അമേരിക്കൻ വാർത്ത

പ്രഥമ സന്യാസിനി സംഗമത്തിൽ അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേക രജത ജൂബിലി ആഘോഷിച്ചു

ചിക്കാഗോ: സെന്റ് തോമസ് സീറോ മലബാർ രൂപതാസ്ഥാപനത്തിന്റെയും  അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകത്തിന്റെയും  രജത ജൂബിലിയുടെ ഭാഗമായി ചിക്കാഗോയിലെ ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ  വച്ചു നടന്ന അമേരിക്കയിലും കാനഡയിലും ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി സിസ്റ്റേഴ്സിന്റെയും സംഗമത്തിൽ ചിക്കാഗോ സിറോമലബാർ രൂപതയുടെ പ്രഥമ ബിഷപ്പ് ആയ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകത്തിന്റെ ജൂബിലി ആഘോഷിച്ചു.

ഈ സംഗമത്തിന്റെ രണ്ടാം ദിവസം ഏപ്രിൽ 18- ന് രാവിലെ ജൂബിലേറിയൻ അങ്ങാടിയത് പിതാവിന്റെ മുഖ്യകാര്മ്മികത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ബിഷപ്പ് ജോയി ആലപ്പാട്ട് വചന സന്ദേശം നൽകി. വികാരി ജനറൽമാരായ ഫാ. തോമസ് മുളവനാൽ, ഫാ. ജോൺ മേലേപ്പുറം, ഫാ. ജോൺസൻ കോവൂർപുത്തൻപുരയിൽ, സേക്രഡ് ഹാർട്ട് ക്നാനായ ഫൊറോനാ വികാരി ഫാ. അബ്രാഹം കളരിക്കൽ എന്നിവർ സഹകാർമികരായിരുന്നു.

തുടർന്ന പൊതുയോഗത്തിൽ ഫാ. ജോൺ മേലേപ്പുറം സ്വാഗതം  ആശംസിച്ചു. ബിഷപ്പ് ജോയി ആലപ്പാട്ട് അധ്യക്ഷനായിരുന്നു. യു.എസ്. ഗവൺമെന്റിൽ സീനിയർ എക്സിക്യൂട്ടീവ് ഓഫീസറായി സേവനം ചെയ്യുന്ന റവ. ഫാ. അലക്സാണ്ടർ കുര്യൻ,  ഡൊമിനിക്കൻ സന്യാസിനിയായ സി. അമേലിയ ഹൂളർ, സി. അഞ്ജലി മാത്യു എന്നിവർ  അങ്ങാടിയത്ത് പിതാവിന് ജൂബിലി മംഗളങ്ങൾ അർപ്പിച്ച് സംസാരിച്ചു.

തുടർന്ന്  റവ. ഫാ. അലക്സാണ്ടർ കുര്യൻ, സി. സേവ്യർ എന്നിവർ ചേർന്ന് അങ്ങാടിയത് പിതാവിനെ പൊന്നാട അണിയിപ്പിച്ചു. തുടർന്ന് വിശിഷ്ട അതിഥികളോടും പങ്കെടുത്ത ഇരുപത്തിയെട്ട് സന്യാസിനി സമൂഹത്തിന്റെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ കേക്ക് കട്ട് ചെയ്തു. അങ്ങാടിയത് പിതാവ് തന്റെ മറുപടി പ്രസംഗത്തിൽ തനിക്കു ലഭിച്ച ഈ അംഗീകാരത്തിന് ഏവർക്കും നന്ദി രേഖപ്പെടുത്തി. സി. ലിസ ആഞ്ഞിലിക്കൽ പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി. സേക്രഡ് ഹാര്ട്ട് ക്നാനായ ഫൊറോനാ വികാരി ഫാ. അബ്രാഹം കളരിക്കൽ എം സീ ആയി പ്രവർത്തിച്ചു. 

Report റോയി ചേലമലയിൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...