കേരള വാർത്തപ്രധാന വാർത്ത

പാ​വ​റ​ട്ടി തി​രു​നാ​ളി​ന് പ്രൗ​ഢ​ഗം​ഭീ​ര പ​രി​സ​മാ​പ്തി

പാ​വ​റ​ട്ടി: സെ​ന്‍റ് ജോ​സ​ഫ് തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ശ​തോ​ത്ത​ര സു​വ​ർ​ണ ജൂ​ബി​ലി തി​രു​നാ​ളി​ന് പ്രൗ​ഢ​ഗം​ഭീ​ര​മാ​യ പ​രി​സ​മാ​പ്തി. തി​രു​കു​ടും​ബ​പാ​ല​ക​ന്‍റെ സ​ന്നി​ധി​യി​ൽ പ്രാ​ർ​ഥ​ന​ക​ളും കാ​ണി​ക്ക​ക​ളു​മാ​യി വി​ശ്വാ​സ​തീ​ക്ഷ്ണ​ത​യോ​ടെ പ​തി​നാ​യി​ര​ങ്ങ​ളെ​ത്തി. ആ​ത്മീ​യ​ചൈ​ത​ന്യം​പ​ക​ർ​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന​യി​ലും അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ലും നി​ര​വ​ധി വി​ശ്വാ​സി​ക​ൾ അ​ണി​നി​ര​ന്നു.

തി​രു​നാ​ൾ ദി​വ​സ​മാ​യ ഇ​ന്ന​ലെ ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം​വ​ഹി​ച്ചു. ഫാ. ​ഇ​ലോ​യ് ചി​റ​മ്മ​ൽ, ഫാ. ​സ​ന​ൽ മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ.​ഡോ. ആ​ന്‍റ​ണി ചെ​മ്പ​ക​ശേ​രി, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ഫ്രാ​ങ്കോ ഫ്രോ​ണി​സ്, ഫാ. ​അ​മ​ൽ ചാ​ഴൂ​ർ എ​ന്നി​വ​ർ തി​രു​നാ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കി.

തൂ​വെ​ള്ള വ​സ്ത്രം​ധ​രി​ച്ച് ലി​ല്ലി പൂ​ക്ക​ളേ​ന്തി​യ ബാ​ലി​കാ ബാ​ല​ന്മാ​രും, പൊ​ൻ​കു​രി​ശു​ക​ളും വി​ശു​ദ്ധ​രു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത കൊ​ടി​ക്കൂ​റ​ക​ളും വ​ർ​ണ മു​ത്തു​ക്കു​ട​ക​ളും പേ​പ്പ​ൽ പ​താ​ക​ക​ളും കൈ​യി​ലേ​ന്തി​യ വി​ശ്വാ​സി​ക​ളും വാ​ദ്യ​മേ​ള​ങ്ങ​ളും തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ന് അ​ക​മ്പ​ടി​യാ​യി.

ഉ​ണ്ണീ​ശോ​യെ കൈ​യി​ലേ​ന്തി​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ പ​ത്രോ​സ് ശ്ലീ​ഹാ​യു​ടെ​യും തി​രു​സ്വ​രൂ​പ​ങ്ങ​ൾ വ​ഹി​ച്ചു​ള്ള തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വേ ഞ​ങ്ങ​ൾ​ക്കു വേ​ണ്ടി അ​പേ​ക്ഷി​ക്കേ​ണ​മേ എ​ന്ന പ്രാ​ർ​ഥ​നാ​മ​ന്ത്രം ചു​ണ്ടി​ലും ഹൃ​ദ​യ​ത്തി​ലും ഉ​രു​വി​ട്ടു​കൊ​ണ്ട് വി​ശ്വാ​സ തീ​ക്ഷ്ണ​ത​യോ​ടെ ആ​യി​ര​ങ്ങ​ളാ​ണ് അ​ണി​നി​ര​ന്ന​ത്. വി​വി​ധ യൂ​ണി​റ്റു​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ള എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ രാ​ത്രി തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ​ത്തി സ​മാ​പി​ച്ചു.
ശ​നി​യും ഞാ​യ​റു​മാ​യി പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന നേ​ർ​ച്ച​യൂ​ട്ടി​ൽ ഒ​ന്ന​ര​ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ർ പ​ങ്കു​ചേ​ർ​ന്നു.

മേ​യ് മൂ​ന്നി​നാ​ണ് എ​ട്ടാ​മി​ട തി​രു​ന്നാ​ൾ. അ​ന്നു​വ​രെ ദി​വ​സ​വും രാ​ത്രി ഏ​ഴി​ന് ദേ​വാ​ല​യ തി​രു​മു​റ്റ​ത്ത് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

തി​രു​നാ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ നി​ര​വ​ധി വി​ശി​ഷ്ടാ​തി​ഥി​ക​ൾ എ​ത്തി. തൃ​ശൂ​ർ എം​പി​യും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ സു​രേ​ഷ് ഗോ​പി, മു​ൻ എം​പി ടി.​എ​ൻ. പ്ര​താ​പ​ൻ, മു​ൻ​മ​ന്ത്രി പ്ര​ഫ.​സി. ര​വീ​ന്ദ്ര​നാ​ഥ്, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ, ഉ​ന്ന​ത പോ​ലീ​സ് അ​ധി​കാ​രി​ക​ൾ തു​ട​ങ്ങി വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ലെ വി​ശി​ഷ്ട വ്യ​ക്തി​ത്വ​ങ്ങ​ളാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​രാ​നാ​യി തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യ​ത്.

PIC സെ​ന്‍റ് ജോ​സ​ഫ് തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ശ​തോ​ത്ത​ര സു​വ​ർ​ണ ജൂ​ബി​ലി തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ്ര​ദ​ക്ഷി​ണം.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്ത

ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി...

കേരള വാർത്തപ്രധാന വാർത്ത

സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഐഎസ്‌ഐ ബന്ധമുള്ള ഒമ്പത് ഭീകരർ അറസ്റ്റിൽ: പിടിയിലായത് രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ പദ്ധതിയിട്ടവർ

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഒമ്പത് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്ത്രപ്രധാന...

കേരള വാർത്ത

പി എം ആർഷോ വിവാഹിതനാകുന്നു, വധു എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യ

കണ്ണൂർ: എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയും എസ് എഫ്...