അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസ്സോസിയേഷന്‍ വിഷു ആഘോഷിച്ചു

ചിക്കാഗോ: നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈ വര്‍ഷത്തെ വിഷുദിനാഘോഷങ്ങള്‍ നൈല്‍സിലുള്ള ഗോള്‍ഫ് മെയ്‌നി കമ്മ്യൂണിറ്റി സെന്റെറില്‍ വച്ച്, വിഷുക്കണി, വിഷുകൈനീട്ടം, വിഷു സദ്യ എന്നിവയോടു കൂടി ആഘോഷിച്ചു.


പ്രസിഡന്റ് വിജി നായര്‍ ഏവരേയും സ്വാഗതം ചെയ്യുകയും, ഏവര്‍ക്കും, ഐശ്വര്യവും, സമ്പല്‍സമൃദ്ധിയും, ആയൂരാരോഗ്യവും നിറഞ്ഞ ഒരു വര്‍ഷമായിരിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. കൂടാതെ വിഷുവിന്റെ മഹാത്മ്യത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു.

പ്രസിഡന്റും മറ്റു ഭാരവാഹികളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി വിഷു പരിപാടികള്‍ ഉത്ഘാടനം ചെയ്തു. വിഷുവിന് ഏറ്റവും പ്രധാനം വിഷുകണിയും കൈനീട്ടവുമാണ്. വിഷുകണി ഒരുക്കങ്ങള്‍ ലീലാ പിള്ളയുടെ നേതൃത്വത്തില്‍ നടന്നു. എം.ആര്‍.സി.പിള്ളയും വിജി നായരും ചേര്‍ന്ന് വിഷുകൈ നീട്ടം നല്‍കി.


വിഷുദിനാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി. സിദ്ധാര്‍ദ് ടീമിന്റെ നേതൃത്വത്തില്‍ നടത്തിയ ഫ്‌ളൂട്ട് ഫ്യൂഷന്‍, സോളോ സെറാഫിന്റെ സോളോ ഡാന്‍സ്, ഗാനാലാപനം, ലക്ഷ്മി നായര്‍, രശ്മി നായര്‍, രമ്യ നായര്‍, എന്നിവരുടെ ഭക്തിസാന്ദ്രമായ ഗാനം, സൗപര്‍ണിക, കലാക്ഷേത്ര അവതരിപ്പിച്ച് കുട്ടികളുടെ ഡാന്‍സ്, തരംഗ് ടീമിന്റെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഡാന്‍സ്, ടീം നര്‍ത്തകീസ് അവതരിപ്പിച്ച ഡാന്‍സ്, ഓംകാരം ചിക്കാഗോയുടെ ചെണ്ടമേളം തുടങ്ങി വിവിധ പരിപാടികള്‍ ചടങ്ങിനെ പ്രൗഢഗംഭീരമാക്കി. ചടങ്ങില്‍ഇന്ത്യാ പ്രസ് ക്ലബ് ചിക്കാഗോ പ്രസിഡന്റും, കമ്മറ്റി മെമ്പറുമായ പ്രസന്നന്‍ പിള്ള, സി.എം.എ. പ്രസിഡന്റ് ജോസ് മണക്കാട്ട്, ഐ.ഓ.സി. ചിക്കാഗോ പ്രസിഡന്റ് ജോര്‍ജ് പണിക്കര്‍ തുടങ്ങിയവും സന്നിഹിതരായിരുന്നു.

വിവിധ പരിപാടികള്‍ക്ക് അരവിന്ദ് പിള്ള, രഘു നായര്‍, രാജഗോപാലന്‍ നായര്‍, പ്രസാദ് പിള്ള, ചന്ദ്രന്‍ പിള്ള, ജിതേന്ദ്ര കൈമള്‍, മഹേഷ് കൃഷ്ണന്‍, അജി പിള്ള, വിജയ പിള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കലാ പരിപാടികള്‍ക്ക് ദീപു നായര്‍ നേതൃത്വം നല്‍കുകയും കൂടാതെ എം.സി.യുമായിരുന്നു. സെക്രട്ടറി സുരേഷ് ബാലചന്ദ്രന്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. പ്രത്യേകിച്ചും വാളണ്ടിയറായി പ്രവര്‍ത്തിച്ച ഏവരേയും അദ്ദേഹം അഭിനന്ദിച്ചു.

Report സതീശന്‍ നായര്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...