കൗതുകങ്ങൾസിനിമ

വീട്ടിൽ ഒരു വിശേഷം ; മകനൊരു കൂട്ട് വരുന്നുവെന്ന് നടി അമല പോൾ

പുതിയ സന്തോഷ വാർത്ത പങ്കുവച്ച് നടി അമല പോൾ. വീട്ടിൽ പുതിയൊരു കുഞ്ഞതിഥിയെത്തുന്ന സന്തോഷമാണ് നടി പങ്കുവച്ചത്. സഹോദരൻ അഭിജിത്ത് പോളിന്റെ ഭാര്യ അൽക്ക കുര്യൻ ഗർഭിണിയാണെന്ന വിവരമാണ് സമൂഹമാദ്ധ്യമത്തിലൂടെ താരം അറിയിച്ചത്. അനുജന്റെയും ഭാര്യയുടെയും പ്രഗ്നൻസി വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് അഭിജിത്ത്. ‘ലൈല ഓ ലൈല’ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

‘ഞങ്ങളുടെ വീട്ടിൽ ഒരു ചെറിയ ഹൃദയമിടിപ്പ് കൂടി എത്തുന്നു. പാർട്ട്‌ണർ ഇൻ ക്രൈമിനെ കാണാൻ ഇളൈ കാത്തിരിക്കുകയാണ്. പുതിയ മാതാപിതാക്കൾക്ക് ഏറ്റവും സന്തോഷകരമായ യാത്ര ആശംസിക്കുന്നു’- എന്ന കുറിപ്പോടെയാണ് അമല പോൾ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

2023ലാണ് അമല പോൾ വിവാഹിതയായത്. ജഗത് ദേശായിയാണ് ഭർത്താവ്. 2024 ജൂണിൽ ഇരുവർക്കും മകൻ പിറന്നു. മകന് ഇളൈ എന്നാണ് പേര് നൽകിയിരിക്കുന്നത്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...