിവര്‍ പറഞ്ഞു. പങ്കെടുക്കുന്ന എല്ലാ നഴ്‌സസ്നെയും അമ്മമാരെയും പരിപാടിയില്‍ ആദരിക്കുകയും, നല്ല രീതിയില്‍ വേഷം ധരിച്ച അമ്മമാരില്‍ നിന്നു ഒരാളെ തിരഞ്ഞെടുത്ത്, അവര്‍ക്കു സമ്മാനം നല്‍കുകയും ചെയ്യും.


ഈ ആഘോഷ പരിപാടികളിലേക്ക് എല്ലാ നഴ്‌സസ്നെയും അമ്മമാരെയും ക്ഷണിക്കുന്നതായി ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു മുണ്ടക്കല്‍, ട്രെഷറര്‍ അച്ചന്‍കുഞ്ഞ് മാത്യു, വൈസ് പ്രസിഡണ്ട് ലൂക്ക് ചിറയില്‍, ജോയിന്റ് സെക്രട്ടറി സാറ അനില്‍, ജോയിന്റ് ട്രെഷറര്‍ പ്രിന്‍സ് ഈപ്പന്‍, കോര്‍ഡിനേറ്റര്‍മാരായ ഡോ. മധു വെണ്ണിക്കണ്ടം, ബീന ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...