അമേരിക്കൻ വാർത്ത

സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍: പ്രവര്‍ത്തനോല്‍ഘാടനം ഉജ്ജ്വലമായി

ന്യൂയോര്‍ക്ക് : സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം കുറിച്ചു. ഏപ്രില്‍ 12-ാം തീയ്യതി ഞായറാഴ്ച സെന്റ് ജോര്‍ജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെട്ട ഈസ്റ്റര്‍, വിഷു സംയുക്ത ആഘോഷങ്ങളിലും പ്രവര്‍ത്തന ഉല്‍ഘാടന ചടങ്ങിലും അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് കറസ്‌പോണ്ടന്റ് തലവനുമായ ഡോ.കൃഷ്ണകിഷോര്‍, പ്രശസ്ത നെഫ്രോളജിസ്റ്റും ട്രാന്‍സ്പ്ലാന്റ് വിദഗ്ധനുമായ ഡോ. മധു ഭാസ്‌ക്കരന്‍ എം.ഡി. എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

നാലു പതിറ്റാണ്ടിലേറെയായി ന്യൂയോര്‍ക്കിലെ മലയാളി സമൂഹത്തിന്റെ ഭാഗമായി തീര്‍ന്ന സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ. കൃഷ്ണ കിഷോര്‍ തിരിതെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശ്രീ.റെജി വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍ വെരി.റവ.ആദായി പൗലൂസ് കോറെപ്പിസ്‌ക്കോപ്പ(വികാരി, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്) ഈസ്റ്റര്‍ സന്ദേശം നല്‍കി. മലയാളിയുടെ ഗൃഹാതുര ഓര്‍മ്മകള്‍ നിറഞ്ഞുനില്‍ക്കുന്ന വിഷു ഉല്‍സവത്തിന്റെ ആശംസകള്‍. ഡോ മധു ഭാസ്‌ക്കരന്‍ നേര്‍ന്നു. സെക്രട്ടറി ശ്രീമതി ലൈസി അലക്‌സ് സ്വാഗതവും ട്രഷറര്‍ ശ്രീ.ജോസ് വര്‍ഗീസ് കൃതജ്ഞതയും പ്രകാശിപ്പിച്ചു. ജോഷ്വ- ജെയിംസ് അമേരിക്കന്‍ ദേശീയഗാനവും, റോഷിന്‍ മാമ്മന്‍ ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചു.

പൊതുസമ്മേളനത്തിനുശേഷം കുട്ടികളുടെയു മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. ചിട്ടയായ പരിശീലനത്തോടെ അവതരിപ്പിക്കപ്പെട്ട വിവിധ നൃത്തങ്ങള്‍, ഗാനങ്ങള്‍ തുടങ്ങിയവ ഉന്നത നിലവാരം പുലര്‍ത്തി. ശ്രീ. മൈക്കിള്‍ തര്യന്‍ അസോസിയേറ്റ്‌സിന്റെ സ്‌റ്റേറ്റ് ഫാം ബിസിനസ്സ് സ്ഥാപനം ഈ വര്‍ഷത്തെ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യ സ്‌പോണ്‍സര്‍ ആയിരിക്കും.

കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റ് പ്രസിഡന്റ് ശ്രീ. സാബു തോമസ് ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. സ്റ്റാറ്റന്‍ ഐലന്റ് മലയാളി സീനിയര്‍ ഫോറം പ്രസിഡന്റ് ശ്രീ.തോമസ് തോമസ് പാലത്തറ, ഫൊക്കാന, ഫോമ, നഴ്‌സസ്സ് അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികളായി ശ്രീ. ആന്റോ വര്‍ക്കി, ശ്രീ.ജോണി കെ ജോര്‍ജ്, ശ്രീമതി ഉഷാ ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഡിന്നറോടു കൂടി പരിപാടികള്‍ക്ക് സമാപനമായി. 

Report ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...