അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ആപ്പിളിൽ നേതൃമാറ്റം: ടിം കുക്കിന് പകരം ജോൺ ടെർനസ് സി.ഇ.ഒ 

കുപ്പർട്ടിനോ:(കാലിഫോർണിയ): ആപ്പിളിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി  നിലവിലെ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് സീനിയർ വൈസ് പ്രസിഡന്റ് ജോൺ ടെർനസിനെ  നിയമിച്ചു. 2026 സെപ്റ്റംബർ 1 മുതൽ നിയമനം പ്രാബല്യത്തിൽ വരും. നിലവിലെ സി.ഇ.ഒ ടിം കുക്ക് ആപ്പിളിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി സ്ഥാനമേൽക്കും.

2001-ൽ ആപ്പിളിൽ ചേർന്ന ജോൺ ടെർനസ്, ഐപാഡ്, ഐഫോൺ, ആപ്പിൾ വാച്ച് എന്നിവയുടെ നിർമ്മാണത്തിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ്.

ഭരണകൂടങ്ങളുമായുള്ള ആശയവിനിമയം ഉൾപ്പെടെയുള്ള കമ്പനിയുടെ സുപ്രധാന കാര്യങ്ങളിൽ ടിം കുക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. 2011-ൽ സി.ഇ.ഒ ആയി ചുമതലയേറ്റ കുക്കിന് കീഴിൽ ആപ്പിളിന്റെ വിപണി മൂല്യം 350 ബില്യൺ ഡോളറിൽ നിന്ന് 4 ട്രില്യൺ ഡോളറിലേക്ക് കുതിച്ചിരുന്നു.

കഴിഞ്ഞ 15 വർഷമായി ചെയർമാനായിരുന്ന ആർതർ ലെവിൻസൺ സെപ്റ്റംബർ ഒന്നു മുതൽ ‘ലീഡ് ഇൻഡിപെൻഡന്റ് ഡയറക്ടർ’ ആയി പ്രവർത്തിക്കും.

കമ്പനിയുടെ പാരമ്പര്യവും മൂല്യങ്ങളും കാത്തുസൂക്ഷിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് ടെർനസ് എന്ന് ടിം കുക്ക് പ്രതികരിച്ചു. ഇതിഹാസ താരം സ്റ്റീവ് ജോബ്സിനൊപ്പവും ടിം കുക്കിനൊപ്പവും പ്രവർത്തിച്ച പരിചയം ആപ്പിളിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ സഹായിക്കുമെന്ന് ടെർനസും വ്യക്തമാക്കി.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...