അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ട്രംപിന്റെ അന്ത്യ ശാസനത്തിന് പിന്നാലെ ഇറാന്റെ അഭിമാന സ്തംഭമായ ബി1 പാലം അമേരിക്കന്‍ മിസൈലുകള്‍ തകര്‍ത്തെറിഞ്ഞു

ടെ​ഹ്റ​ൻ: യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നി​ലെ പ്ര​ശ​സ്ത​മാ​യ പാ​ലം ത​ക​ർ​ന്നു. മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ പാ​ല​മെ​ന്ന പേ​രു​ള്ള ഈ ​പാ​ലം ഭാ​ഗി​ക​മാ​യാ​ണ് ത​ക​ർ​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

136 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ഈ ​പാ​ലം ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നെ പ​ടി​ഞ്ഞാ​റ​ൻ ന​ഗ​ര​മാ​യ ക​രാ​ജു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. പാ​ലം നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്ത് നി​ന്ന് ക​ന​ത്ത പു​ക ഉ​യ​രു​ന്ന​തി​ന്‍റെ​യും പാ​ലം ത​ക​രു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

“ഇ​റാ​നി​ലെ ഏ​റ്റ​വും വ​ലി​യ പാ​ലം ഇ​ടി​ഞ്ഞു​വീ​ഴു​ന്നു. ഇ​ത് ഇ​നി ഒ​രി​ക്ക​ലും ഉ​പ​യോ​ഗി​ക്കി​ല്ല, ഇ​നി​യും ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കും’.- ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ട്രൂ​ത്തി​ൽ പ​ങ്കു​വ​ച്ച് ട്രം​പ് കു​റി​ച്ചു. “വ​ള​രെ വൈ​കു​ന്ന​തി​ന് മു​മ്പ്’ ഇ​റാ​ൻ ഒ​രു ക​രാ​റി​ൽ ഏ​ർ​പ്പെ​ട​ണ​മെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഇ​റാ​നെ “ശി​ലാ​യു​ഗ​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​പോ​കും’ എ​ന്ന ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പി​ന് പി​ന്നാ​ലെ​യാ​ണ് പാ​ല​ത്തി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

തകര്‍ന്ന പാലത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ട്രംപ് നടത്തിയ വെല്ലുവിളി ഇപ്പോള്‍ ലോകരാജ്യങ്ങളെ നടുക്കിയിരിക്കുകയാണ്.

ടെഹ്റാനെയും പടിഞ്ഞാറന്‍ നഗരമായ കരാജെയും ബന്ധിപ്പിക്കുന്ന പശ്ചിമേഷ്യയിലെ ഏറ്റവും ഉയരം കൂടിയ പാലമാണ് അമേരിക്കന്‍ ബോംബറുകള്‍ തകര്‍ത്തുതരിപ്പണമാക്കിയത്. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.’ഒരു മഹത്തായ രാജ്യമായി മാറാന്‍ സാധ്യതയുണ്ടായിരുന്ന ഒന്നിന്റെയും ബാക്കിപത്രം പോലും അവിടെ അവശേഷിക്കില്ല’ എന്ന ട്രംപിന്റെ വാക്കുകള്‍ ഇറാന് നല്‍കുന്നത് കൃത്യമായ മുന്നറിയിപ്പാണ്.

അമേരിക്കയുടെ ആക്രമണത്തിന് മറുപടിയായി ജോര്‍ദാനിലെ അല്‍ അസ്റാഖ് സൈനികത്താവളത്തില്‍ യുഎസ് യുദ്ധവിമാനങ്ങള്‍ക്ക് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിക്കഴിഞ്ഞു. ഇതോടെ മേഖലയിലെ സംഘര്‍ഷം പുതിയ തലത്തിലേക്ക് കടന്നു. സൗദിയും കുവൈറ്റും അബുദാബിയും തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളാണെന്ന് ഇറാന്‍ പരസ്യമായി പ്രഖ്യാപിച്ചതോടെ അറബ് ലോകം ഒന്നടങ്കം ഭീതിയിലാണ്.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...