അമേരിക്കൻ വാർത്ത

ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ഫൊറോന ഇടവക സിൽവർ ജൂബിലി നിറവിൽ

ന്യൂ യോർക്ക്  : ഷിക്കാഗോ സിറോ മലബാർ രൂപതയിലെ ആദ്യകാല ഇടവകയായ ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ഫൊറോന ദേവാലയത്തിന്റെ   സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് രൂപത അദ്ധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്‌ തുടക്കം കുറിച്ചു.

ന്യൂ യോർക്കിലും പരിസര പ്രദേശങ്ങളിലും മാർത്തോമാ നസ്രാണി വിശ്വാസം  വ്യാപിപ്പിക്കുന്നതിൽ ബ്രോങ്ക്സ് ഇടവകയുടെ പങ്കു വളരെ വലുതാണെന്ന് ബിഷപ്പ് മാർ ജോയ് ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. ന്യൂയോർക്കിലും  കണക്ടിക്കട്ടിലും സ്‌ഥാപിതമായിട്ടുള്ള  സിറോ മലബാർ പള്ളികളുടെ  മാതൃ ദേവാലയം   ബ്രോങ്ക്സ് ഇടവകയാണ്. ഈ ഇടവക സ്‌ഥാപിക്കാൻ നേതൃത്വം നൽകിയ ബഹുമാനപ്പെട്ട റവ. ഫാ. ജോസ് കണ്ടത്തിക്കുടി അച്ചനേയും ആദ്യകാല കൈക്കാരൻമാരേയും നന്ദിയോടെ സ്മരിക്കുന്നു.

ചിക്കാഗോ രൂപതയുടെ വളർച്ചയിൽ ബ്രോങ്ക്സ് ഇടവക നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ടെന്നും മാർ ജോയ് എടുത്തു പറഞ്ഞു. ചിക്കാഗോ സിറോ മലബാർ രൂപതയിലെ പ്രഥമ തദ്ദേശ്യനായ വൈദികൻ ഫാ. കെവിൻ മുണ്ടക്കൽ  ബ്രോങ്ക്സ് ഇടവകയുടെ സംഭാവനയാണ്.      

    മാർച്ച് 21-)o  തീയതി ഞായറാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം നടന്ന ഉദ്‌ഘാടന ചടങ്ങിൽ മാർ ജോയ് ആലപ്പാട്ട് തിരി തെളിയിച്ചു. കൂടാതെ,  ഇടവകയിലെ എല്ലാ ഭവനങ്ങളിലേക്കും “സിൽവർ ജൂബിലി വിളക്കുകൾ” നൽകുകയും ചെയ്തു. ഇടവകയുടെ ആരംഭം മുതലുള്ള  കൈക്കാരൻമാർ  ചടങ്ങിൽ സന്നിധരായിരുന്നു. ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന സ്വാഗതം ആശംസിച്ചു.   റവ. ഫാ റോയ്‌സൺ മേനോലിക്കൽ, റവ. ഫാ. ഫ്രാൻസിസ് നമ്പ്യാമ്പറമ്പിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. കൈക്കാരൻമാരായ  ജോർജ് പട്ടേരിൽ, ഡെന്നി കല്ലുകളം, അനിൽ കണ്ടത്തിൽ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.   

ന്യൂയോർക്കിലും പരിസരപ്രദേശങ്ങളിലുമുണ്ടായിരുന്ന  സിറോ മലബാർ വിശ്വാസ കൂട്ടായ്‌മ, ഫാ. ജോസ് കണ്ടത്തിക്കുടിയുടെ നേതൃത്വത്തിൽ നടത്തിയ   ദീർഘനാളത്തെ പരിശ്രമത്തിന്റെ ഫലമായാണ്  ബ്രോങ്ക്സ് സൈന്റ്റ് തോമസ് സിറോ മലബാർ ഇടവക സ്‌ഥാപിതമായത്.   വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന “ സെയിന്റ് വാലന്റയിൻ”    ദേവാലയം, ന്യൂയോർക്ക് അതിരൂപത നാമമാത്രമായ വാടകക്ക് സിറോ മലബാർ വിശ്വാസികൾക്കായി തരികയും, 2002 മാർച്ച് 24-)0 തീയതി അന്നത്തെ ചിക്കാഗോ രൂപത ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് “സെയിന്റ് തോമസ് സിറോ മലബാർ കാതോലിക്ക ദേവാലയം” എന്നു  പുനഃ നാമകരണം നടത്തി, ആശീർവദിച്ചു വിശ്വാസികൾക്കായി സമർപ്പിച്ചു. ബ്രോങ്ക്സ് ഇടവക ആരംഭിക്കുന്നതിനായി കഠിന പ്രയഗ്നം നടത്തിയ  ജോസ് മാളിയേക്കൽ, പരേതനായ തോമസ് ചാമക്കാല തുടങ്ങി എല്ലാ മുൻകലാ നേതാക്കളേയും ഇടവക സമൂഹം നന്ദിയോടെ സിൽവർ ജൂബിലി വേളയിൽ സ്മരിക്കുന്നു.

സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾക്ക്‌ ഇടവക ഭരണസമിതി രൂപം നൽകിവരുന്നു.

Report ഷോളി കുമ്പിളുവേലി

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

ഫിഫ ലോകകപ്പിൽ സൗദി അറേബ്യയെ പരാജയപ്പെടുത്തി സ്പെയിൻ

അറ്റ്‌ലാന്റ: തുടക്കം മുതൽ ആക്രമണം, കേപ് വെർദെയ്‌ക്കെതിരേ കണ്ട സ്‌പെയിനായിരുന്നില്ല സൗദിക്കെതിരേ… ലാമിൻ യമാലും ഒയർസബാലും...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

മോഹിനിയാട്ടത്തിന് കേന്ദ്ര പുരസ്കാരം: അമേരിക്കൻ പ്രവാസി ഇന്ത്യക്കാർക്ക് അഭിമാനമായി ഡോ. സുനന്ദ നായർ

ഹൂസ്റ്റൺ : മോഹിനിയാട്ട രംഗത്തെ സമഗ്ര സംഭാവനകൾക്ക് ഇന്ത്യയിലെ പരമോന്നത കലാബഹുമതികളിലൊന്നായ 2024-ലെ സംഗീത നാടക...

അമേരിക്കൻ വാർത്തഓർമ്മച്ചെപ്പ്ചരമം

മണ്ണിക്കരോട്ടിൻറെ ജീവിതത്തെ അനുസ്മരിച്ച് മലയാളം സൊസൈറ്റി

ഹൂസ്റ്റൺ: മലയാളം സൊസൈറ്റിയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന ജോർജ് മണ്ണിക്കരോട്ടിനെ അനുസ്മരിക്കുന്നതിനായി മലയാളം സൊസൈറ്റി ഓഫ് അമേരിക്ക,...

അമേരിക്കൻ വാർത്ത

ഡിട്രോയിറ്റ് സെന്റ്‌ മേരീസ് ക്നാനായ ഇടവകയിൽ ആഘോഷമായ ദിവ്യ കാരുണ്യ സ്വീകരണവും മാമ്മോദീസായും നടത്തി

ഡിട്രോയിറ്റ്  സെ .മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ആഘോഷമായ ദിവ്യ കാരുണ്യ സ്വീകരണവും മാമ്മോദീസായും നടത്തി....