അമേരിക്കൻ വാർത്ത

സ്റ്റാറ്റൻ ഐലൻഡ് സെന്റ് ജോർജ്ജ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ശ്രദ്ധേയമായി

സ്റ്റാറ്റൻ ഐലൻഡ് (ന്യൂയോർക്ക്) : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത്  കോൺഫറൻസ്  രജിസ്ട്രേഷന് സ്റ്റാറ്റൻ ഐലൻഡ് സെന്റ് ജോർജ്ജ്  മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.

2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ്   കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം.

(2 തിമോത്തി 2:20-22 – എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന വിശിഷ്ട പാത്രം ആയിരിക്കും അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാൽ ശുദ്ധഹൃദയത്തിൽ നിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ നീതിയും വിശ്വാസവും സ്നേഹവും സമാധാനവും പിന്തുടരുക).

കോൺഫറൻസ്  പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി  സ്റ്റാറ്റൻ ഐലൻഡ് സെന്റ് ജോർജ്ജ്  ഓർത്തഡോക്സ് ദേവാലയത്തിൽ ജോൺ താമരവേലിൽ, റിംഗിൾ ബിജു, അകില സണ്ണി, മാത്യു ജോഷ്വ, മാത്യു വർഗീസ്, ഐറിൻ പോൾ, ഈതൻ കൂട്ടുമാത എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി. ഡോ. സക്കറിയ ഉമ്മൻ, നിക്കോൾ വർഗീസ് എന്നീ രണ്ട് ഇടവകാംഗങ്ങളും ടീമിനൊപ്പം ചേർന്നു.

ഇടവക വികാരി വെരി റവ. പൗലോസ് ആദായി കോറെപ്പിസ്കോപ്പയും ഇടവക കമ്മിറ്റിയും കോൺഫറൻസ്  ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.

വെരി റവ. പൗലോസ് ആദായി കോറെപ്പിസ്കോപ്പ കോൺഫറൻസ് ടീം അംഗങ്ങളെ പരിചയപ്പെടുത്തുകയും  കോൺഫറൻസിനു വേണ്ടിയുള്ള  ടീമിന്റെ സമർപ്പണത്തിനും പരിശ്രമത്തിനും നന്ദി പറയുകയും കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ എല്ലാ ഇടവക അംഗങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഭദ്രാസനത്തിലെ ഏറ്റവും വലിയ കോൺഫറൻസിൽ പങ്കെടുക്കുന്നതിന്റെ പ്രാധാന്യത്തെയും കുറിച്ച് ജോൺ താമരവേലിൽ സംസാരിച്ചു.

ഐറിൻ പോൾ, കോൺഫറൻസിന്റെ ചിന്താ വിഷയത്തെ കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവച്ചു. കൂടാതെ, വ്യത്യസ്ത പ്രായത്തിലുള്ളവർക്കായി വിവിധ സെഷനുകളിൽ സംസാരിക്കുന്ന പ്രഭാഷകരുടെ പേരും പങ്കുവച്ചു.

ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെയിന്റ്  ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോർജ് (ലോങ്ങ്  ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ് പ്രധാന പ്രഭാഷകർ.

കോൺഫറൻസിന്റെ കുറഞ്ഞ  രജിസ്ട്രേഷൻ ഫീസുകളെക്കുറിച്ച് റിംഗിൾ ബിജു സംസാരിച്ചു. കൂടുതൽ രജിസ്ട്രേഷനുകൾക്ക് ഇത് വഴി തുറക്കുമെന്നുള്ള പ്രതീക്ഷയും പങ്കു വെച്ചു. കോൺഫറൻസിൽ  യുവാക്കളുടെ സജീവമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായാണ്  രജിസ്ട്രേഷൻ ഫീസ് കുറച്ചിട്ടുള്ളതെന്ന് അവർ അറിയിച്ചു.

കോൺഫറൻസിനെ പിന്തുണയ്ക്കുന്നതിനുള്ള സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ മാത്യു ജോഷ്വ നൽകി.

റാഫിൾ പ്രോഗ്രാമിനെയും സമ്മാനങ്ങളേയും കുറിച്ച് അകില സണ്ണി സംസാരിച്ചു.

സുവനീറിലേക്ക് ലേഖനങ്ങൾ അയക്കാൻ ഈതൻ കൂട്ടുമാത ഇടവക അംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും വിവിധ വ്യക്തിഗത, ബിസിനസ് നിരക്കുകളെക്കുറിച്ച് വിശദമായി പറയുകയും ചെയ്തു.

പങ്കെടുക്കുന്ന എല്ലാവർക്കും കോൺഫറൻസ് എത്രത്തോളം ഉപകാരപ്രദമായെന്നു അവരുടെ അനുഭവങ്ങൾ വിശദീകരിച്ചു ഡോ. സക്കറിയ ഉമ്മനും നിക്കോൾ വർഗീസും സംസാരിച്ചു.

ഡയമണ്ട് സ്പോൺസർ ജോൺ മാത്യു, ഗോൾഡ് സ്പോൺസർ ജോസ് കെ ജോയ്, ഗോൾഡ് സ്പോൺസർ ഡോ. അലക്സാണ്ടർ മാത്യു എന്നിവർക്ക് കോൺഫറൻസ് ടീം പ്രത്യേകം നന്ദി അറിയിച്ചു.  

കൂടുതൽ വിവരങ്ങൾക്കായി  https://fycnead.org/  സന്ദർശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.

ഫാ.  അലക്സ്  കെ ജോയ് (കോൺഫറൻസ് കോർഡിനേറ്റർ): 973-489-6440
ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917-612-8832
ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917-533-3566

Report – ജിനേഷ് തമ്പി

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല്...

അമേരിക്കൻ വാർത്ത

ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ ‘ഫാമിലി പിക്നിക് 2026’ ആകർഷകമായി

ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ( ഗാർലൻഡിലെ വൺ...

അമേരിക്കൻ വാർത്ത

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽ

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽന്യൂജേഴ്സി: അമേരിക്കയിലെ...