അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ഇറാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പാക്കിസ്ഥാനിലേക്ക് പോകാനിരുന്ന പ്രതിനിധി സംഘത്തിന്റെ യാത്ര റദ്ദാക്കി

വാഷിങ്ടൻ: സമാധാന ചർച്ചയ്ക്കായി പാക്കിസ്ഥാനിലേക്ക് പോകേണ്ടതില്ലെന്ന് യുഎസ് പ്രതിനിധി സംഘത്തെ അറിയിച്ചതായി ഡോണൾഡ് ട്രംപ്. 18 മണിക്കൂർ വെറുതേ കളയേണ്ടതില്ലെന്ന് സംഘത്തെ അറിയിച്ചതായി അദ്ദേഹം പറഞ്ഞത്. വെറുതെ ചർച്ച ചെയ്ത് സമയം കളയാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന് ഏതു സമയവും തങ്ങളെ വിളിക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇറാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പാക്കിസ്ഥാനിലേക്ക് പോകാനിരുന്ന പ്രതിനിധി സംഘത്തിന്റെ യാത്ര റദ്ദാക്കി. യാത്രയ്ക്കായി ഒരുപാട് സമയം വെറുതെ കളയണം. ഒരുപാട് ജോലിയുണ്ട്. അവരുടെ ‘നേതൃത്വത്തിന്’ ഉള്ളിൽ കടുത്ത ആശയക്കുഴപ്പമുണ്ട്. ആരാണ് അവരെ നയിക്കുന്നതെന്ന് അവർക്കുപോലും അറിയില്ല. വിജയിച്ചു നിൽക്കുന്നത് ഞങ്ങളാണ്. അവർക്ക് സംസാരിക്കണമെങ്കിൽ എപ്പോൾ വേണമെങ്കിലും വിളിക്കാം’–ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഇറാൻ വിദേശകാര്യ മന്ത്രിയും സംഘവും പാക്കിസ്ഥാനിൽനിന്ന് മടങ്ങിയതിനു പിന്നാലെ യുഎസ് പ്രതിനിധി സംഘവും യാത്ര റദ്ദാക്കി. ഇറാനുമായുള്ള രണ്ടാംഘട്ട ചർച്ചകൾക്കായി ഇസ്‌ലാമാബാദിലേക്കു വരാനിരുന്ന പ്രതിനിധി സംഘത്തിന്റെ യാത്ര റദ്ദാക്കിയതായിട്രംപ് അമേരിക്കൻ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...