അമേരിക്കൻ വാർത്ത

കലാവേദിയുടെ ആഭിമുഖ്യത്തില്‍ ‘ബോധിവൃക്ഷത്തണലില്‍’ ഏപ്രില്‍ 11 ശനിയാഴ്ച ന്യൂയോര്‍ക്കില്‍ അരങ്ങേറുന്നു

ന്യൂയോര്‍ക്ക്: സിബി ഡേവിഡ് നേതൃത്വം നല്‍കന്ന കലാവേദി യു.എസ്.എയുടെ ആഭിമുഖ്യത്തില്‍ ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ ‘ബോധിവൃക്ഷത്തണലില്‍’ ന്യൂയോര്‍ക്കില്‍ അരങ്ങേറുന്നു. കലാവേദിയുടെ 22-ാമത് വേദിയാണിത്.

ഗ്ലെന്‍ ഓക്‌സിലുള്ള P.S. Q 115 സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് (80 -51 261 st Street, Glen Oaks, NY 11004. Entarance on 262 nd Street) നാളെ (ശനി- ഏപ്രില്‍ 11) വൈകുന്നേരം 6 മണിക്ക് ആണ് ഷോ അരങ്ങേറുന്നത്.

ന്യൂജേഴ്‌സിയില്‍ നിറഞ്ഞ സദസില്‍ അവതരിപ്പിച്ച നാടകമാണ് ‘ബോധിവൃക്ഷത്തണലില്‍’. ന്യൂ ജനറേഷന്‍ കഥകളും, പുതിയ സംസ്‌കാരവും അരങ്ങ് വാഴുന്ന ഈ കാലഘട്ടത്തില്‍ മലയാളത്തനിമയും പൈതൃകവും വിളിച്ചോതുന്ന ഒരു കഥയാണ് ‘ബോധിവൃക്ഷത്തണലില്‍’ ഉള്ളത്. മാതൃനാടിന്റെ ഗൃഹാതുരത്വം ഹൃദയത്തില്‍ ഏറ്റുകഴിയുന്ന കലാസ്‌നേഹികളായ ആസ്വാദകര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു ഉത്തമ സൃഷ്ടിയായി ന്യൂയോര്‍ക്കില്‍ ഉള്ളവര്‍ക്ക് അനുഭവപ്പെടും  എന്ന് കലാവേദി യു.എസ്.എയുടെ മുഖ്യ സാരഥി സിബി ഡേവിഡ് അഭിപ്രായപ്പെട്ടു.

അല്‍ഷൈമേഴ്‌സ് രോഗാവസ്ഥയില്‍ ആയിരിക്കുന്ന പിതാവ്, പിതാവിന്റെ സ്വത്തിനായി ദാഹിക്കുന്ന മക്കള്‍. പിതാവിന്റെ സന്തത സഹചാരിയായ സഹായി എല്ലാവരും കൂടി കാട്ടിക്കൂട്ടുന്ന ശബ്ദ കോലാഹലങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമരുന്ന ഒരു മനുഷ്യനും, കുറെ മനുഷ്യരും. മനുഷ്യ ബന്ധങ്ങളിലെ കുറ്റവും കുറവുകളും എടുത്തു കാട്ടുന്ന ഒരു കുടുംബ സാമൂഹ്യ, സംഗീത നാടകം- അതാണ് ‘ബോധിവൃക്ഷത്തണലില്‍’. പ്രവേശനം പാസ് മൂലം,
എല്ലാ വരുമാനവും ചാരിറ്റിക്ക് നല്‍കും. 
വിവരങ്ങള്‍ക്ക്: സിബി ഡേവിഡ് (917 353 1242)

Report ജോര്‍ജ് തുമ്പയില്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...