അമേരിക്കൻ വാർത്ത

ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് സാന്‍ അന്റോണിയോ യുണൈറ്റ്ഡ് മലയാളി അസോസിയേഷന്റെ വരവേല്‍പ്പ്

ടെക്‌സസ്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ താത്പര്യങ്ങള്‍ക്കൊത്ത് ഫോമായുടെ ജനകീയ പ്രവര്‍ത്തനങ്ങളുടെ സ്വാഭാവികമായ തുടര്‍ചയ്ക്കും ഭാവനാപൂര്‍ണമായ പുത്തന്‍ പദ്ധതികളുടെ ആവിഷ്‌കാരത്തിനുമായി 2026-’28 ഭരണ സമിതിയിലേയ്ക്ക്  മല്‍സരിക്കുന്ന ‘ടീം വായ്‌സ് ഓഫ് ഫോമാ’ യ്ക്ക് സാന്‍ അന്റോണിയോ യുണൈറ്റ്ഡ് മലയാളി അസോസിയേഷന്‍ ഹൃദ്യമായ വരവേല്‍പ്പ് നല്‍കി, ഏപ്രില്‍ 12-ാം തീയതി വൈകുന്നേരം 6.30-ന്  ഹൈദ്രാബാദി സ്‌പൈസി മത്ക ഇന്ത്യന്‍ റസ്റ്റേറന്റില്‍ നടന്ന സ്വീകരണ യോഗത്തില്‍ സംഘടനാ നേതാക്കള്‍ ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് ആശംസകള്‍ നേര്‍ന്നു.

നൂറ് അംഗസംഘടനകളുടെ ബലമുള്ള ഫോമായുടെ അംഗബലം കൂബടുതല്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം ദീര്‍ഘവീക്ഷണത്തോടെയുള്ളതും കാലാനുസൃതവുമായ വികസന പരിപാടികളോടെയാണ് ഫോമായെ നയിക്കുന്നതിനുള്ള അംഗീകാരത്തിനായി ജനസമക്ഷം എത്തുന്നതെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബിജു തോണിക്കടവില്‍ വ്യക്തമാക്കി. ഫോമായുടെ പ്രബുദ്ധമായ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് കര്‍മഭൂമിയിലും ജന്‍മഭൂമിയിലും ചാരിറ്റി ഉള്‍പ്പെടെയുള്ള പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതോടൊപ്പം നിലവിലുള്ള പദ്ധതികളുടെ തുടര്‍ച്ചയുമുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

ഫോമാ 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന ചരിത്ര മുഹൂര്‍ത്തം സമുചിതമായി ആഘോഷിക്കുന്ന പത്താം വാര്‍ഷിക കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കുകയെന്ന ലക്ഷ്യവും തങ്ങള്‍ക്കുണ്ടെന്ന് വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ബിജു തോണിക്കടവില്‍ (പ്രസിഡന്റ്), പോള്‍ പി ജോസ് (ജനറല്‍ സെക്രട്ടറി), പ്രദീപ് നായര്‍ (ട്രഷറര്‍), സാമുവല്‍ മത്തായി (വൈസ് പ്രസിഡന്റ്), മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ പറഞ്ഞു.

മീറ്റിങ്ങില്‍ സാന്‍ അന്റോണിയോ യുണൈറ്റ്ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് നന്ദകുമാര്‍ റ്റി, പ്രിന്‍സ് മാത്യു, ഷാന്‍ ജസ്റ്റിസ്, ബിനു ജോര്‍ജ്,  ശ്രീജിത്ത് കെ.കെ, ഷാജി എഡ്വേര്‍ഡ് (ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി, മുന്‍ ട്രഷറര്‍), രാജന്‍ യോഹന്നാന്‍ (നാഷണല്‍ കമ്മിറ്റി മെമ്പര്‍), തോമസ് ഓലിയാംകുന്നേല്‍ (മുന്‍ ആര്‍.വി.പി, കേരളാ കണ്‍വന്‍ഷന്‍ മുന്‍ ചെയര്‍മാന്‍), ജോസ് പുന്നൂസ് (സ്ഥാപക നേതാവ്) തുടങ്ങിയവര്‍ പങ്കെടുത്തു. ഊഷ്മളമായ സ്വീകരണമൊരുക്കിയതിന് ടീം വോയ്‌സ് ഓഫ് ഫോമാ പാനല്‍ അംഗങ്ങള്‍ സാന്‍ അന്റോണിയോ യുണൈറ്റ്ഡ് മലയാളി അസോസിയേഷന് ഹൃദയപൂര്‍വം നന്ദി പ്രകാശിപ്പിച്ചു.

Report എ.എസ് ശ്രീകുമാര്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...