കേരള വാർത്തകൗതുകങ്ങൾ

ഒരു കോഴി; കിട്ടിയത് 77,000 രൂപ: മാൻവെട്ടം സെന്റ് ജോർജ് പള്ളിയിൽ വേറിട്ടൊരു ലേലംവിളി

കുറുപ്പന്തറ: ലേലംവിളിക്കു വാശിയേറിയതോടെ ഒരു പൂവൻകോഴിയുടെ വില 77,000 രൂപ. മാൻവെട്ടം സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാളിന്റെ ഭാഗമായി നടന്ന ലേലത്തിലാണ് ഈ വൻവില. പള്ളിയിലെ പ്രധാനനേർച്ചയാണ് കോഴികളെ സമർപ്പിക്കുക. 200 കോഴികളാണ് നേർച്ചയായി ലഭിച്ചത്. 

ഇതിൽ ആദ്യം ലേലത്തിനുവച്ച കോഴിയെ 45,000 രൂപക്ക് മാൻവെട്ടം അരീക്കര വീട്ടിൽ സ്റ്റീഫൻ റോബി വിളിച്ചെടുത്തു. സ്റ്റീഫൻ ഈ കോഴിയെ പള്ളിക്ക് തിരികെ നൽകി. അപ്പോൾ നടന്ന ലേലത്തിൽ 20,000 രൂപ ലഭിച്ചു. തുടർന്ന് വീണ്ടും ആ കോഴിയെ ലേലത്തിൽ നേടിയ ആൾ പള്ളിക്കു തന്നെ തിരികെ നൽകി. തുടർന്നു ലേലത്തിൽ 12,000 രൂപ ലഭിച്ചു. അങ്ങനെയാണ് ഒരു കോഴിക്ക് ലേലത്തുക 77,000 ലേക്ക് ഉയർന്നത്. പള്ളിയിൽ നേർച്ചയായി കിട്ടുന്ന കോഴികളെ ലേലം വിളിക്കാൻ പള്ളിക്കു പുറത്തുനിന്നും ഒട്ടേറെപേർ എത്തുന്നുണ്ട്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...