അമേരിക്കൻ വാർത്തസിനിമ

“ബോധിവൃക്ഷത്തണലിൽ”: കലാവേദിയുടെ നാടകം ന്യൂയോർക്കിൽ അരങ്ങേറി

ന്യൂയോർക്ക്: ന്യൂയോർക്കിലെ കലാസംഘടനയായ കലാവേദിയുടെ അഭിമുഘ്യത്തിൽ നടത്തപ്പെട്ട “ബോധിവൃക്ഷത്തണലിൽ” എന്ന സാമൂഹ്യ നാടകം ന്യൂയോർക്കിലെ ഗ്ലെനോക്സിൽ നടത്തപ്പെട്ടു. ന്യൂജേഴ്സിയിയിലുള്ള ഫൈൻ ആർട്സ്  എന്ന കലാസംഘടനയാണ് നാടകം അവതരിപ്പിച്ചത്. അവതരണ മികവുകൊണ്ടും അർത്ഥവത്തായ ഉള്ളടക്കംകൊണ്ടും മികവുപുലർത്തിയ നാടകത്തിനു കാണികളുടെ വലിയ സാന്നിധ്യം ഉണ്ടായിരുന്നു.

ഇതിൽനിന്നും ലഭിക്കുന്ന പണം പൂർണ്ണമായും സമൂഹത്തിലെ മനുഷ്യനന്മക്കുവേണ്ടി മാത്രം വിനയോഗിക്കുമെന്നു കലാവേദി പ്രസിഡന്റ് സിബി ഡേവിഡ് പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ ന്യൂയോർക്കിലും കേരളത്തിലും കലയുടെ വിവിധ തലങ്ങൾ അവതരിപ്പിക്കയും, കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കലാവേദി എന്ന സംഘടന ഇവിടുത്തെ സമൂഹത്തിനു മാതൃകയാണ് എന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് കോരസൺ വർഗീസ് പ്രസ്താവിച്ചു. സെക്രട്ടറി ബിജു ചാക്കോ സ്വാഗതം ആശംസിക്കുകയും പ്രാരംഭ  നടപടികൾ നിയയന്ത്രിക്കുകയും ട്രെഷറർ മാത്യു മാമൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

സഹജീവിക്കു സ്വന്തം വൃക്ക ദാനം നൽകി ആദരണീയമായ മാതൃക കാട്ടിയ സുനിതയെ കലാവേദിയുടെ മാനവികത പുരസ്‌കാരം നൽകി ആദരിച്ചു. കലാവേദിയുടെ പ്രയാണത്തിൽ നിർണ്ണായകമായ സാന്നിധ്യം തെളിയിച്ച ബിന്ദു ഡേവിഡ്, ഷാജി ജേക്കബ്, മാമൻ എബ്രഹാം, ഷാജു സാം, മാത്യു മാമൻ, രഞ്ജി കൊച്ചുമ്മൻ എന്നിവർക്ക് കലാവേദി അംഗീകാരം നൽകി ആദരിച്ചു.  സ്നേഹ വിനോയിയുടെ സംഗീതവും, റിയയുടെ നേതൃത്വത്തിൽ കലാഹാർട്സ് അവതരിപ്പിച്ച സംഘ നൃത്തവും സഹായ്ഹ്നത്തെ മധുരമാക്കി.

വിശക്കുന്നവർക്ക് ആശ്രയമായ ‘അഞ്ചപ്പം’ സംഘടനക്ക് ഒരു ലക്ഷം രൂപ നൽകി ഈ വർഷത്തെ കാരുണ്യപ്രവർത്തികൾക്കു തുടക്കംകുറിച്ചു. അമേരിക്കയിലെ സന്നദ്ധ സംഘടനകളുമായി ഒത്തുചേർന്നു വിവിധ കാരുണ്യപദ്ധതികളിൽ പങ്കാളിയാകുവാനും, അമേരിക്കയിലെ എഴുത്തുകാരെയും, മാധ്യമ പ്രവർത്തകരെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുവാനുമായുള്ള നിരവധി പ്രവർത്തങ്ങളിൽ കലാവേദി സജീവമാകുകയാണ് എന്ന് സംഘടനയുടെ സ്ഥാപക പ്രസിഡന്റ് സിബി ഡേവിഡ് പറഞ്ഞു.

ഇത്തരം കൂട്ടായ കലാപ്രവർത്തനങ്ങൾ ആണ് ബോധിവൃക്ഷതണലുകളായി സമൂഹത്തിൽ ഇണക്കമുണ്ടാക്കുന്നെതന്നു ഫയിൻ ആർട്സ് സംഘടനയുടെ പ്രസിഡന്റ് ജോർജ്ജ് തുമ്പയിൽ പറഞ്ഞു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

പ്രഥമ മലയാളി സന്യാസിനീ സംഗമത്തിന് ചിക്കാഗോയില്‍ വര്‍ണ്ണാഭമായ തുടക്കം

ചിക്കാഗോ: സെ. തോമസ് സീറോ മലബാര്‍ രൂപതാ സ്ഥാപനത്തിന്റെയും അഭിവന്ദ്യ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകത്തിന്റെയും...

അമേരിക്കൻ വാർത്തകൗതുകങ്ങൾശാസ്ത്രീയം

ഐഫോൺ 18 പ്രോയിൽ ഇനി ഡാർക്ക് ചെറി വിസ്മയം; സവിശേഷതകൾ പുറത്ത്

വരാനിരിക്കുന്ന ഐഫോൺ 18 പ്രോയിൽ പുതുമകളേറെയുണ്ടാകുമെന്ന് റിപ്പോർട്ട്. ആകർഷകമായ കോസ്മിക് ഓറഞ്ചിന് പകരം ഇരുണ്ട ചെറി...

അമേരിക്കൻ വാർത്ത

കേരള അസോസിയേഷന്‍ ഓഫ് റിയോ ഗ്രാന്റെ വാലിയുടെ സ്വീകരണം ഏറ്റുവാങ്ങി ‘ടീം വോയ്‌സ് ഓഫ് ഫോമാ’

മെക്കാലന്‍: പ്രതീക്ഷാ നിര്‍ഭരവും ജനക്ഷേമകരവുമായ പദ്ധതികള്‍ നടപ്പാക്കുന്നതിനായി ഫോമായുടെ 2026-’28 ഭരണ സമിതിയിലേയ്ക്ക്  മല്‍സരിക്കുന്ന ‘ടീം...

അമേരിക്കൻ വാർത്ത

‘ടീം വോയ്‌സ് ഓഫ് ഫോമാ’യ്ക്ക് ഒക്കലഹോമ മലയാളി അസോസിയേഷന്റെ ഹൃദ്യമായ സ്വീകരണം

ഒക്കലഹോമ: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ആശയഭിലാഷങ്ങള്‍ക്കൊത്ത് ഫോമായുടെ ജനകീയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കും  ഭാവനാപൂര്‍ണമായ പുത്തന്‍ പദ്ധതികളുടെ...