അമേരിക്കൻ വാർത്ത

റവ. ജീവൻ ജോണിനും കുടുംബത്തിനും സമുചിത യാത്രയയപ്പു നൽകി

ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമാ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായിരുന്ന്  മൂന്നു വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം ചെന്നൈ ആവഡി സെന്റ് ആൻഡ്രൂസ്  മാർത്തോമാ ഇടവക വികാരിയായി സ്ഥലം മാറി പോകുന്ന റവ.ജീവൻ ജോണിനും  കുടുംബത്തിനും ഇടവക സമുചിത യാത്രയപ്പ് നൽകി.

ഏപ്രിൽ 26നു ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാന ശുശ്രൂഷയ്ക് ശേഷം ട്രിനിറ്റി ദേവാലയത്തിൽ വച്ച് നടന്ന യാത്രയയപ്പു സമ്മേളനത്തിൽ വികാരി റവ. ജിജോ.എം. ജേക്കബ് അധ്യക്ഷത വഹിച്ചു. ഇടവക ഗായകസംഘത്തിന്റെ പ്രാരംഭ ഗാനത്തിന് ശേഷം ജോൺ ഫിലിപ്പ് പ്രാർത്ഥിച്ചു.

ഇടവക സെക്രെട്ടറി അജിത് വർഗീസ് അച്ചനും കുടുംബത്തിനും യാത്രാമംഗളങ്ങൾ ആശംസിച്ചു കൊണ്ട് ഏവരെയും സമ്മേളനത്തിലേക്ക്‌ സ്വാഗതം ചെയ്തു. തുടർന്ന് റവ. ജിജോ.എം.ജേക്കബ് അധ്യക്ഷപ്രസംഗം നടത്തി.നാളിതുവരെ അച്ചനിൽ നിന്നും കുടംബത്തിൽനിന്നും ലഭിച്ച സഹോദര തുല്യമായ  കരുതലും സ്‌നേഹവും എന്നും ഓർമ്മിപ്പിക്കപ്പെടുമെന്നും ജിജോ അച്ചൻ അദ്ധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.  

ഇടവക വൈസ് പ്രസിഡണ്ട് എബി മത്തായി യാത്രാമംഗളാശംസകൾ നേർന്നു സംസാരിച്ചു. ഇടവക ഫിനാൻസ് ട്രസ്‌റ്റി റെജി ജോർജ് ഇടവകയുടെ പാരിതോഷികം അച്ചന് സമ്മാനിച്ചു. ഇടവക ഗായകസംഘത്തിന്റെ പ്രത്യേക യാത്രാമംഗള ഗാനം സമ്മേളനത്തിന് മികവ് നൽകി.

അച്ചനും കുടുംബവും ഇടവകയ്ക്ക് നൽകിയ എല്ലാ നിസ്വാർത്ഥ സേവനങ്ങളെയും പ്രവർത്തനങ്ങളെയും സംസാരിച്ചവർ സ്മരിച്ചു. ഇടവകയുടെ  ഓഡിയോ വീഡിയോ മിനിസ്ട്രി ടീം അച്ചന്റേയും കുടുംബത്തിന്റയും ഹൂസ്റ്റണിലെ നല്ല ഓർമകൾ പങ്കിട്ട് നിരവധി ഫോട്ടോകൾ കോർത്തിണക്കി പ്രദർശിപ്പിച്ച സ്ലൈഡ് ഷോ സമ്മേളനത്തിന് മാറ്റുകൂട്ടി. ജോസഫ് വർഗീസ് (രാജൻ) ഫോട്ടോഗ്രാഫിക്ക് നേതൃത്വം നൽകി.

ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ച ഹൂസ്റ്റൺ ട്രിനിറ്റി കുടുംബത്തോട് എന്നും ഞങ്ങൾ കടപ്പെട്ടിരിക്കുന്നുവെന്നും  ഞങ്ങളുടെ ഓർമകളിൽ എന്നെന്നും ട്രിനിറ്റി ഉണ്ടായിരിക്കുമെന്നും ജീവൻ  അച്ചൻ, മെർലി കൊച്ചമ്മ എന്നിവർ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ജെറെമി, ക്രിസ്റ്റഫർ എന്നിവർ മക്കളാണ്.

സമ്മേളനത്തിൽ തോമസ് ബെഞ്ചമിൻ നന്ദി പ്രകാശിപ്പിച്ചു. സഭയിലെ സീനിയർ വൈദികലൊരാളും ഇടവകാംഗവുമായ റവ. ഉമ്മൻ ശാമുവേലിന്റെ ആശിർവാദത്തിന് ശേഷം സമ്മേളനം അവസാനിച്ചു. യാത്രയയപ്പു സമ്മേളനത്തിന് ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.    
27ന് തിങ്കളാഴ്ച  രാവിലെ സ്റ്റാഫ്‌ഫോർഡ് പാർസനെജിലും നിരവധിപേർ എത്തി ചേർന്ന് നിർഭരമായ ഒരു യാത്രയയപ്പ് നൽകി. സൂം പ്ലാറ്റ്‌ഫോമിൽ കൂടിയും ഇടവക ജനങ്ങൾക്കു യാത്രാമംഗളങ്ങൾ നേരുന്നതിനു ഭാരവാഹികൾ ക്രമീകരണം ചെയ്തിരുന്നു. നിരവധി ഇടവകാംഗങ്ങൾ ഇവരെ യാത്ര അയയ്ക്കാൻ ഹൂസ്റ്റൺ   ഹോബി എയർപോർട്ടിലും എത്തിച്ചേർന്നിരുന്നു.

Report ജീമോൻ റാന്നി

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...