കൗതുകങ്ങൾപ്രധാന വാർത്തസിനിമ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റെയിൽവേ ട്രാക്കിൽ തലവച്ചുകിടന്നു; നടൻ മൻസൂർ അലി ഖാനെതിരെ കേസ്

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റെയിൽവേ ട്രാക്കിൽ തലവച്ചുകിടന്നതിന് നടനും തിരുച്ചിറപ്പള്ളിയിലെ ലാൽഗുഡി മണ്ഡലം സ്ഥാനാർത്ഥിയുമായ മൻസൂർ അലിഖാനെതിരെ പൊലീസ് കേസ്. ട്രാക്കിലേക്ക് അതിക്രമിച്ച് കടന്ന് തസമുണ്ടാക്കിയതിനും അപമര്യാദയായി പെരുമാറിയതിനുമാണ് കേസ്.

ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കല്ലക്കുടി പഴങ്കനാഥം ക്ഷേത്രത്തിനടുത്തുള്ള ട്രാക്കിൽ മൻസൂർ അലിഖാൻ തലവച്ചുകിടന്നത്. പൊലീസെത്തിയാണ് ഇയാളെ ട്രാക്കിൽ നിന്ന് മാറ്റിയത്. തമിഴ്‌നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ 1953ൽ മുൻമുഖ്യമന്ത്രി എം കരുണാനിധി കല്ലക്കുടിയിലെ റെയിൽവേ ട്രാക്കിൽ തലവച്ചുകിടന്ന് പ്രതിഷേധിച്ചത് വലിയ വാർത്തയായിരുന്നു. കല്ലക്കുടിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയപ്പോൾ കരുണാനിധിയുടെ പ്രതിഷേധം മനസിലെത്തിയെന്നും പ്രചാരണത്തിന്റെ ഭാഗമായി അത് പുനരവതരിപ്പിക്കുകയായിരുവെന്നുമാണ് മൻസൂർ അലിഖാന്റെ വിശദീകരണം. ‘ഇന്ത്യ ജനനായക പുലികൾ കക്ഷി’യുടെ സ്ഥാനാർത്ഥിയായാണ് മൻസൂർ അലിഖാൻ മത്സരിക്കുന്നത്. അദ്ദേഹം തന്നെയാണ് പാർട്ടി രൂപീകരിച്ചതും. തിങ്കളാഴ്‌ച ലാൽഗുഡിയിൽ നാമനിർദേശപത്രിക സമർപ്പിച്ച മൻസൂർ അലിഖാൻ പ്രദേശത്തു താമസിച്ചാണ് പ്രചാരണം നടത്തുന്നത്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...