അമേരിക്കൻ വാർത്തആനുകാലികം

വേൾഡ് മലയാളി കൗണ്‍സില്‍ ഗ്ലോബൽ സമ്മേളനം ഡാളസ്സിൽ അരങ്ങേറുന്നു

ഡാളസ് :    മുപ്പതിന്റെ നിറവിൽ  മലയാളി കൗണ്‍സിന്റെ പതിനഞ്ചാമതു  ദിവത്സര  സമ്മേളനം 2026 ആഗസ്റ്റ് 21 മുതൽ 24 വരെ ഡാളസ് , ടെക്‌സാസിൽ  അരങ്ങേറുന്നു .  1995 ൽ  ന്യൂ ജേഴ്‌സിയിൽ   രൂപം കൊണ്ട  ഈ പ്രസ്ഥാനം   ഇന്നു വളർന്നു  ഒരു വൻ വടവൃക്ഷമായി ഏതാണ്ട്  നാൽപതു  രാജ്യങ്ങളിൽ   പടർന്നു പന്തലിച്ചു   മലയാളീ സമൂഹത്തിന്റെ  നാനോന്മുഖമായ   ഉന്നമനത്തിനുവേണ്ടി  പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.  ഏറെ  സാമൂഹിക  പ്രതിബദ്ധതയോടു  പ്രവർത്തിക്കുന്ന  വേൾഡ് മലയാളീ കൗണ്സിലിന്റെ അംഗത്വം പ്രതിദിനം  ലോകമെമ്പാടും വർധിച്ചു കൊണ്ടിരിക്കുന്നു.

ഗോപാല പിള്ള  (USA)  ചെയർമാൻ .  ജോൺ മത്തായി (UAE) പ്രസിഡന്റ് , ക്രിസ്റ്റഫർ വർഗീസ്  (UAE)  ജനറൽ സെക്രട്ടറി,  ശശികുമാർ നായർ (India) ട്രെഷറർ ,  എന്നിവർ  നയിക്കുന്ന ഗ്ലോബൽ  കമ്മറ്റിയുടെ  ക്രിയാത്മകമായ പ്രവർത്തനത്തിലൂടെ  വേൾഡ് മലയാളീ  കൗൺസിലിനു  ഒരു പുതിയ രൂപവും  ഭാവവും  നേടാൻ കഴിഞ്ഞിട്ടുണ്ട് .  ലോകമെമ്പാടുമുള്ള  റീജിയൻ , പ്രൊവിൻസ്  ഭാരവാഹികൾ  ഈ പ്രസ്ഥാനത്തിന്റെസർവ്വതോൻമുഖമായ വളർച്ചക്കുവേണ്ടി  അക്ഷീണം  പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു.  WMC അമേരിക്ക റീജിയൻ  ആഥിത്വം  വഹിക്കുന്ന  ഈ സമ്മേളനത്തിനുവേണ്ടി റീജിയൻ ചെയർമാൻ ,  ചാക്കോ കോയിക്കലേത് ,  പ്രസിഡണ്ട് ജോൺസൺ  തലച്ചെല്ലൂർ,  ജനറൽ സെക്രട്ടറി  അനീഷ് ജെയിംസ് , ട്രഷറർ സജി പുളിമ്മൂട്ടിൽ എന്നിവരുടെ സേവനങ്ങൾ പ്രശംസാവഹമാണ് .

ബൈനിയൽ കോൺഫെറെൻസിന്റെ  സുഗമമായ നടത്തിപ്പിനുവേണ്ടി , ഗോപാല പിളള ( ചെയർമാൻ )  ജോൺസൺ,  തലച്ചെല്ലൂർ ( ജനറൽ കൺവീനർ )  എന്നിവരുടെ നേതൃത്വത്തിൽ , നൈനാൻ മത്തായി (ഫിലാഡൽഫിയ)  പ്രൊഫ, സാം മണ്ണിക്കരോട്ട് ( ന്യൂ യോർക്ക് )  ജോളി പടയാറ്റിൽ  ( ജർമനി ),   ബാബു തങ്ങളത്തിൽ (ബഹ്‌റൈൻ) ,  അഡ്വ . എം. ജി ശ്രീജിത്ത്  ( ഇന്ത്യ )  എന്നിവർ  കൊ – കൺവീനർമാരുമായും ഒരു കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്

അനീഷ് ജെയിംസ് (ന്യൂ ജേഴ്‌സി )  റെജിസ്ട്രേഷൻ കമ്മറ്റി കോഓർഡിനേറ്റർ , സോണി  കണ്ണോട്ടുകര(ഫ്ലോറിഡ ),  രജിസ്‌ട്രേഷൻ കമ്മിറ്റി  കൊ- കോഓർഡിനേറ്റർ , നൈനാൻ മത്തായി  (ഫിലാഡൽഫിയ)  സ്‌പോൺസർഷിപ് കമ്മറ്റി കോഓർഡിനേറ്റർ സുകു വർഗീസ് (ഡാളസ് ) ,  സ്‌പോൺസർഷിപ് കമ്മറ്റി കൊ കോഓർഡിനേറ്റർ , സാം മണ്ണിക്കരോട്ട് (ന്യൂ യോർക്ക് ) സോവനീർ കമ്മിറ്റി കോഓർഡിനേറ്റർ , ആൻസി തലച്ചെല്ലൂർ, ( ഡാളസ് ) , പ്രൊഗ്രാം കമ്മറ്റി കോഓർഡിനേറ്റർ, എന്നിവരുടെ നേതൃത്വത്തിൽ  പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു . ഈ സമ്മേളനം വിജയകരമാക്കുവാൻ എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു. 

Report സാം മണ്ണിക്കരോട്ട്

Related Articles

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

ആനുകാലികം

കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (IC&EC) കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD)...