അമേരിക്കൻ വാർത്ത

റവ.ഡോ. സണ്ണി മാത്യു നയിക്കുന്ന ഏകദിന സെമിനാർ മെയ് 16ന് ഫിലഡൽഫിയയിൽ

ഫിലഡൽഫിയ: മലങ്കര കത്തോലിക്കാ സഭ 2026 ആരാധനക്രമ വത്സരമായി ആചരിക്കുന്നതിൻ്റെ ഭാഗമായി ഫിലഡൽഫിയ സെൻറ് ജൂഡ് മലങ്കര കത്തോലിക്ക ഇടവകയിലെ മലങ്കര കാത്തലിക് അസോസിയേഷന്റെ ( MCA) നേതൃത്വത്തിൽ നടത്തപ്പെടുന്ന മലങ്കര ആരാധനാക്രമം- അർത്ഥവും പങ്കാളിത്തവും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ മെയ്  മാസം 16 ശനിയാഴ്ച രാവിലെ 9:30 മുതൽ നടത്തപ്പെടും. 

തിരുവനന്തപുരം മലങ്കര മേജർ സെമിനാരി മുന്‍ റെക്ടർ റവ.ഡോ. സണ്ണി മാത്യു സെമിനാർ നയിക്കും. മലങ്കര ആരാധനയുടെ അർത്ഥവും, പ്രാധാന്യവും കൂടുതൽ ആഴത്തിൽ മനസ്സിലാക്കുവാനും വിശ്വാസികളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നുള്ളതാണ് സെമിനാറിന്റെ ലക്ഷ്യം.

കൂടുതൽ വിവരങ്ങൾക്ക്:
Rev. Fr. Babu Madathiparampil ( Vicar) Ph: 773-754-9638
Mr. Philip John ( Biju)   MCA President  Ph.215-327-5052
Mr. Joly Jacob MCA Secretary : Ph.267-226-8824
Mr. Viji Joji  MCA Treasrer: Ph. 856-912-3958

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...