അന്താരാഷ്ട്ര വാർത്തകേരള വാർത്തപ്രധാന വാർത്ത

റബര്‍ വില 250 തൊടുന്നു; വിദേശത്തും റബര്‍ ക്ഷാമം

കോ​ട്ട​യം: റ​ബ​ര്‍ ഷീ​റ്റ് ആ​ഭ്യ​ന്ത​ര വി​ല റി​ക്കാ​ര്‍ഡി​ലേ​ക്ക്. ഇ​ന്ന​ലെ ഒ​രു കി​ലോ ഷീ​റ്റ് 248.50 രൂ​പ​യ്ക്കു​വ​രെ ഡീ​ല​ര്‍മാ​ര്‍ ക​ര്‍ഷ​ക​രി​ല്‍നി​ന്നു വാ​ങ്ങി. ഡീ​ല​ര്‍മാ​ര്‍ ട​യ​ര്‍ക​മ്പ​നി​ക​ള്‍ക്ക് 250 രൂ​പ​യ്ക്ക് ച​ര​ക്ക് വി​റ്റു.

റ​ബ​ര്‍ ബോ​ര്‍ഡ് ആ​ര്‍എ​സ്എ​സ് നാ​ല് ഗ്രേ​ഡി​ന് 243, ഗ്രേ​ഡ് മൂ​ന്നി​ന് 239 രൂ​പ നി​ര​ക്കി​ലാ​ണ് ഇ​ന്ന​ലെ വി​ല പ്ര​ഖ്യാ​പി​ച്ച​ത്. മാ​ര്‍ക്ക​റ്റി​ല്‍ ഷീ​റ്റി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വും ഡി​മാ​ന്‍ഡ് വ​ര്‍ധ​ന​യുമു​ള്ള​തി​നാ​ല്‍ ബോ​ര്‍ഡ് വി​ല​യേ​ക്കാ​ള്‍ ഉ​യ​ര്‍ന്ന നി​ര​ക്കി​ല്‍ ച​ര​ക്ക് വാ​ങ്ങാ​ന്‍ ഡീ​ല​ര്‍മാ​ര്‍ ത​യാ​റാ​യി. വ​രും​ദി​വ​സ​ങ്ങ​ളി​ലും വി​ല​ക്കു​തി​പ്പ് തു​ട​രു​മെ​ന്നാ​ണ് സൂ​ച​ന.

ന​ട​പ്പു​വാ​രം ഷീ​റ്റ് വി​ല 250 രൂ​പ​യി​ലെ​ത്തി സ​ര്‍വ​കാ​ല റി​ക്കാ​ര്‍ഡി​ലെ​ത്തു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. വി​ദേ​ശ​വി​ല നി​ല​വി​ല്‍ 261 രൂ​പ​യി​ലേ​ക്ക് ഉ​യ​ര്‍ന്ന​തി​നാ​ല്‍ ആഭ്യ​ന്ത​ര വി​ല​യി​ല്‍ ഇ​ടി​വു​ണ്ടാ​കാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ല. ട​യ​ര്‍ ക​മ്പ​നി​ക​ള്‍ക്ക് റ​ബ​ര്‍ കാ​ര്യ​മാ​യി സ്റ്റോ​ക്കു​മി​ല്ല.

താ​യ്‌​ലാ​ന്‍ഡ്, ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലും ഉ​ത്പാ​ദ​ന​ത്തി​ല്‍ വ​ലി​യ കു​റ​വു​ണ്ട്. ക​ടു​ത്ത വേ​ന​ല്‍ തു​ട​രു​ന്ന​തി​നാ​ല്‍ ഒ​രു മാ​സം കൂ​ടി ഉ​ത്പാ​ദ​നം നാ​മ​മാ​ത്ര​മാ​യി​രി​ക്കും. വേ​ന​ല്‍മ​ഴ ന​ന്നാ​യി ല​ഭി​ക്കാ​തെ ക​ര്‍ഷ​ക​ര്‍ ടാ​പ്പിം​ഗ് പു​ന​രാ​രം​ഭി​ക്കി​ല്ല. ഷീ​റ്റി​ന്‍റെ തോ​തി​ല്‍ ക്രം​ബി​നും ഒ​ട്ടു​പാ​ലി​നും വി​ല മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ലാ​റ്റ​ക്‌​സി​ന് ഇ​ന്ന​ലെ നേ​രി​യ വി​ല​യി​ട​വു​ണ്ടാ​യി.

അ​തേ​സ​മ​യം, ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തും സ്‌​റ്റോ​ക്ക് ഷീ​റ്റു​ക​ള്‍ ഇ​ല്ലാ​ത്ത​തും കാ​ര​ണം ക​ര്‍ഷ​ക​ര്‍ക്ക് നി​ല​വി​ലെ റി​ക്കാ​ര്‍ഡ് വി​ല​വ​ര്‍ധ​ന​വി​ല്‍ യാ​തൊ​രു നേ​ട്ട​വും ല​ഭി​ക്കു​ന്നി​ല്ല. കൃ​ഷി ചെ​ല​വു​ക​ള്‍ ഉ​യ​രു​ക​യും വ​രു​മാ​നം അ​നി​ശ്ചി​ത​മാ​വു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ര്‍ഷ​ക​ര്‍ കൂ​ടു​ത​ല്‍ ബാ​ധ്യ​ത​യി​ലാ​വു​ക​യാ​ണ്.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ വി​ല​വ​ര്‍ധ​ന​യും ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ക്കു​റ​വും കൊ​ണ്ടാ​ണ് നി​ല​വി​ലെ വി​ല​മെ​ച്ച​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. നി​ല​വി​ലെ വി​ല മെ​ച്ച​ത്തി​ന്റെ നേ​ട്ടം ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ല്‍ ഷീ​റ്റ് സ്‌​റ്റോ​ക്ക് ചെ​യ്ത് ഇ​പ്പോ​ഴ​ത്തെ ഉ​യ​ര്‍ന്ന നി​ര​ക്കി​ല്‍ വി​ല്‍ക്കാ​ന്‍ സാ​ധി​ക്കു​ന്ന ഡീ​ല​ര്‍മാ​ര്‍ക്കു മാ​ത്ര​മാ​ണ്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്ത

ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി...

അന്താരാഷ്ട്ര വാർത്തകായികം

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്; വൈഭവും സഞ്ജുവും ശ്രേയസും സാധ്യതാ പട്ടികയില്‍

മുംബൈ: ജപ്പാനിലെ ഐച്ചി നാഗോയയിൽ സെപ്റ്റംബർ-ഒക്‌ടോബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മകന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാടുകടത്തിയ യുവതിക്ക് യുഎസ് വീണ്ടും പ്രവേശനാനുമതി നൽകി

ലൂസിയാന: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട യുവതിക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ അനുമതി നൽകി ഇമിഗ്രേഷൻ ആൻഡ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

ഇവർ ലാവോസിലെ ‘മഞ്ഞുമ്മൽ ബോയ്സ്’, ലോകം ഇന്നോളം കണ്ടതിൽ ഏറ്റവും കഠിനമായ രക്ഷാപ്രവർത്തനം

ഗുണാകേവിൽ അകപ്പെട്ടുപോയ കൂട്ടുകാരനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ നാം ശ്വാസമടക്കിയാണ് കണ്ടിരുന്നത്....