അമേരിക്കൻ വാർത്ത

ന്യൂസിറ്റി സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാൾ ഏപ്രിൽ 25, 26 തീയതികളിൽ

ന്യൂയോർക്ക്: ന്യൂസിറ്റി സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ ഇടവകയുടെ കാവൽപിതാവായ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഏപ്രിൽ 25, 26 (ശനി, ഞായർ) തീയതികളിൽ ഭക്ത്യാദരപൂർവ്വം നടത്തപ്പെടുന്നു . അമേരിക്കൻ അതിഭദ്രാസനാധിപനും പാത്രിയാർക്കൽ വികാരിയുമായ അഭിവന്ദ്യ യെൽദോ മോർ തീത്തോസ് മെത്രാപ്പോലീത്ത പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. പെരുന്നാളിനോടനുബന്ധിച്ച് പുണ്യശ്ലോകനായ മോർ അത്താനാസ്യോസ് യേശു സാമുവൽ മെത്രാപ്പോലീത്തയുടെ അനുസ്മരണവും നടക്കും.

ഏപ്രിൽ 25 ശനിയാഴ്ച വൈകുന്നേരം 6:30-ന് കൊടിയേറ്റത്തോടെ പെരുന്നാൾ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന സന്ധ്യാനമസ്കാരത്തിന് ശേഷം റവ: ഫാ:ബെൽസൺ  കുര്യാക്കോസ് വചനപ്രഘോഷണം നടത്തും. ഭക്തിനിർഭരമായ റാസ, ആശീർവാദം, സ്നേഹവിരുന്ന് എന്നിവയോടെ ഒന്നാം ദിവസത്തെ ചടങ്ങുകൾ സമാപിക്കും.
പ്രധാന ദിവസമായ ഏപ്രിൽ 26 ഞായറാഴ്ച രാവിലെ അഭിവന്യ മെത്രാപ്പോലീത്തയെ 8:45 ന് സ്വീകരിച്ചാനയിക്കുന്നതും തുടർന്നു 9 മണിക്ക് പ്രഭാത നമസ്കാരവും  അഭിവന്ദ്യ യെൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും . വിശുദ്ധ ഗീവർഗീസ് സഹദായോടുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥന, റാസ, ആശീർവാദവും സ്നേഹവിരുന്നും തുടർന്ന് കൊടിയിറക്കത്തോടുകൂടി ഈ വർഷത്തെ പെരുന്നാൾ സമാപിക്കും  .

വികാരി വന്ദ്യ ഗീവർഗീസ് തോമസ് ചട്ടത്തിൽ കോറെപ്പിസ്കോപ്പ, അസിസ്റ്റന്റ് വികാരി റവ. ഫാ. വിവേക് അലക്സ് എന്നിവരുടെ നേതൃത്വത്തിൽ പള്ളി ഭാരവാഹികളും ആത്മീയ സംഘടനകളും പെരുന്നാൾ ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നു. ഷോൺ  വെള്ളാവള്ളിൽ, സോണിയ വെള്ളാവള്ളിൽ എന്നിവരാണ് ഈ വർഷത്തെ പെരുന്നാൾ ഏറ്റെടുത്തു നടത്തുന്നത്. ആത്മീയ അനുഗ്രഹങ്ങൾ നിറഞ്ഞ ഈ പെരുന്നാൾ ചടങ്ങുകളിൽ നേർച്ചകാഴ്ചകളോടെ പങ്കുചേരാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: സെക്രട്ടറി സണ്ണി പൗലോസ് (845-598-5094), ട്രസ്റ്റി ലാൻസ് പൗലോസ് (845-521-4151) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Report ജിനു കുര്യൻ പാമ്പാടി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...