അമേരിക്കൻ വാർത്ത

നായര്‍ ബനവലന്റ് അസോസിയേഷന്റെ വിഷു ആഘോഷം വര്‍ണാഭമായി

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ 45-ാമത് വിഷു ആഘോഷം ന്യൂയോര്‍ക്കില്‍ ഫ്‌ലോറല്‍ പാര്‍ക്കിലുള്ള പി എസ് 115 ഓഡിറ്റോറിയത്തില്‍ പൂര്‍വാധികം ഭംഗിയായി ഏപ്രില്‍ 26-ാം തീയതി ഞായാറാഴ്ച നടന്നു.

എന്‍ ബി എ യുടെ പ്രഥമ വനിത വത്സ കൃഷ്ണ, പ്രസിഡന്റ് ക്രിസ് തോപ്പില്‍, മുഖ്യാതിഥി ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി രാജ രാജേശ്വരി, വിശിഷ്ടാതിഥി ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലിമാന്‍ എഡ്വേര്‍ഡ് ബ്രോണ്‍സ്റ്റീന്‍, വിഷു സന്ദേശം നല്‍കിയ അഡ്വ. വിനോദ് കെയാര്‍ക്കെ, എന്‍ ബി എ യുടെ മറ്റെല്ലാ ഭാരവാഹികളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ചടങ്ങുകള്‍ ആരംഭിച്ചു. സംഘടനയുടെ പ്രഥമ പ്രസിഡന്റ് ഡോ. രാമചന്ദ്രന്‍ നായരും പത്‌നി സുപ്രഭ നായരും ചേര്‍ന്ന് പങ്കെടുത്തവര്‍ക്കെല്ലാം വിഷുക്കൈനീട്ടം നല്‍കി അനുഗ്രഹിച്ചു.

സെക്രട്ടറി രഘുവരന്‍ നായരുടെ സ്വാഗത പ്രസംഗത്തിനു ശേഷം ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍വുമണ്‍ ശ്രീമതി വനജ നായര്‍ വിഷുവിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. അഡ്വ. വിനോദ് കെയാര്‍കെ വിഷു സന്ദേശം നല്‍കി. മുഖ്യാതിഥി ജഡ്ജി രാജ രാജേശ്വരി, ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലിമാന്‍ എഡ്വേര്‍ഡ് സി ബ്രോണ്‍സ്റ്റീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

പ്രസിഡന്റ് ക്രിസ് തോപ്പിലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനത്തിനുശേഷം അംഗങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പ്രത്യേകം തയ്യാറാക്കി കൊണ്ടുവന്ന സ്വാദിഷ്ടമായ വിഷു സദ്യ എല്ലാവരും ആസ്വദിച്ചു. സദ്യക്കു ശേഷം വിവിധ തരം കലാപരിപാടികള്‍ അരങ്ങേറി.

എന്‍ ബി എ യിലെ കുട്ടികളുടെ നൃത്തനൃത്യ ശില്പങ്ങളും, ഗാന സമാഹാരങ്ങളുടെ മായാപ്രപഞ്ചം സൃഷ്ടിച്ച പ്രശസ്ത ഗായകരായ ശബരീനാഥും ഹരിലാലും പാടി അരങ്ങു തകര്‍ത്തപ്പോള്‍ കാണികള്‍ ഹര്‍ഷപുളകിതരായി. പ്രശസ്ത ഗായിക ശാലിനി രാജേന്ദ്രന്‍, പ്രഭാകരന്‍ നായര്‍, അക്ഷിത ദീപു എന്നിവരും ഗാനങ്ങള്‍ ആലപിച്ചു.

ട്രഷറര്‍ പ്രദീപ് മേനോന്റെ കൃതജ്ഞതാ പ്രസംഗത്തോടെ പരിപാടികള്‍ സമംഗളം പര്യവസാനിച്ചു.

Report ജയപ്രകാശ് നായര്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...