അമേരിക്കൻ വാർത്ത

ഫോമാ നാഷണല്‍ കണ്‍വന്‍ഷന്‍ സുവനീര്‍ ചെയര്‍മാനും ചീഫ് എഡിറ്ററുമായി അച്ചന്‍കുഞ്ഞ് മാത്യുവിനെ നിയമിച്ചു

ഹൂസ്റ്റണ്‍: ഫോമാ 2026 ദേശീയ കണ്‍വെന്‍ഷന്റെ സുവനീര്‍ കമ്മിറ്റിയുടെ ചെയര്‍മാനും ചീഫ് എഡിറ്ററുമായും അച്ചന്‍കുഞ്ഞ് മാത്യുവിനെ (ഷിക്കാഗോ) ഫോമാ എക്‌സിക്യൂട്ടീവ് തിരഞ്ഞെടുത്തു. അച്ചന്‍കുഞ്ഞ് മാത്യു നിരവധി സാമൂഹിക  സാംസ്‌കാരിക സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിത്വത്തിനുടമയാണ്. നിലവില്‍ അദ്ദേഹം ഫോമാ സെന്‍ട്രല്‍ റീജിയന്‍ സെക്രട്ടറിയായും ഷിക്കാഗോ മലയാളി അസോസിയേഷന്‍ ട്രഷറായും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി) ഷിക്കാഗോ ചാപ്റ്റര്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു.

ഫോമാ 2019 ഷിക്കാഗോ കണ്‍വന്‍ഷന്‍, 2023-ലെ പുന്റക്കാനാ കണ്‍വന്‍ഷന്‍ എന്നവയുടെ സുവനീര്‍ കമ്മിറ്റിയുടെ ചെയര്‍മാനും ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ച അനുഭവവും അച്ചന്‍കുഞ്ഞ് മാത്യുവിനുണ്ട്. നേരത്തെ കേരള ക്ലബ് ഷിക്കാഗോയുടെ സെക്രട്ടറിയായും ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അച്ചന്‍കുഞ്ഞ് മാത്യുവിന്റെ നേതൃത്വത്തില്‍ ഫോമാ 2026 സുവനീറിന്റെ പ്രകാശനം അവിസ്മരണീയമാക്കാന്‍ സാധിക്കുമെന്ന് ഫോമാ നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അഭിപ്രായപ്പെട്ടു.

സുവനീര്‍ കമ്മിറ്റിയില്‍ അച്ചന്‍കുഞ്ഞ് മാത്യുവിനോടൊപ്പം ഡോ. ജില്‍സി ഡിന്‍സ് (അരിസോണ), ദയാലു ജോസഫ് (കാലിഫോര്‍ണിയ), വില്‍സണ്‍ ഉഴത്തില്‍ (ഫ്‌ളോറിഡ), മാത്തുക്കുട്ടി ഈശോ (ന്യൂയോര്‍ക്ക്), ഷാജി ആലപ്പാട്ട് (ടെക്‌സസ്), റോഷന്‍ പ്ലാംമൂട്ടില്‍ (ഫിസഡല്‍ഫിയ), സാബു കട്ടപ്പുറം (ഷിക്കാഗോ) എന്നിവരും സുവനീര്‍ വര്‍ണാഭമാക്കുവാന്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...