അമേരിക്കൻ വാർത്ത

ഫൊക്കാന ടീം ഇന്റെഗ്രിറ്റി സ്ഥാനാർത്ഥികൾക്ക് ആൽബനിയിൽ വമ്പിച്ച സ്വീകരണം

ആൽബനി: ക്യാപിറ്റൽ ഡിസ്ട്രിക്ട് മലയാളീ അസോസിയേഷൻ (CDMA )യുടെ  ഈസ്റ്റര് വിഷു ആഘോഷത്തിൽ പങ്കെടുക്കാനായി എത്തിയ Team Integrity അംഗങ്ങൾക്ക് CDMA പ്രസിഡന്റ് ജിജി കുരിയന്റെ നേതൃത്വത്തിൽ ആൽബനിയിലെ ജർമ്മൻ അമേരിക്കൻ ക്ലബ്ബിൽ വച്ച്  വമ്പിച്ച സ്വീകരണം നൽകി.

ടീം ഇന്റെഗ്രിറ്റിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ഫിലിപ്പോസ് ഫിലിപ്പ് , അസ്സോസിയേറ്റ് സെക്രട്ടറി സോണി അമ്പൂക്കൻ , നാഷണൽ കമ്മിറ്റി മെമ്പർ അജു എബ്രഹാം, ന്യൂ ഇംഗ്ലണ്ട് റീജിയൻ വൈസ് പ്രസിഡന്റ് ഫോബി പോൾ, ഫൊക്കാന മുൻ ട്രുസ്ടീ ബോർഡ് ചെയര്മാന് സജി എം പോത്തൻ എന്നിവർ സ്വീകരണം ഏറ്റു വാങ്ങി നന്ദി പ്രകാശിപ്പിച്ചു.

സംസാരിച്ചവർ എല്ലാവരും ടീം ഇന്റെഗ്രിറ്റിക്ക് എല്ലാ വിജയാശംസകൾ നേരുകയും പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്‌തു. ടീം ഇന്റെഗ്രിറ്റിയുടെ ഏകോപിത പ്രവത്തനങ്ങളേയും സ്ഥാനാർത്ഥികളുടെ മികവിനെയും പലരും ചൂണ്ടിക്കാട്ടി. ഫിലിപ്പോസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള പാനൽ 2026-28 ലെ ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്കു പുത്തൻ ഉണർവും ആവേശവും പകരുമെന്നും അവർ പ്രസ്താവിച്ചു.

സംഘടനകളുടെ ഉന്നമനത്തിനു സഹതാപമല്ല സംഘടനയൂടുള്ള കൂറും പ്രവർത്തന മികവും ആണ് വേണ്ടതെന്നും പലരും ഊന്നി പറഞ്ഞു.

CDMA യുടെ ഈസ്റ്റര് വിഷു ആഘോഷങ്ങൾ അതിമനോഹരമായി സംഘടിപ്പിച്ച സംഘാടകരെ പ്രസിഡന്റ് സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്പ് പ്രത്യേകം അഭിനന്ദിച്ചു.

ഫൊക്കാനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റയിലേക്ക് മത്സരിക്കുന്ന മറ്റു സ്ഥാനാർത്ഥികളായ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിൻഡോ ജോളി, വൈസ് പ്രസിഡന്റ് ജോസി കാരക്കാട്ടു,  സെക്രട്ടറി  സന്തോഷ് നായർ, ട്രെസ്സുറെർ ആന്റോ വർക്കി , അസ്സോസിയേറ്റ് ട്രീസറെർ അപ്പുകുട്ടൻ പിള്ള , അഡിഷണൽ അ സോസിയേറ്റ് സെക്രട്ടറി അജു  ഉമ്മൻ , അഡിഷണൽ അസ്സോസിയേറ്റ് ട്രെസ്സുറർ ഗ്രേസ് മരിയ ജോസഫ് , വിമൻസ് ഫോറം ചെയർ ഷൈനി രാജു എന്നിവരുടെ ആശംസകളും CDMA ഭാരവാഹികളെ അറിയിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...