അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഗ്രീൻ കാർഡ് ; യുഎസ് കുടിയേറ്റ നിയമങ്ങളിൽ പുതിയ പരിഷ്കാരങ്ങൾ

വാഷിങ്ടൺ : അമേരിക്കൻ കുടിയേറ്റ മോഹങ്ങളുമായി കഴിയുന്ന മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ഇന്ത്യൻ പ്രഫഷനലുകൾക്ക് സമ്മിശ്ര വികാരങ്ങൾ സമ്മാനിക്കുന്ന വാർത്തകളാണ് വാഷിങ്ടനിൽ നിന്നും പുറത്തുവരുന്നത്. 2026 ഏപ്രിൽ മാസത്തെ വീസ ബുള്ളറ്റിനിൽ ഇന്ത്യൻ അപേക്ഷകർക്ക് അപ്രതീക്ഷിതമായി ലഭിച്ച വൻ കുതിച്ചുചാട്ടം വലിയ ആവേശമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് ഉന്നത ബിരുദധാരികൾ ഉൾപ്പെടുന്ന ഇബി2 വിഭാഗത്തിൽ ഫൈനൽ ആക്ഷൻ ഡേറ്റ് 300 ദിവസത്തിലധികം മുന്നോട്ട് നീങ്ങി 2014 ജൂലൈ 15ൽ എത്തിയിരിക്കുന്നു.

പതിറ്റാണ്ടുകളോളം നീളുന്ന ഗ്രീൻ കാർഡ് കാത്തിരിപ്പിനിടയിൽ ഇത്രയും വലിയൊരു മുന്നേറ്റം അപൂർവമാണെന്ന് ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു. അതേസമയം, ഇബി1 വിഭാഗത്തിൽ ഒരു മാസത്തെ ചെറിയ മുന്നേറ്റം മാത്രമാണ് ഇത്തവണ രേഖപ്പെടുത്തിയത്.

എന്നാൽ ഈ സന്തോഷവാർത്തയ്ക്ക് പിന്നാലെ എച്ച്1ബി വീസയുമായി ബന്ധപ്പെട്ട് എത്തിയിരിക്കുന്ന പുതിയ നിയന്ത്രണങ്ങൾ ജോലി തേടുന്നവരെയും തൊഴിലുടമകളെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്. ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ പുതിയ നിയമങ്ങൾ പ്രകാരം അപേക്ഷകൾക്കായി പരിഷ്‌കരിച്ച ഐ129 ഫോം നിർബന്ധമാക്കി. ഇതിനൊപ്പം തന്നെ വിദേശത്തിരുന്ന് പുതിയ എച്ച്1ബി വീസയ്ക്ക് അപേക്ഷിക്കുന്ന ചില പ്രത്യേക വിഭാഗം തൊഴിലാളികൾക്കായി ഒരു ലക്ഷം ഡോളർ (ഏകദേശം 83 ലക്ഷം രൂപ) അധിക ഫീസായി നിശ്ചയിച്ചിരിക്കുന്നത് വലിയ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്.

Report ജെയിംസ് വർഗീസ്

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...