അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

പു​തി​യ എ​ച്ച്1​ബി വീ​സ ബി​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചെ​​​​ങ്കി​​​​ലും നി​​​​യ​​​​മ​​​​മാ​​​​കാ​​​​ൻ വി​​​​ദൂ​​​​ര​​​​സാ​​​​ധ്യ​​​​ത: ആ​​​​ശ​​​​ങ്ക​​​​യ്ക്ക് വ​​​​ക​​​​യി​​​​ല്ല

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ വി​​​​ദ​​​​ഗ്ധ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കു​​​​ള്ള എ​​​​ച്ച്1​​​​ബി വീ​​​​സ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ൽ വ​​​​ൻ മാ​​​​റ്റ​​​​ങ്ങ​​​​ൾ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന പു​​​​തി​​​​യ ബി​​​​ൽ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം യു​​എ​​​​സ് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ ആ​​​​ശ​​​​ങ്ക​​​​യും പ​​​​ട​​​​രു​​​​ന്നു.
എ​​​​ൻ​​​​ഡ് എ​​​​ച്ച്1​​​​ബി വീ​​​​സ അ​​​​ബ്യൂ​​​​സ് ആ​​​​ക്ട് 2026 എ​​​​ന്ന് പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ബി​​​​ൽ റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ കോ​​​​ൺ​​​​ഗ്ര​​​​സ് അം​​​​ഗ​​​​മാ​​​​യ എ​​​​ലി ക്രെ​​​​യി​​​​നാ​​​​ണ് യു​​എ​​​​സ് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്. ക​​​​ർ​​​​ശ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് പു​​​​തി​​​​യ ബി​​​​ല്ലി​​​​ൽ വി​​​​ഭാ​​​​വ​​​​നം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പു​​​​തി​​​​യ എ​​​​ച്ച്1​​​​ബി വീ​​സ​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​ത് മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് നി​​​​ർ​​​​ത്തി​​​​വ​​യ്​​​​ക്കാ​​​​ൻ ബി​​​​ൽ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ഏ​​​​റ്റ​​​​വും പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട മാ​​​​റ്റം. ഇ​​​​ന്ത്യ​​​​യു​​​​ൾ​​​​പ്പെടെ നി​​​​ര​​​​വ​​​​ധി ലോ​​​​ക​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ ആ​​​​ശ​​​​ങ്ക​​​​യി​​​​ലാ​​​​ഴ്ത്തു​​​​ന്ന​​​​താ​​​​ണ് ബി​​​​ല്ലി​​​​ലെ പു​​​​തി​​​​യ വ്യ​​​​വ​​​​സ്ഥ.

പു​​​​തി​​​​യ ബി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചെ​​​​ങ്കി​​​​ലും നി​​​​യ​​​​മ​​​​മാ​​​​കാ​​​​ൻ വി​​​​ദൂ​​​​ര​​​​സാ​​​​ധ്യ​​​​ത മാ​​​​ത്ര​​​​മാ​​​​ണ് ഉ​​​​ള്ള​​​​തെ​​​​ന്ന് നി​​​​യ​​​​മ​​​​വി​​​​ദ​​​​ഗ്ധ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്നു. യു​​എ​​​​സ് പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച ബി​​​​ൽ നി​​​​യ​​​​മ​​​​മാ​​​​ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ സെ​​​​ന​​​​റ്റി​​​​ൽ 60 വോ​​​​ട്ടു​​​​ക​​​​ളു​​​​ടെ പി​​​​ന്തു​​​​ണ ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ നി​​​​ല​​​​വി​​​​ലെ രാ​​​​ഷ്‌​​ട്രീ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​ത് എ​​​​ളു​​​​പ്പ​​​​മ​​​​ല്ല.

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ വ​​​​ൻ​​​​കി​​​​ട ക​​​​മ്പ​​​​നി​​​​ക​​​​ൾ​​​​ക്കും സ​​​​മ്പ​​​​ദ്‌​​വ്യ​​​​വ​​​​സ്ഥ​​​​യ്ക്കും വി​​​​ദ​​​​ഗ്ധ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. അ​​​​തി​​​​നാ​​​​ൽ​​ത​​​​ന്നെ ഇ​​​​ത്ത​​​​രം ക​​​​ടൂത്ത നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ വ​​​​ൻ​​​​കി​​​​ട ടെ​​​​ക് ക​​​​മ്പ​​​​നി​​​​ക​​​​ളി​​​​ൽ​​നി​​​​ന്ന് ക​​​​ടൂത്ത എ​​​​തി​​​​ർ​​​​പ്പു​​​​ണ്ടാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും വി​​​​ദ​​​​ഗ്ധ​​​​ർ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്നു.

കു​​​​റ​​​​ഞ്ഞ ശ​​​​മ്പ​​​​ളം ര​​​​ണ്ട് ല​​​​ക്ഷം ഡോ​​​​ള​​​​റാ​​​​യി മാ​​​​റ്റി​​​​യ​​​​താ​​​​ണ് ബി​​​​ല്ലി​​​​ലെ മ​​​​റ്റൊ​​​​രു ഭേ​​​​ദ​​​​ഗ​​​​തി. യു​​എ​​​​സി​​​​ന്‍റെ എ​​​​ച്ച്1​​​​ബി വീ​​​​സ ല​​​​ഭി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ ഒ​​​​രു തൊ​​​​ഴി​​​​ലാ​​​​ളി​​​​ക്ക് ല​​​​ഭി​​​​ക്കേ​​​​ണ്ട കു​​​​റ​​​​ഞ്ഞ വാ​​​​ർ​​​​ഷി​​​​ക ശ​​​​മ്പ​​​​ളം 2,00,000 ഡോ​​​​ള​​​​റാ​​​​യി (ഏ​​​​ക​​​​ദേ​​​​ശം 1.67 കോ​​​​ടി രൂ​​​​പ) ഉ​​​​യ​​​​ർ​​​​ത്ത​​​​ണം. നി​​​​ല​​​​വി​​​​ൽ ഇ​​​​ത് മി​​​​ക്ക​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലും ഇ​​​​തി​​​​ലും വ​​​​ള​​​​രെ കു​​​​റ​​​​വാ​​​​ണ്.

ഇ​​​​ന്ത്യ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് പ​​​​ഠ​​​​ന​​​​ശേ​​​​ഷം അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ജോ​​​​ലി ചെ​​​​യ്യാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന ഒ​​​​പ്ഷ​​​​ണ​​​​ൽ പ്രാ​​​​ക്ടി​​​​ക്ക​​​​ൽ ട്രെ​​​​യി​​​​നി​​​​ങ് (ഒ​​പി​​ടി) സം​​​​വി​​​​ധാ​​​​നം പൂ​​​​ർ​​​​ണ​​​​മാ​​​​യും നി​​​​ർ​​​​ത്ത​​​​ലാ​​​​ക്കു​​​​ന്ന​​​​താ​​​​ണ് ബി​​​​ല്ലി​​​​ലെ മ​​​​റ്റൊ​​​​രു പ്ര​​​​ധാ​​​​ന നി​​​​ർ​​​​ദേ​​​​ശം. പ​​​​ഠ​​​​ന​​​​വീ​​​​സ​​​​യി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ​​​​ത്തു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ഒ​​പി​​​​ടി സം​​​​വി​​​​ധാ​​​​നം നി​​​​ർ​​​​ത്ത​​​​ലാ​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​​തി​​​​നു​​​​പു​​​​റ​​​​മേ വ​​​​ർ​​​​ഷം തോ​​​​റും അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന എ​​​​ച്ച്1​​​​ബി വീ​​​​സ​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം ഗ​​​​ണ്യ​​​​മാ​​​​യി കു​​​​റ​​​​ച്ച് 25,000 ആ​​​​ക്കി പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ടു​​​​ത്തും.​​

എ​​​​ച്ച്1​​​​ബി വീ​​​​സ​​​​യി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലു​​​​ള്ള​​​​വ​​​​ർ​​​​ക്ക് ഗ്രീ​​​​ൻ കാ​​​​ർ​​​​ഡി​​​​ന് (സ്ഥി​​​​ര​​​​താ​​​​മ​​​​സ അ​​​​നു​​​​മ​​​​തി) അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നും നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തും.

വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ സം​​​​ബ​​​​ന്ധി​​​​ച്ചി​​​​ട​​​​ത്തോ​​​​ളം അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ​​​​ഠ​​​​നം ആ​​​​ക​​​​ർ​​​​ഷ​​​​ക​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​ത് പ​​​​ഠ​​​​ന​​​​ശേ​​​​ഷ​​​​മു​​​​ള്ള ഒ​​​​പി​​​​ടി കാ​​​​ല​​​​യ​​​​ള​​​​വാ​​​​യി​​​​രു​​​​ന്നു. ഇ​​​​ത് നി​​​​ർ​​​​ത്ത​​​​ലാ​​​​ക്കു​​​​ന്ന​​​​ത് കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ സാ​​​​മ്പ​​​​ത്തി​​​​ക ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ലു​​​​ക​​​​ളെ തെ​​​​റ്റി​​​​ക്കും. ഉ​​​​യ​​​​ർ​​​​ന്ന ശ​​​​മ്പ​​​​ള പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന​​​​ത് തു​​​​ട​​​​ക്ക​​​​ക്കാ​​​​രാ​​​​യ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ൾ​​​​ക്ക് വീ​​​​സ ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത് അ​​​​സാ​​​​ധ്യ​​​​മാ​​​​ക്കും. കൂ​​​​ടാ​​​​തെ, ഗ്രീ​​​​ൻ കാ​​​​ർ​​​​ഡി​​​​നാ​​​​യി വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളോ​​​​ളം കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ​​​​ക്കാ​​​​ർ​​​​ക്ക് ഈ ​​​​നി​​​​യ​​​​മം പാ​​​​സാ​​​​യാ​​​​ൽ വ​​​​ലി​​​​യ തി​​​​രി​​​​ച്ച​​​​ടി​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് നി​​​​യ​​​​മ​​​​വി​​​​ദ​​​​ഗ്ധ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്ത

ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി...

അന്താരാഷ്ട്ര വാർത്തകായികം

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്; വൈഭവും സഞ്ജുവും ശ്രേയസും സാധ്യതാ പട്ടികയില്‍

മുംബൈ: ജപ്പാനിലെ ഐച്ചി നാഗോയയിൽ സെപ്റ്റംബർ-ഒക്‌ടോബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ...

അമേരിക്കൻ വാർത്ത

16-ാമത് കെസിസിഎൻഎ കൺവൻഷൻ: ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ നടക്കുന്ന 16-ാമത് KCCNA നാഷണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും രജിസ്ട്രേഷൻ 2026...

അമേരിക്കൻ വാർത്ത

എസ്സെൻസ് ഗ്ലോബൽ സമ്മേളനം ശനിയാഴ്ച ഡാലസിൽ; ജോസഫ് മാഷ് മുഖ്യാതിഥി

ഡാളസ്: സ്വതന്ത്ര ചിന്തകരുടെ  സംഘടന  എസ്സെൻസ് ഗ്ലോബലിൻ്റെ ആഭിമുഖ്യത്തിൽ   30 ശനിയാഴ്ച ഡാളസിൽ ഏകദിന...