അമേരിക്കൻ വാർത്തകായികംകേരള വാർത്തകൗതുകങ്ങൾ

പ്രാ​യം വെ​റും ന​മ്പ​റ​ല്ലേ! കാ​ന​ഡ​യി​ൽ മാ​ര​ത്ത​ൺ പൂ​ർ​ത്തി​യാ​ക്കി മ​ല​യാ​ളി ജൂ​ലി​യ​സ് ചാ​ക്കോ

മി​സി​സാ​ഗ (കാ​ന​ഡ): പ്രാ​യം വെ​റു​മൊ​രു അ​ക്ക​മാ​ണെ​ന്ന് തെ​ളി​യി​ച്ചു​കൊ​ണ്ട് 66 വ​യ​സു​കാ​ര​നാ​യ ജൂ​ലി​യ​സ് ചാ​ക്കോ മി​സി​സാ​ഗ മാ​ര​ത്ത​ണി​ൽ (21 കി​ലോ​മീ​റ്റ​ർ) ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ചു.

ഈ ​മാ​സം 26ന് ​ന​ട​ന്ന “റ​ൺ യു​വ​ർ സ്റ്റോ​റി 2026′ എ​ന്ന പ​രി​പാ​ടി​യി​ൽ 1300-ല​ധി​കം പേ​ർ​ക്കൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം മ​ത്സ​രി​ച്ച​ത്.

65 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് അ​നു​വ​ദി​ച്ച മൂ​ന്ന് മ​ണി​ക്കൂ​ർ 45 മി​നി​റ്റി​ന് പ​ക​രം വെ​റും ര​ണ്ട് മ​ണി​ക്കൂ​ർ 40 മി​നി​റ്റ് ര​ണ്ട് സെ​ക്ക​ൻ​ഡ് കൊ​ണ്ട് അ​ദ്ദേ​ഹം ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി.

35 വ​ർ​ഷ​മാ​യി പ്ര​മേ​ഹ​ബാ​ധി​ത​നാ​യ ജൂ​ലി​യ​സ്, മ​രു​ന്നു​ക​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ വ്യാ​യാ​മ​ത്തി​ലൂ​ടെ​യും ഓ​ട്ട​ത്തി​ലൂ​ടെ​യു​മാ​ണ് ത​ന്‍റെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​ത്.

മ​ധ്യ​പ്ര​ദേ​ശി​ലെ ര​ത്‌​ലാ​മി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​സ്റ്റ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​ദ്ദേ​ഹം വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ക​യാ​ണ്. കാ​ന​ഡ​യി​ലു​ള്ള മ​ക​നെ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ ജൂ​ലി​യ​സ്, വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ ഒ​രു മാ​ര​ത്ത​ൺ ഓ​ടു​ക എ​ന്ന ത​ന്‍റെ ആ​ജീ​വ​നാ​ന്ത സ്വ​പ്ന​മാ​ണ് യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.

ഇ​ന്ത്യ​യി​ലെ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ അ​ദ്ദേ​ഹം ത​ന്‍റെ ജീ​വി​ത​ശൈ​ലി​യി​ലൂ​ടെ നി​ര​വ​ധി പേ​ർ​ക്ക് പ്ര​ചോ​ദ​ന​മേ​കു​ന്നു. മേ​യ് അ​വ​സാ​ന​ത്തോ​ടെ അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങും.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...