പ്രധാന വാർത്തസിനിമ

‘ഭൂത് ബംഗ്ല’ എന്റെ ആദ്യ നൂറുകോടി ചിത്രം; പ്രിയദര്‍ശനും അക്ഷയ് കുമാറിനും നന്ദി പറഞ്ഞ് വാമിക ഗബ്ബി

അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദർശൻ സംവിധാനംചെയ്ത ബോളിവുഡ് ചിത്രം ഭൂത് ബംഗ്ല തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം കളക്ഷനിൽ നൂറുകോടി പിന്നിട്ടുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കവെ, തന്റെ ആദ്യനൂറുകോടി ചിത്രം ആഘോഷമാക്കുകയാണ് നായിക വാമിക ഗബ്ബി.

ചിത്രത്തിന്റെ വിവിധ ലൊക്കേഷനുകളിൽനിന്നുള്ള ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചാണ് നടി സന്തോഷം പ്രകടിപ്പിച്ചത്. സംവിധായകൻ പ്രിയദർശനും നായകൻ അക്ഷയ് കുമാറിനും ഉൾപ്പെടെ താരം നന്ദി അറിയിച്ചു. ‘എന്റെ ആദ്യനൂറുകോടി ചിത്രം’ എന്ന് തുടങ്ങുന്ന ഹൃദ്യമായ കുറിപ്പാണ് നടി ചിത്രങ്ങൾക്കൊപ്പം പങ്കുവെച്ചത്.

‘എന്റെ ആദ്യനൂറുകോടി ചിത്രം. പ്രിയദർശൻ, അക്ഷയ് കുമാർ, എക്താ കപൂർ, ഫറാ എന്നിവരോടും, ചിത്രത്തിന് വേണ്ടി സ്വയം സമർപ്പിച്ച മുഴുവൻ അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും വാക്കുകൾക്കതീതമായ നന്ദി. ഞങ്ങളുടേതുപോലെതന്നെ നിങ്ങളുടേതുമാണ് ഭൂത് ബംഗ്ല. ചിത്രം കണ്ടതിനും അനുഭവിച്ചതിനും എനിക്കും പതിയെ ഇടം നൽകിയതിനും പ്രേക്ഷകർക്ക് നന്ദി. ഇവിടെവരെയുള്ള ഓരോ ചുവടും കഠിനാധ്വാനത്തിലൂടേയും പഠനങ്ങളിലൂടേയും ആഴത്തിൽ അനുഭവിച്ചും നേടിയെടുത്തതാണ്. ഇതൊരു തുടക്കം മാത്രമാണ്, ഞാനിനിയും വരും. വളരും, നിങ്ങളെ വിനോദിപ്പിച്ചുകൊണ്ടേയിരിക്കും, എപ്പോഴും’, നടി കുറിച്ചു.

2007-ൽ ജബ് വി മെറ്റ് എന്ന ചിത്രത്തിലൂടേയാണ് വാമിക അഭിനയം ആരംഭിച്ചത്. 2017-ൽ ഗോധയിലൂടെ മലയാളത്തിലെത്തി. പൃഥ്വിരാജിന്റെ നയൻ എന്ന ചിത്രത്തിലും പ്രധാനവേഷത്തിലെത്തിയിരുന്നു. ആസിഫ് അലി നായകനാവുന്ന ടിക്കി ടാക്കയാണ് മലയാളത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

അക്ഷയ് കുമാറിനും വാമികയ്ക്കും പുറമേ തബു, രാജ്പാൽ യാദവ്, പരേഷ് റാവൽ, അസ്രാണി എന്നിവർ പ്രധാനവേഷത്തിലെത്തി ഹൊറർ- കോമഡി ചിത്രമാണ് ഭൂത് ബംഗ്ല. ഏപ്രിൽ 17-ന് പുറത്തിറങ്ങിയ ചിത്രം രാജ്യത്തുനിന്ന് 117 കോടിയും ആഗോള ബോക്‌സ് ഓഫീസിൽ 188 കോടിയും കളക്ഷൻ നേടി. ഏറെക്കാലത്തിന് ശേഷം പ്രിയദർശനും അക്ഷയ് കുമാറും ഒന്നിച്ച ചിത്രമാണിത്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...