കായികം

ഐപിഎൽ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഗംഭീര ജയം; ലക്‌നൗ സൂപ്പർ ജയന്റ്സിനെ വീഴ്ത്തി

ലക്‌നൗ: ഐപിഎൽ പോരാട്ടത്തിൽ ലക്‌നൗ സൂപ്പർ ജയന്റ്സിനെ സൂപ്പർ ഓവറിൽ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഗംഭീര ജയം. അവസാന പന്തിൽ മുഹമ്മദ് ഷമി പറത്തിയ സിക്സറിലൂടെ ലക്‌നൗ മത്സരം ടൈ ആക്കിയെങ്കിലും, സൂപ്പർ ഓവറിൽ കൊൽക്കത്ത വിജയം ഉറപ്പിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയ്ക്ക് മോഹ്സിൻ ഖാന്റെ തകർപ്പൻ ബൗളിംഗ് വലിയ തിരിച്ചടിയായി.

5 വിക്കറ്റുകൾ വീഴ്ത്തിയ മോഹ്സിൻ കൊൽക്കത്തയുടെ മുൻനിരയെ തകർത്തു. എന്നാൽ ഒരറ്റത്ത് ഉറച്ചുനിന്ന റിങ്കു സിംഗാണ് കൊൽക്കത്തയെ തകർച്ചയിൽ നിന്നും കരകയറ്റിയത്. 51 പന്തിൽ 7 ഫോറും 5 സിക്സറുകളടക്കം 83 റൺസടിച്ച് റിങ്കു പുറത്താകാതെ നിന്നു. ദിഗ്വേഷ് സിംഗ് രതി എറിഞ്ഞ അവസാന ഓവറിൽ നാല് സിക്സറുകൾ പായിച്ചാണ് റിങ്കു കൊൽക്കത്തയെ 155/7 എന്ന സ്കോറിൽ എത്തിച്ചത്.

156 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലക്‌നൗവിനെ കെകെആർ ബൗളർമാർ വരിഞ്ഞുമുറുക്കി. എന്നാൽ അവസാന പന്തിൽ ജയിക്കാൻ 7 റൺസ് വേണമെന്നിരിക്കെ, മുഹമ്മദ് ഷമി ലോംഗ് ഓഫിന് മുകളിലൂടെ സിക്സർ പറത്തി മത്സരം അപ്രതീക്ഷിതമായി ടൈ ആക്കി. സൂപ്പർ ഓവറിലും ബൗളർമാർ കൃത്യത പാലിച്ചതോടെയാണ് ആവേശ പോരാട്ടത്തിൽ കൊൽക്കത്ത ജയം ഉറപ്പിച്ചത്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...

അമേരിക്കൻ വാർത്തകായികം

ഐസിഇസിഎച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; ജോർജ് മാത്യുവും ജോജി ജോർജും മെൻസ് ഓപ്പൺ ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിച്ച ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ്...