പ്രധാന വാർത്ത

ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവച്ചു; പണം കത്തിക്കരിഞ്ഞ സംഭവത്തിൽ ചോദ്യങ്ങൾ ഇനിയും ബാക്കി

ന്യൂഡൽഹി: വീട്ടിൽ നിന്നും കണക്കില്ലാത്ത പണം കണ്ടെത്തിയസംഭവത്തിൽ വിവാദം അവസാനിക്കുന്നതിനുമുൻപ് ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവച്ചു. അലഹബാദ് ഹൈക്കോടതി ജഡ്‌ജിയായ അദ്ദേഹം രാഷ്‌ട്രപതിക്ക് രാജിക്കത്ത് നൽകി. കത്തിക്കരിഞ്ഞ നിലയിൽ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രാജി.

ഡൽഹി ഹൈക്കോടതിയിൽ ജഡ്‌ജിയായിരുന്ന സമയത്താണ് വിവാദത്തിനാസ്‌പദമായ സംഭവമുണ്ടായത്. ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നിന്നാണ് പണം കണ്ടെത്തിയത്. ലോക്‌സഭാ സ്‌പീക്കർ ഓംബിർലയുടെ നിർദേശപ്രകാരം വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി പ്രത്യേകസമിതി രൂപീകരിച്ചിട്ടുണ്ട്. ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരെ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിക്കുന്നതിനു മുന്നോടിയായി അന്വേഷണറിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദേശം.

സുപ്രീംകോടതി ജഡ്‌ജിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് യശ്വന്ത് വർമ്മയുടെ രാജിയെന്നത് ശ്രദ്ധേയമാണ്. ഇന്ന് രാവിലെയാണ് രാഷ്‌ട്രപതിക്ക് രാജിക്കത്ത് നൽകിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും രാജിക്കത്തിന്റെ പകർപ്പ് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ഇംപീച്ച്മെന്റ് നടപടിയിൽനിന്ന് ഒഴിവാകുന്നതിനായാണ് യശ്വന്ത് വർമ്മ ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നാണ് സൂചന.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...