അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തശാസ്ത്രീയം

ബഹിരാകാശ യാത്രയിലെ പുതിയ നാഴികക്കല്ലായ നേട്ടം കൈവരിച്ച് ആർട്ടിമിസ് -2

വാഷിങ്ടൺ: ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന പുതിയ റെക്കോർഡ് സ്ഥാപിച്ച് ആർട്ടിമിസ് 2 ദൗത്യ സംഘം. ഭൂമിയിൽനിന്ന് 2,52,757 മൈൽ പിന്നിട്ടതോടെയാണ് ആർട്ടിമിസ് 2 യാത്രക്കാർ ചരിത്രം കുറിച്ചത്. 2,48,655 മൈൽ (ഏകദേശം 4,00,171 കി.മീ) പിന്നിട്ട് 1970ൽ അപ്പോളോ 13 സഞ്ചരിച്ചതിന്റെ റെക്കോഡാണ് ആർട്ടിമിസ് 2 മറികടന്നത്. 

ആർട്ടിമിസ് 2 ദൗത്യത്തിലെ പേടകം ചന്ദ്രന് ഏറ്റവും അടുത്തെത്തുന്ന നിമിഷം (ഫ്ലൈബൈ) ഇന്ന് പുലർച്ചെ 5.30ന് (ഇന്ത്യൻ സമയം) തുടങ്ങും. ഭൂമിയിൽനിന്നു കാണാൻ സാധിക്കാത്ത ചന്ദ്രന്റെ വിദൂരവശത്തിന്റെ ചിത്രങ്ങൾ യാത്രികർ എടുക്കും. ചന്ദ്രന് 6000 കിലോമീറ്റർ അടുത്തുവരെ പേടകം എത്തും.

അപ്പോളോ 8 ദൗത്യത്തിൽ ചിത്രീകരിച്ച എർത്ത്റൈസ് എന്ന ചിത്രം ആധുനിക ക്യാമറകൾ ഉപയോഗിച്ച് വീണ്ടും പകർത്താനും ലക്ഷ്യമിടുന്നു. 6 മണിക്കൂർ വരെ നീളുന്നതാകും ഈ ഘട്ടം. ഇതിനിടെ 40 മിനിറ്റോളം ഭൂമിയിൽ നിന്നു പേടകത്തിലേക്കും തിരിച്ചുമുള്ള ആശയവിനിമയം അസാധ്യമാകും.

വിദൂരവശത്തായതിനാൽ പേടകത്തിനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ മറ സൃഷ്ടിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതു ചന്ദ്രയാത്രയിൽ പതിവുള്ളതാണെന്നും ഇതിനെ നേരിടാനുള്ള എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും നാസ അറിയിച്ചു.

ലൂണാർ ഫ്ലൈബൈയ്ക്ക് ശേഷം ദൗത്യസംഘം ഭൂമിയിലേക്കു മടക്ക യാത്ര തുടങ്ങും. ഇതിനായി പേടകത്തിന്റെ ദിശ ക്രമീകരിക്കും. തിരികെയുള്ള യാത്രയ്ക്കു ശേഷം ഏപ്രിൽ 10ന് രാത്രി ഒൻപതോടെ പേടകം പസിഫിക് സമുദ്രത്തിൽ പതിക്കും. തുടർന്ന് യുഎസ് നേവിയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും പേടകത്തെയും യാത്രികരെയും വീണ്ടെടുക്കും.

ഓറിയന്റലെ ബേസിന്റെ  ചിത്രമെടുത്തു; ഇതാദ്യം

ചന്ദ്രന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ഓറിയന്റലെ ബേസിൻ മേഖലയുടെ ചിത്രം ആർട്ടിമിസ് 2 യാത്രികർ എടുത്തു. ആദ്യമായാണ് ഈ ഭാഗത്തിന്റെ ചിത്രം മനുഷ്യർ നേരിട്ട് എടുക്കുന്നത്. ചന്ദ്രനിൽ ഗർത്തങ്ങൾ ധാരാളമുണ്ടെങ്കിലും ഓറിയന്റലെ മേഖല വ്യത്യസ്തമാണ്. ഉൽക്കകൾ പതിക്കുന്നതും മറ്റും മൂലമുള്ള ഒട്ടേറെ ഗർത്തങ്ങൾ ചേർന്ന് ഒരു ബുൾസ്ഐ പോലെയാണ് ഈ മേഖലയുടെ രൂപം. ചന്ദ്രനിലെ ഗ്രാൻഡ് കാന്യൻ എന്നാണ് ഇവിടം അറിയപ്പെടുന്നത്. 950 കിലോമീറ്റർ വ്യാസത്തിൽ ഇതു വ്യാപിച്ചുകിടക്കുന്നു. ചന്ദ്രന്റെ ദൃശ്യമാകുന്ന വശവും (നീയർ സൈഡ്) വിദൂര വശവും തമ്മിലുള്ള അതിർത്തിയിലാണ് ഓറിയന്റലെ ബേസിൻ.

ദീർഘദൂര ബഹിരാകാശയാത്രയിൽ ഭക്ഷണം കഴിക്കുന്നത് എങ്ങനെയാണെന്നു വിശദമാക്കുന്ന ഒരു വിഡിയോയും യാത്രികർ പങ്കുവച്ചു. മക്രോണിയും പാൽക്കട്ടിയും കഴിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു വിഡിയോയിൽ. ആർട്ടിമിസ് 2 ദൗത്യത്തിന്റെ ജാലകത്തിലൂടെ യാത്രികർ ഭൂമിയെ നോക്കുന്ന ചിത്രങ്ങളും നാസ പുറത്തുവിട്ടു.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...