ആനുകാലികംകേരള വാർത്ത

മലയാറ്റൂർ എട്ടാമിടം തിരുനാൾ സമാപിച്ചു

മ​​​ല​​​യാ​​​റ്റൂ​​​ർ : മ​​​ല​​​യാ​​​റ്റൂ​​​ർ പു​​​തു​​​ഞാ​​​യ​​​ർ തി​​​രു​​​നാ​​​ൾ സ​​​മാ​​​പി​​​ച്ചു. എ​​​ട്ടാ​​​മി​​​ടം ദി​​​ന​​​മാ​​​യി​​​രു​​​ന്ന ഇ​​​ന്ന​​​ലെ നി​​​ര​​​വ​​​ധി തീ​​​ർ​​​ഥാ​​​ട​​​ക​​​രാ​​​ണ് കു​​​രി​​​ശു​​​മു​​​ടി ക​​​യ​​​റാ​​​നെ​​​ത്തി​​​യ​​​ത്.

സ​​​മാ​​​പ​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് വൈ​​​കു​​​ന്നേ​​​രം പൊ​​​ൻ​​​പ​​​ണം ഇ​​​റ​​​ക്ക​​​ൽ ച​​​ട​​​ങ്ങ് ന​​​ട​​​ന്നു. കു​​​രി​​​ശു​​​മു​​​ടി​​​യി​​​ൽ നേ​​​ർ​​​ച്ച​​​യാ​​​യി ല​​​ഭി​​​ച്ച പ​​​ണം ചെ​​​റി​​​യ ചാ​​​ക്കു​​​ക​​​ളി​​​ലാ​​​ക്കി ത​​​ല​​​ച്ചു​​​മ​​​ടാ​​​യും കാ​​​ൽ​​​ന​​​ട​​​യാ​​​യും താ​​​ഴ​​​ത്തെ പ​​​ള്ളി​​​യി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന ച​​​ട​​​ങ്ങാ​​​ണി​​​ത്. പൊ​​​ൻ​​​പ​​​ണ​​​ച്ചാ​​​ക്കു​​​ക​​​ൾ ത​​​ല​​​യി​​​ലേ​​​റ്റു​​​ന്ന​​​ത് വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കു നേ​​​ർ​​​ച്ച​​​യാ​​​ണ്.

ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് കു​​​രി​​​ശു​​​മു​​​ടി​​​യി​​​ൽ​​​നി​​​ന്ന് പൊ​​​ൻ​​​പ​​​ണം ഇ​​​റ​​​ക്കാ​​​ൻ തു​​​ട​​​ങ്ങി. താ​​​ഴ​​​ത്തെ പ​​​ള്ളി​​​യി​​​ൽ വി​​​കാ​​​രി ഫാ. ​​​ജോ​​​സ് ഒ​​​ഴ​​​ല​​​ക്കാ​​​ട്ടും പ​​​ള്ളി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും ചേ​​​ർ​​​ന്ന് പൊ​​​ൻ​​​പ​​​ണം സ്വീ​​​ക​​​രി​​​ച്ചു.തു​​​ട​​​ർ​​​ന്ന് വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന ന​​​ട​​​ന്നു. രാ​​​ത്രി എ​​​ട്ടി​​​ന് തി​​​രു​​​സ്വ​​​രൂ​​​പം എ​​​ടു​​​ത്തു​​​വ​​​ച്ചു. തു​​​ട​​​ർ​​​ന്ന് കൊ​​​ടി​​​യി​​​റ​​​ക്കി.

Related Articles

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

ആനുകാലികം

കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (IC&EC) കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD)...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...