അമേരിക്കൻ വാർത്തകേരള വാർത്ത

സോഷ്യല്‍ ക്ലബ് ഓഫ് ന്യൂ ജേഴ്സി കേരളാ ഇലക്ഷന്‍ റിസള്‍ട്ട് വാച്ച് നൈറ്റ് മെയ് 3 ന് വൈകുന്നേരം 7 മണിക്ക്

ന്യൂ ജേഴ്സി സോഷ്യല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ കേരളാ ഇലക്ഷന്‍ റിസള്‍ട്ട് വാച്ച് നൈറ്റ് ലൈവ് മെയ് 3 ന് വൈകുന്നേരം 7 മണിക്ക്. കേരളത്തില്‍ അരങ്ങേറുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ നേരിട്ട് കാണുന്നതിനാണ് ന്യൂ ജേഴ്സി സോഷ്യല്‍ ക്ലബ് അവസരമൊരുക്കുന്നത്.

ബെര്‍ഗെന്‍ കൗണ്ടിയിലുള്ള പരാമസ് സിറ്റി ഫയര്‍ ഡിപ്പാര്‍ട്‌മെന്റ് ഓഡിറ്റോറിയത്തിലാണ് ഇലക്ഷന്‍ വോട്ട് എണ്ണല്‍  വിവിധ ചാനലുകളില്‍ നേരിട്ട് കാണുവാന്‍ അവസരമൊരുക്കുന്നത്, കൗണ്ടിങ് നടക്കുന്നതിന്റെ റിയല്‍ ടൈം അപ്‌ഡേറ്റുകള്‍ വലിയ സ്‌ക്രീനുകളില്‍ ഒന്നിച്ചിരുന്നു കാണുകയും അതിനെക്കുറിച്ചുള്ള അവലോകനം നടത്തുകയും ഡിബേറ്റുകള്‍, ബെറ്റിങ്, റാഫിള്‍ കൂടാതെ വിജയിയെ പ്രവചിക്കുന്നവര്‍ക്ക് സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മെയ് 3 ന് വൈകിട്ട് 7 മണിയോട് കൂടെ ആരംഭിക്കുന്ന പരിപാടിയില്‍ വിവിധ മാധ്യമപ്രവര്‍ത്തകര്‍, ഏഷ്യാനെറ്റ്, ഫ്‌ളവേഴ്‌സ് ടിവി, 24 ന്യൂസ്, ന്യൂസ് 18, പ്രവാസി ചാനല്‍, ഇന്ത്യ ഫോര്‍ ലൈഫ്, സംഗമം ന്യൂസ്, ഇമലയാളി തുടങ്ങിയ ചാനലുകളുടെ പ്രതിനിധികളും പരിപാടി നടക്കുന്ന സ്ഥലത്തുനിന്ന് നേരിട്ട് ന്യൂസ് കവറേജ് ചെയ്യുകയും ചെയ്യും.

പബ്ലിക് ട്രസ്റ്റ് റിയാലിറ്റി ഗ്രൂപ്പ്, സ്‌പെക്ട്രം ഓട്ടോ ഗ്രൂപ്പ്, വെല്‍ കെയര്‍ ഫാര്‍മസി ഗ്രൂപ്പ്, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് തുടങ്ങിയവര്‍ മുഖ്യ പ്രയോജകരാണ്.  അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ആദ്യമായാണ്  കേരളാ ഇലക്ഷന്‍ റിസള്‍ട്ട് വാച്ച് നൈറ്റ് ലൈവ്  ഇലക്ഷന്‍ സമയത്ത് സംഘടിപ്പിക്കുന്നത്.

ബീവറേജ് മള്‍ട്ടി കുസിന്‍ ഡിന്നര്‍ എന്നിവയും പ്രോഗ്രാമിന്റെ ഭാഗമാകും, ഈ പരിപാടികളില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്നവര്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
– 201-421-5303, 914-552-2936 ,646-373-2458, 619-729-3036, 201-832-8400, 201-925-4157, 201-370-5019, 973-985-8432, 201-893-1505 914-573-1616, 201-403-1179.

 പരിപാടിയിലേക്ക് എല്ലാ മലയാളികളെയും സോഷ്യല്‍ ക്ലബ് ഓഫ് ന്യൂ ജേഴ്സി സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

Report ഇടിക്കുള ജോസഫ്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...