അമേരിക്കൻ വാർത്തകുട്ടി വാർത്ത

വീഡിയോ റീൽസ്  മത്സരവുമായി ചെറുപുഷ്‌പ മിഷൻ ലീഗ്

ചിക്കാഗോ: ചിക്കാഗോ രൂപതയിലെ ചെറുപുഷ്‌പ മിഷൻ ലീഗ് (സി.എം.എൽ.) സംഘടന, ദേശീയ തലത്തിൽ “ദി സൈബർ സോവേർസ്” എന്ന പേരിൽ വീഡിയോ റീൽസ്  മത്സരം സംഘടിപ്പിക്കുന്നു. ചിക്കാഗോ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് ഈ  മത്സരം ഒരുക്കിയിരിക്കുന്നത്. കുട്ടികളും  മുതിർന്നവരും അടങ്ങുന്ന വിവിധ ടീമുകൾക്ക് ഓരോ ഇടവകയിൽ നിന്നും പങ്കെടുക്കാം.

“സി.എം.എൽ. വഴി സഭയിലും സമൂഹത്തിലും ഒരു മിഷനറിയായിരിക്കുക” (Be a missionary in the church and society through CML) എന്ന വിഷയത്തെ അടിസ്ഥാനമാക്കി റീൽസ് നിർമ്മിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
വിജയികൾക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.

സോണിയ ബിനോയ് മത്സരത്തിന്റെ മുഖ്യ കോർഡിനേറ്ററായി പ്രവർത്തിക്കുന്നു.  സി.എം.എൽ രൂപത ഡയറക്ടർ ഫാ. ജോർജ് ദാനവേലിൽ,  പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, ജനറൽ സെക്രട്ടറി ടിസൺ തോമസ് എന്നവരുടെ നേതൃത്വത്തിലുള്ള രൂപതാ എക്സിക്യൂട്ടീവ് കമ്മിറ്റി മത്സരം ക്രമീകരിക്കുന്നു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

ഫിഫ ലോകകപ്പിൽ സൗദി അറേബ്യയെ പരാജയപ്പെടുത്തി സ്പെയിൻ

അറ്റ്‌ലാന്റ: തുടക്കം മുതൽ ആക്രമണം, കേപ് വെർദെയ്‌ക്കെതിരേ കണ്ട സ്‌പെയിനായിരുന്നില്ല സൗദിക്കെതിരേ… ലാമിൻ യമാലും ഒയർസബാലും...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

മോഹിനിയാട്ടത്തിന് കേന്ദ്ര പുരസ്കാരം: അമേരിക്കൻ പ്രവാസി ഇന്ത്യക്കാർക്ക് അഭിമാനമായി ഡോ. സുനന്ദ നായർ

ഹൂസ്റ്റൺ : മോഹിനിയാട്ട രംഗത്തെ സമഗ്ര സംഭാവനകൾക്ക് ഇന്ത്യയിലെ പരമോന്നത കലാബഹുമതികളിലൊന്നായ 2024-ലെ സംഗീത നാടക...

അമേരിക്കൻ വാർത്തഓർമ്മച്ചെപ്പ്ചരമം

മണ്ണിക്കരോട്ടിൻറെ ജീവിതത്തെ അനുസ്മരിച്ച് മലയാളം സൊസൈറ്റി

ഹൂസ്റ്റൺ: മലയാളം സൊസൈറ്റിയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന ജോർജ് മണ്ണിക്കരോട്ടിനെ അനുസ്മരിക്കുന്നതിനായി മലയാളം സൊസൈറ്റി ഓഫ് അമേരിക്ക,...

അമേരിക്കൻ വാർത്ത

ഡിട്രോയിറ്റ് സെന്റ്‌ മേരീസ് ക്നാനായ ഇടവകയിൽ ആഘോഷമായ ദിവ്യ കാരുണ്യ സ്വീകരണവും മാമ്മോദീസായും നടത്തി

ഡിട്രോയിറ്റ്  സെ .മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ആഘോഷമായ ദിവ്യ കാരുണ്യ സ്വീകരണവും മാമ്മോദീസായും നടത്തി....