തൊടുപുഴ: നാടക, ചലച്ചിത്ര, സീരിയൽ നടൻ ഇളംദേശം താനപ്പനാൽ വീട്ടിൽ ജോസ് താന (73) അന്തരിച്ചു.
ഭാര്യ: കുറവിലങ്ങാട് പാറ്റാനി കുടുംബാംഗം ജെസി (വെള്ളിയാമറ്റം സഹകരണ ബാങ്ക് റിട്ട. ഉദ്യോഗസ്ഥ).
മക്കൾ: കെവിൻ (യുഎസ്), സച്ചിൻ (കാനഡ). മരുമക്കൾ: ക്ലാരിസ്, ഗ്രീഷ്മ.
ജോസ് താന ഒട്ടേറെ മലയാള സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. ഭ്രമരം, പളുങ്ക്, പത്താംനിലയിലെ തീവണ്ടി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. തൊടുപുഴ ന്യൂമാൻ കോളജിലെ പഠനകാലത്താണു ‘പിക്നിക്’ എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയത്. കാലടി ഗോപിയുടെ പെരുമ്പാവൂർ നാടകശാലാ സമിതിയിലും ചങ്ങനാശേരി ഗീഥയുടെ ട്രൂപ്പിലും ദീർഘകാലം പ്രവർത്തിച്ചു. 2010 വരെ അഭിനയരംഗത്തു സജീവമായിരുന്നു.





