അമേരിക്കൻ വാർത്ത

ഫോമ സുവനീറിലേയ്ക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു

ഹൂസ്റ്റണ്‍: ടെക്‌സസിലെ  സ്‌പെയ്‌സ് സിറ്റിയായ ഹൂസ്റ്റണിലെ ‘വിന്‍ധം’ ഹോട്ടലില്‍ വരുന്ന ജൂലൈ 30, 31 ഓഗസ്റ്റ് 1, 2 തീയതികളില്‍ അരങ്ങേറുന്ന ഫോമാ നാഷണല്‍ കണ്‍വെന്‍ഷന്‍ 2026-നോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന വര്‍ണാഭമായ സുവനീറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലെസാമൂഹിക-സാംസ്‌കാരിക-മാധ്യമ രംഗങ്ങളില്‍ ശോഭിക്കുന്ന ക്രിയാത്മകമായ ഒരു ടീമാണ് സുവനീറിന്റെ  പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

മികച്ച സംഘാടകനായ അച്ചന്‍കുഞ്ഞ് മാത്യു (ഷിക്കാഗോ) ആണ് സുവനീര്‍ കമ്മിറ്റിയുടെ ചെയര്‍മാനും ചീഫ് എഡിറ്ററും. കമ്മിറ്റിയില്‍ സബ് എഡിറ്റര്‍മാരായി ഡോ. ജില്‍സി ഡിന്‍സ് (അരിസോണ), ദയാലു ജോസഫ് (കാലിഫോര്‍ണിയ), വില്‍സണ്‍ ഉഴത്തില്‍ (ഫ്‌ളോറിഡ), മാത്തുക്കുട്ടി ഈശോ (ന്യൂയോര്‍ക്ക്), ഷാജി ആലപ്പാട്ട് (ടെക്‌സസ്), റോഷന്‍ പ്ലാംമൂട്ടില്‍ (ഫിസഡല്‍ഫിയ), സാബു കട്ടപ്പുറം (ഷിക്കാഗോ), റോഷന്‍ പ്ലാംമൂട്ടില്‍ (ഫിലഡല്‍ഫിയ), മാത്തുക്കുട്ടി ഈശേ (ന്യൂയോര്‍ക്ക്), ദയാലു ജോസഫ് (കാലിഫോര്‍ണിയ), വില്‍സണ്‍ ഊഴത്തില്‍ (ഫ്‌ളോറിഡ), ഷാജി ആലപ്പാട്ട് (ടെക്‌സസ്), സാബു കട്ടപ്പുറം (ഷിക്കാഗോ) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. ഫോമയുടെ ചിരകാല പ്രവര്‍ത്തനങ്ങളെയും കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെയും ജനകീയ മുന്നേറ്റങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് സുവനീര്‍ പുറത്തിറക്കുക.

ഈ സുവനീര്‍ അവിസ്മരണീയമാക്കുന്നതാനായി ഫോമായുടെ കുടുംബാംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സര്‍വോപരി സ്‌പോണ്‍സര്‍മാരുടെയും അകമഴിഞ്ഞ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നുവെന്ന് ചീഫ് എഡിറ്റര്‍ അച്ചന്‍കുഞ്ഞ് മാത്യു പറഞ്ഞു. അതോടൊപ്പം ഏവരുടെയും ബെസ്റ്റ് കോംപ്ലിമെന്റ്‌സ് ഉള്‍പ്പെടെയുള്ള പരസ്യങ്ങള്‍ നല്‍കി ഞങ്ങളോടൊപ്പം സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു

ഈ സുവനീറിലേക്ക് അമേരിക്കയില്‍ നിന്നും ഞങ്ങള്‍ വിവിധ കലാ-സാഹിത്യ സൃഷ്ടികള്‍ ക്ഷണിച്ചുകൊള്ളുന്നു. സൃഷ്ടികള്‍ ഇംഗ്ലീഷിലോ മലയാളത്തിലോ ആവാം. അവ ചെറുകഥകള്‍, കവിതകള്‍ ആന്‍ഡ് സമകാലീന സംഭവങ്ങളെക്കുറിച്ചുള്ള ലേഖനങ്ങള്‍ എന്നിവയാകുന്നു. സൃഷ്ടികള്‍  fomaasouvenir2026@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ഞങ്ങള്‍ക്ക് അയച്ചു തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കലാ സാഹിത്യ സൃഷ്ടികള്‍ തിരഞ്ഞെടുക്കുന്നകാര്യത്തില്‍ സുവനീര്‍ കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സുനീര്‍ കമ്മിറ്റി ചെയര്‍മാന്‍ അച്ചന്‍ കുഞ്ഞ് മാത്യുമായി ബന്ധപ്പെടാവുന്നതാണ്.(ഫോണ്‍: 847 912 2578).  ദയവായി നിങ്ങളുടെ എല്ലാ ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍ എന്നിവ 2026 ജൂണ്‍ 31-നുള്ളില്‍ അയച്ചുതരുവാന്‍ താത്പര്യപ്പെടുന്നു.

ഫോമ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോടൊപ്പം ചേര്‍ന്നുകൊണ്ട് സുവനീര്‍ കമ്മിറ്റി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഫോമ ചരിത്രം മുഹൂര്‍ത്തങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സുവനീര്‍ പ്രസിദ്ധീകരിക്കുവാനായി നിങ്ങളുടെ എല്ലാവരുടെയും സഹകരണം ഒരിക്കല്‍ കൂടി പ്രതീക്ഷിക്കുന്നു അതോടൊപ്പം തന്നെ കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങള്‍ ഏതെങ്കിലും സുവനീര്‍ കമ്മിറ്റി മെമ്പേഴ്‌സുമായോ ഫോമ കമ്മിറ്റി മെമ്പേഴ്‌സുമായോ ബന്ധപ്പെടാവുന്നതാണ്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...