കൗതുകങ്ങൾസിനിമ

‘നയന്‍താരയുടെ പേരില്‍ അറിയപ്പെടുന്നത് അഭിമാനം’; തുറന്നുപറഞ്ഞ് വിഘ്‌നേഷ് ശിവന്‍

ജീവിതപങ്കാളി നയൻതാരയുടെ പേരിൽ അറിയപ്പെടുന്നത് തനിക്ക് അഭിമാനമാണെന്ന് സംവിധായകൻ വിഘ്നേഷ് ശിവൻ. പൊതുയിടങ്ങളിൽ പലപ്പോഴും സ്വന്തം പേരിനേക്കാൾ നയൻതാരയുടെ പേര് ചേർത്താണ് ആളുകൾ തന്നെ തിരിച്ചറിയാറുള്ളതെന്നും അതിൽ താൻ വലിയ സന്തോഷവും അഭിമാനവും കണ്ടെത്തുന്നുണ്ടെന്നും വിഘ്നേഷ് വ്യക്തമാക്കി. തമിഴ് യുറ്റ്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിഘ്‌നേഷിന്റെ തുറന്നുപറച്ചിൽ.

നയൻതാരയുമായുള്ള പ്രണയം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായാണ് കണക്കാക്കുന്നതെന്ന് വിഘ്‌നേഷ് പറഞ്ഞു. ‘തന്റെ പ്രശസ്തിയുടെ നിഴലിൽ എന്റെ കഴിവും വ്യക്തിത്വവും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടോ എന്ന് നയൻതാര ഒരിക്കൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ കുടുംബാംഗങ്ങൾക്കിടയിൽ ഒരാൾ മറ്റൊരാളെ മറച്ചുകളയുക എന്ന ചിന്തയ്ക്ക് സ്ഥാനമില്ല. മക്കളുടെ പേരോ ഭാര്യയുടെ പേരോ ചേർത്ത് ഒരാളെ അഭിസംബോധന ചെയ്യുന്നത് സ്‌നേഹത്തിന്റെ അടിസ്ഥാനത്തിലാണ്. അത് വളരെ മനോഹരമായ കാര്യമാണ്’, അത്തരം റഫറൻസുകൾ നൽകുന്ന സന്തോഷം ചെറുതല്ലെന്നും അദ്ദേഹം തന്റെ അനുഭവങ്ങൾ പങ്കുവെച്ച് വിശദീകരിച്ചു.

നയൻതാരയുമായുള്ള നിയമപ്രശ്നത്തെത്തുടർന്ന് ധനുഷുമായുള്ള വ്യക്തിബന്ധം നഷ്ടമായതിൽ താനിന്ന് ഖേദിക്കുന്നുവെന്ന് വിഘ്നേഷ് ശിവൻ അഭിപ്രായപ്പെട്ടിരുന്നു. ധനുഷിനെ താൻ അച്ഛനെപ്പോലെയാണ് കാണുന്നതെന്നും വിഘ്നേഷ് കൂട്ടിച്ചേർത്തു.

2022 ജൂൺ ഒൻപതിനാണ് വിഘ്‌നേഷ് ശിവനും നയൻതാരയും വിവാഹിതരായത്. ചെന്നൈ മഹാബലിപുരത്തെ ആഡംബര റിസോർട്ടിലായിരുന്നു ചടങ്ങ്. ഏഴുവർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...