അമേരിക്കൻ വാർത്ത

പാമ്പാടി തിരുമേനിയുടെ 61-ാം ഓർമ്മപ്പെരുന്നാൾ ഹ്യൂസ്റ്റണിൽ

ഹ്യൂസ്റ്റൺ:പാമ്പാടി തിരുമേനിയുടെ 61-ാം ഓർമ്മപ്പെരുന്നാൾ 2026 ഏപ്രിൽ 11-ാം തീയതി (ശനിയാഴ്ച) ഹ്യൂസ്റ്റണിലെ ഉർശ്ലേം അരമന ചാപ്പലിൽ ഭക്ത്യാദരപൂർവ്വം ആചരിക്കും.

രാവിലെ 8 മണിക്ക് പ്രഭാത നമസ്കാരവും തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് റവ. ഫാ. നിതിൻ വി. രാജൻ നേതൃത്വം നൽകും.

ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് പാമ്പാടി തിരുമേനി ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ കമ്മിറ്റി സജീവമായി പ്രവർത്തിച്ചു വരുന്നു. അമേരിക്കൻ സൗത്ത് വെസ്റ്റ് ഭദ്രാസന സെക്രട്ടറി റവ. ഫാ. ജോർജ് എസ്. മാത്യൂസ് അധ്യക്ഷനായ കമ്മിറ്റിയിൽ ഫെബിൻ കുറി യാക്കോസ് (കോഓർഡിനേറ്റർ, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ, ഹ്യൂസ്റ്റൺ), അമ്മു കൊച്ചമ്മ (സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയം, ഹ്യൂസ്റ്റൺ), ബിനു കെ. ജോൺ (സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയം, ഹ്യൂസ്റ്റൺ), ബിബി പരയിൽ (സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയം, ഹ്യൂസ്റ്റൺ), റിജോ ജേക്കബ് (സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയം, ഹ്യൂസ്റ്റൺ), ജസ്റ്റിൻ ജോർജ് (സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ, ഹ്യൂസ്റ്റൺ) എന്നിവർ അംഗങ്ങളാണ്.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അമേരിക്കൻ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെയും കോട്ടയം ഭദ്രാസനാധിപൻ അഭിവന്ദ്യ യുഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്തയുടെയും അനുഗ്രഹാശംസകളോടെയാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.

പെരുന്നാളിനോടനുബന്ധിച്ച് നേർച്ചയായി നെയ്യപ്പവും പഴവും, പ്രഭാതഭക്ഷണവും എല്ലാവർക്കും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: റവ. ഫാ. ജോർജ് എസ്. മാത്യൂസ് – +1 210-995-7602
ഫെബിൻ കുറിയാക്കോസ് – +1 832-520-7080
ഇമെയിൽ: pampadythirumeniusa@gmail.com

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...