ഓർമ്മച്ചെപ്പ്കേരള വാർത്തകൗതുകങ്ങൾ

ഈസ്റ്റർ ദിനത്തിൽ സ്നേഹ മാതൃക; 9 വർഷം മുൻപ് അയൽവാസി കൊടുത്ത അലമാരയിൽ ഒളിച്ചിരുന്ന 5 പവൻ തിരികെ നൽകി

കട്ടപ്പന: വീടുമാറിയപ്പോൾ അമ്മ ഉപയോഗിച്ചിരുന്ന അലമാര അയൽക്കാരനു നൽകി. 9 വർഷത്തിനു ശേഷം അലമാരയിൽ ഒളിച്ചിരുന്ന 5 പവനിൽ അധികം സ്വർണാഭരണങ്ങളും 7,000 രൂപയും (നിരോധിച്ച പഴയ നോട്ട്) അയൽവാസി കണ്ടെത്തി. കയ്യോടെ ഇത് ഉടമയ്ക്കു തിരികെ നൽകി ഈസ്റ്റർ ദിനത്തിൽ സ്നേഹമാതൃക തീർത്തിരിക്കുകയാണു വെള്ളയാംകുടി മരോട്ടിശേരിൽ ബാബുവും കുടുംബവും. ആഭരണത്തിന്റെ ഉടമ വെള്ളയാംകുടി കൈനിക്കുന്നേൽ ജിജോയ്ക്കാണ് ഇവ തിരിച്ചുനൽകിയത്.

അധ്യാപകനായ ജിജോ 9 വർഷം മുൻപു വീടുവിറ്റ് ഫ്ലാറ്റിലേക്കു മാറിയപ്പോൾ വീട്ടിലെ ഒരു സ്റ്റീൽ അലമാര, തൊട്ടടുത്തു വാടകയ്ക്കു താമസിക്കുന്ന ബാബുവിനു നൽകി. അലമാരയിലുള്ള ചെറിയ അറ അടയ്ക്കാനും തുറക്കാനും പറ്റാതായതോടെ ഇളക്കിയെടുക്കാൻ കഴിഞ്ഞദിവസം ബാബു തീരുമാനിച്ചു.

ഇളക്കിയെടുത്ത ചെറിയ അറയുടെ പിൻവശത്തുള്ള തട്ടിൽ ഒരു തിളക്കം കണ്ടു. 5 പവനിലധികം സ്വർണാഭരണങ്ങൾ, 7000 രൂപയുടെ നോട്ടുകൾ. ഇതു ജിജോയെ വിളിച്ചറിയിച്ചു. നഗരസഭാ കൗൺസിലർ ബീന സിബിയുടെ സാന്നിധ്യത്തിൽ ഈസ്റ്റർ ദിനത്തിൽ ഇവ കൈമാറി. ജിജോയുടെ അമ്മ 11 വർഷം മുൻപു മരിച്ചു. അമ്മ സൂക്ഷിച്ചിരുന്ന വള, മാല, കമ്മൽ, കൊന്ത എന്നിവയാണ് കണ്ടെത്തിയത്. ഈ ആഭരണങ്ങൾ ജിജോ അന്ന് അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...