ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെയും ഇന്ത്യ കൾചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററിന്റെയും ആഭിമുഖ്യത്തിൽ ഏപ്രിൽ 11 ശനിയാഴ്ച രാവിലെ 10 മണിക്ക് ഗാർലന്റ് കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ സീനിയർ സിറ്റിസൺ ഫോറം സംഘടിപ്പിക്കുന്നു.
മുതിർന്ന പൗരന്മാർ നേരിടുന്ന ശാരീരികവും, മാനസികവും, സാമൂഹികവുമായ നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും അവക്ക് പ്രതിവിധികൾ നിർദേശിക്കുകയും ചെയ്യാൻ വിദഗ് ദ്ധരെ പങ്കെടുപ്പിച്ചു നടത്തുന്ന പരിപാടിയാണിത്. കൂടാതെ ഡിജിറ്റൽ സുരക്ഷയെക്കുറിച്ചും ഓൺലൈൻ സുരക്ഷയെക്കുറിച്ചും അത് നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അവർക്ക് ശരിയായ അവബോധം നൽകുന്നതും പ്രസ്തുത പരിപാടിയിൽ ഉൾപെടുത്തിട്ടുണ്ട്.
Report അനശ്വരം മാമ്പിള്ളി





