കൗതുകങ്ങൾപ്രധാന വാർത്തസിനിമ

10 കോടി ലോണെടുത്ത് നടി മീന നിർമ്മിച്ച വീട്; 100 കോടി രൂപയ്ക്ക് അമേരിക്കൻ ദമ്പതികൾക്ക് വിറ്റതായി റിപ്പോർട്ട്

നടി മീന ചെന്നൈയിൽ പത്ത് കോടി രൂപയോളം മുടക്കി നിർമ്മിച്ച വീടും സ്ഥലവും 100 കോടി രൂപയ്ക്ക് വിറ്റുപോയതായി റിപ്പോർട്ട്. അമേരിക്കയിലെ ദമ്പതികളാണ് ഇത്രയും വലിയ തുക കൊടുത്ത് വീട് വാങ്ങിയതെന്നാണ് വിവരം. എക്സ് പ്ലാറ്റ്‌ഫോമുകളിലൂടെയും ചില തമിഴ് മാദ്ധ്യമങ്ങളുമാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവിടുന്നത്. എന്നാൽ ഇക്കാര്യത്തിൽ നടിയുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണമുണ്ടായിട്ടില്ല.

നടിയുടെ സോഷ്യൽ മീഡിയ പരിശോധിച്ചപ്പോഴും ഇതേക്കുറിച്ചുള്ള വിവരമൊന്നും ലഭിച്ചിട്ടില്ല. മീന ഭർത്താവ് സാഗർ, മകൾ നൈനിക എന്നിവരുമായി ഒരുമിച്ച് താമസിച്ച വീടാണിത്. 20 വർഷങ്ങൾക്ക് മുമ്പ് ലോണെടുത്താണ് മീന ഈ വീട് നിർമ്മിച്ചത്. പരമ്പരാഗത കൊത്തുപണികളുള്ള മരത്തൂണുകൾ, ഒരു നടുമുറ്റം, കൊട്ടാരം പോലുള്ള രൂപകൽപ്പന എന്നിവ ഉൾക്കൊള്ളുന്ന കേരളീയ ശൈലിയിലുള്ള വാസ്തുവിദ്യയ്ക്ക് ഈ വീട് പ്രശസ്തമായിരുന്നു.

അതേസമയം, മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3 ആണ് നടിയുടെ പുതിയ സിനിമ. ജീത്തു ജോസഫ് ഒരുക്കിയ റോസ്ലിൻ എന്നൊരു വെബ്സീരീസിലും മീന അടുത്തിടെ അഭിനയിച്ചിരുന്നു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...