അമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

വിശാഖ പട്ടണത്തിന് വൻ കുതിപ്പ്; 15 ബില്യൺ ഡോളറിന്‍റെ ഗൂഗിൾ ഡാറ്റ സെന്‍ററിനു തറക്കല്ലിട്ടു

വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം: ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​നെ ആ​​​ഗോ​​​ള സാ​​​ങ്കേ​​​തി​​​ക ഭൂ​​​പ​​​ട​​​ത്തി​​​ന്‍റെ മു​​​ൻ​​​നി​​​ര​​​യി​​​ലെ​​​ത്തി​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണ​​​ത്ത് ഗൂ​​​ഗി​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന വി​​​ശാ​​​ല​​​മാ​​​യ നി​​​ർ​​​മി​​​ത ബു​​​ദ്ധി (എ​​​ഐ) ഡാ​​​റ്റ സെ​​​ന്‍റ​​റി​​നു മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ൻ. ച​​​ന്ദ്ര​​​ബാ​​​ബു നാ​​​യി​​​ഡു ത​​​റ​​​ക്ക​​​ല്ലി​​​ട്ടു.

15 ബി​​​ല്യ​​​ൺ ഡോ​​​ള​​​ർ (ഏ​​​ക​​​ദേ​​​ശം 1.35 ല​​​ക്ഷം കോ​​​ടി​ രൂ​​​പ) നി​​​ക്ഷേ​​​പ​​​മു​​​ള്ള ഈ ​​​പ​​​ദ്ധ​​​തി ഇ​​​ന്ത്യ​​​യി​​​ലെത​​​ന്നെ ഏ​​​റ്റ​​​വും വ​​​ലി​​​യ നേ​​​രി​​​ട്ടു​​​ള്ള വി​​​ദേ​​​ശ​​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ്.

വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം ജി​​​ല്ല​​​യി​​​ലെ ത​​​ർ​​​ലു​​​വ​​​ഡ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഗൂ​​​ഗി​​​ൾ ക്ലൗ​​​ഡ് സി​​​ഇ​​​ഒ തോ​​​മ​​​സ് കു​​​ര്യ​​​ൻ ഉ​​​ൾ​​​പ്പെടെ​​​യു​​​ള്ള പ്ര​​​മു​​​ഖ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​നെ ഒ​​​രു ഡി​​​ജി​​​റ്റ​​​ൽ ഹ​​​ബ്ബാ​​​ക്കി മാ​​​റ്റാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ്പീ​​​ഡ് ഓ​​​ഫ് ഡൂ​​​യിം​​​ഗ് ബി​​​സി​​​ന​​​സ് ന​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്.

തു​​​ട​​​ക്ക​​​ത്തി​​​ൽ ഒ​​​രു ഗി​​​ഗാ​​​വാ​​​ട്ട് ശേ​​​ഷി​​​യു​​​ള്ള ഹൈ​​​പ്പ​​​ർ സ്‌​​​കെ​​​യി​​​ൽ ഡാ​​​റ്റാ​ സെ​​ന്‍റ​​റാ​​​യാ​​​ണ് ഇ​​​ത് വി​​​ഭാ​​​വ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം മൊ​​​ത്തം 6.54 ഗി​​​ഗാ​​​വാ​​​ട്ട് ശേ​​​ഷി​​​യു​​​ള്ള ഡി​​​ജി​​​റ്റ​​​ൽ ഇ​​​ക്കോ​​​സി​​​സ്റ്റം കെ​​​ട്ടി​​​പ്പ​​​ടു​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് സ​​​ർ​​​ക്കാ​​​രി​​ന്‍റെ ദീ​​​ർ​​​ഘ​​​കാ​​​ല ല​​​ക്ഷ്യം. ഇ​​​ൻ​​​ഫോ​​​ടെ​​​ക്, അ​​​ദാ​​​നി ഇ​​​ൻ​​​ഫ്രാ, ഭാ​​​ര​​​തി എ​​​യ​​​ർ​​​ടെ​​​ൽ തു​​​

ട​​ങ്ങി​​​യ ക​​​മ്പ​​​നി​​​ക​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്ത​​​തോ​​​ടെ​​​യാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്. ഡാ​​​റ്റാ സ​​​യ​​​ൻ​​​സ്, സൈ​​​ബ​​​ർ സെ​​​ക്യൂ​​​രി​​​റ്റി, ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യ​​​ൽ ഇ​​ന്‍റ​​​ലി​​​ജ​​​ൻ​​​സ്, ക്ലൗഡ് ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ഉ​​​ന്ന​​​ത തൊ​​​ഴി​​​ൽ അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ ഈ ​​​പ​​​ദ്ധ​​​തി വ​​​ഴി സൃ​​​ഷ്ടി​​​ക്ക​​​പ്പെ​​​ടും.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംപ്രധാന വാർത്ത

പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്സ്; ഇൻസ്റ്റഗ്രാം വീഡിയോയുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: രാജ്യത്തെ പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഉന്നതതല ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര...

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

നിവിൻ പോളിക്കായി എം. ജി ശ്രീകുമാ‌റിന്റെ ശബ്‍ദത്തിൽ ബെത് ‌ലഹേം കുടുംബ യൂണിറ്റിലെ ‘മാന്ത്രികം’ എന്ന ഗാനം

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ആദ്യ...