അമേരിക്കൻ വാർത്തകായികം

മറിയാമ്മ പിള്ള മെമ്മോറിയൽ സോക്കർ ഇന്റർനാഷണൽ ടൂർണമെന്റിന് ഐ. എം. എ വേദിയൊരുക്കുന്നു

ചിക്കാഗോ: ഫോക്കാനാ മുൻ പ്രസിഡന്റ്, ഐ. എം. എ മുൻപ്രസിഡന്റ് പൊതുപ്രവർത്തക, ജീവകാരുണ്യ പ്രവർത്തക തുടങ്ങി പല രംഗങ്ങളിലും മുന്നിൽ നിന്ന് പ്രവർത്തിച്ച് നമ്മളിൽ നിന്ന് വിട്ടുപിരിഞ്ഞ ചിക്കാഗോയുടെ ഉരുക്കു വനിത എന്നറിയപ്പെടുന്ന മറിയാമ്മ പിള്ളയുടെ  ഓർമ്മകൾക്ക് ചാരുത പകരാൻ ഐ എം എ ഒരു സോക്കർ ടൂർണമെന്റും തുടർന്ന് മറിയാമ്മ പിള്ളയുടെ ഓർമ്മ നില നിർത്താൻ പൊതുജനങ്ങൾക്കായി ഒരു ഓഫീസ് മന്ദിരവും വാങ്ങുവാൻ പ്രസിഡന്റ് ജോയ് ഇണ്ടിക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. സോക്കർ ടൂർണമെന്റ് മെയ് 31 ഞായറാഴ്ച രാവിലെ എട്ടുമണി മുതൽ ടെറസ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തുന്നതാണ്. (735 S. West Gate  ഡെസ്പ്ലൈൻസ് 60016).

അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമുള്ള 16  ടീമുകൾ അണിനിരക്കുന്ന ഗംഭീര ടൂർണമെന്റ്  രണ്ട് ഗ്രൗണ്ടുകളിൽ ഒരുമിച്ച് നടത്താനാണ് തീരുമാനം. വിജയിക്കുന്ന ടീമുകൾക്ക് ക്യാഷ് അവാർഡ് ആയി 1000 ഡോളറും മറിയാമ്മ പിള്ള മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും നൽകപ്പെടും. രണ്ടും മൂന്നും സ്ഥാനത്ത് എത്തുന്ന ടീമുകൾക്ക് എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡുകളും നൽകും. ചിക്കാഗോയിൽ ഇദംപ്രഥമമായി പല കലാ കായിക പരിപാടികൾക്കും തുടക്കം കുറിച്ച ഇല്ലിനോയി മലയാളി അസോസിയേഷന്റെ പ്രവർത്തന മണ്ഡലത്തിൽ ഒരു തിലകക്കുറിയായി ഈ പരിപാടികളും മാറും എന്ന സംഘാടകർ വിശ്വസിക്കുന്നു.

 പരിപാടിയുടെ നടത്തിപ്പിലേക്ക് 51 അംഗ കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സിറിയക്ക് കൂവക്കാട്ടിൽ, കൺവീനർമാർ ജയിബു  മാത്യു, ഫ്രാൻസിസ് കിഴക്കേക്കുറ്റ്, കോർഡിനേറ്റർമാരായി ജോർജ് പണിക്കർ, സിബു മാത്യു, പ്രവീൺ തോമസ്, ഡയറക്ടർ പ്രിജിൽ അലക്സാണ്ടർ, ലിൻസ് ജോസഫ്, സ്റ്റീഫൻ ചൊള്ളാമ്പൽ, രാജൻ തലവടി, ഷാനി എബ്രഹാം, ജോർജ് മാത്യു, ജോസി കുരിശിങ്കൽ, അനിൽകുമാർ പിള്ള, സാം ജോർജ്, സാം തോമസ് തെക്കാനാൽ, ജോർജ്‌ ചെക്കാലത്തോട്ടിൽ, അനിസ് സണ്ണി തുടങ്ങി ഒരു വൻ നിര വിവിധ കമ്മിറ്റികളിൽ പ്രവർത്തിക്കും ഈ ടൂർണമെന്റിന്റെ വിജയത്തിനായി ചിക്കാഗോ നിവാസികളുടെ നിർലോഭ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു

Report ജോർജ് പണിക്കർ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...