അമേരിക്കൻ വാർത്ത

മദ്യപിച്ച് വാഹനമോടിച്ച് രണ്ട് ആൺകുട്ടികളെ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജാമ്യം  നിഷേധിച്ചു


സൗത്ത് കരോലിന: സൗത്ത് കരോലിനയിൽ മദ്യപിച്ച് വാഹനമോടിച്ച് രണ്ട് ആൺകുട്ടികളെ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മെക്സിക്കൻ സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി നിഷേധിച്ചു. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച എറി ഒട്ടോണിയൽ റോബ്ലെറോ പെരസ് എന്നയാൾക്കെതിരെയാണ് കോടതി നടപടി.കേസിന്റെ അടുത്ത വാദം ജൂൺ 18-ന് നടക്കും

 ഏപ്രിൽ 12-ന് സൗത്ത് കരോലിനയിലെ ഒരു നടപ്പാതയിലൂടെ സൈക്കിൾ ചവിട്ടുകയായിരുന്ന 12-ഉം 9-ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളെ പെരസ് ഓടിച്ച കാർ നിയന്ത്രണം വിട്ട് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കുട്ടികൾ രണ്ടുപേരും ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.

പെരസ് കടുത്ത മദ്യലഹരിയിലായിരുന്നുവെന്നും സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും പോലീസ് റിപ്പോർട്ട് ചെയ്തു. ലൈസൻസില്ലാതെ വാഹനമോടിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്.

പ്രതി ഒരു യു.എസ് പൗരനല്ലാത്തതിനാൽ രാജ്യം വിട്ടുപോകാൻ സാധ്യതയുണ്ടെന്നും സമൂഹത്തിന് ഭീഷണിയാണെന്നും വിലയിരുത്തിയാണ് ജഡ്ജി ജാമ്യം നിഷേധിച്ചത്. ഓരോ കുറ്റത്തിനും 25 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

പ്രതി അനധികൃതമായാണ് അമേരിക്കയിൽ എത്തിയതെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം സ്ഥിരീകരിച്ചു. ഇയാൾക്കെതിരെ ഐ.സി.ഇ (ICE) നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...