കേരള വാർത്തപ്രധാന വാർത്ത

പീ​ഡാനു​ഭ​വ സ്മരണയി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി​യി​ലേ​ക്ക്

കാ​​​​ല​​​​ടി: ഈ​​​ശോ​​​മി​​​ശി​​​ഹാ​​​യു​​​ടെ പീഡാനു​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ​​​​യും കു​​​​രി​​​​ശു​​​​മ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും ഓ​​​​ർ​​​​മ​​​​ക​​​​ളി​​​​ൽ മ​​​​ല​​​​യാ​​​​റ്റൂ​​​​ര്‍ കു​​​​രി​​​​ശു​​​​മു​​​​ടി​​​​യി​​​​ലേ​​​​ക്ക് തീ​​​​ര്‍​ഥാ​​​​ട​​​​കരുടെ പ്ര​​​​വാ​​​​ഹം. ‘പൊ​​​​ന്നി​​​​ന്‍ കു​​​​രി​​​​ശു​​​​മ​​​​ല മു​​​​ത്ത​​​​പ്പോ പൊ​​​​ന്മ​​​​ല ക​​​​യ​​​​റ്റം’ എ​​​​ന്ന ശ​​​​ര​​​​ണ​​​മ​​​​ന്ത്ര​​​​ത്താ​​​​ല്‍ മു​​​​ഖ​​​​രി​​​​ത​​​​മാ​​​​യി​​​​രു​​​​ന്നു കു​​​​രി​​​​ശു​​​​മു​​​​ടി​​​​യും പ​​​​രി​​​​സ​​​​ര​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളും.

കു​​​​രി​​​​ശും ചു​​​​മ​​​​ന്ന് കാ​​​​ല്‍​ന​​​​ട​​​​യാ​​​​യി എ​​​​ത്തി മ​​​​ല​ ക​​​​യ​​​​റി​​​​യ ചെ​​​​റി​​​​യ സം​​​​ഘ​​​​ങ്ങ​​​​ളെ​​​​യും കാ​​​​ണാ​​​​മാ​​​​യി​​​​രു​​​​ന്നു. വി​​​​ശു​​​​ദ്ധ​​​​വാ​​​​രം ആ​​​​രം​​​​ഭി​​​​ച്ച​​​​തോ​​​​ടെ മ​​​​ല​​​​യാ​​​​റ്റൂ​​​​രി​​​​ലേ​​​​ക്ക് ആ​​​​രം​​​​ഭി​​​​ച്ച തീ​​​​ര്‍​ഥാ​​​​ട​​​​കപ്ര​​​​വാ​​​​ഹം ഇ​​​​ന്ന് പാ​​​​ര​​​​മ്യ​​​​ത്തി​​​​ലെ​​​​ത്തും. വി​​​​ശു​​​​ദ്ധ​​​​വാ​​​​ര​​​​ത്തി​​​​ലെ പെ​​​​സ​​​​ഹാവ്യാ​​​​ഴം, ദുഃ​​​​ഖ​​​​വെ​​​​ള്ളി ദി​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് കു​​​​രി​​​​ശു​​​​മു​​​​ടി​​​​യി​​​​ലേ​​​​ക്ക് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ തീ​​​​ര്‍​ഥാ​​​​ട​​​​ക​​​​രെ​​​​ത്തു​​​​ന്ന​​​​ത്.

രാ​​​​ത്രി​​​​യി​​​​ലാ​​​​ണ് തീ​​​​ര്‍​ഥാ​​​​ട​​​​ക​​​​രു​​​​ടെ തി​​​​ര​​​​ക്ക് കൂ​​​​ടു​​​​ത​​​​ൽ. അ​​​​ടി​​​​വാ​​​​ര​​​​ത്ത് ഇ​​​​ന്ന​​​​ലെ വി​​​​വി​​​​ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ള്‍ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ഭ​​​​ക്ഷ​​​​ണം വി​​​​ത​​​​ര​​​​ണം ചെ​​​യ്തു. മ​​​​ല​​​​യാ​​​​റ്റൂ​​​​രി​​​​ലേ​​​​ക്കു​​​​ള്ള വ​​​​ഴി​​​​ക​​​​ളി​​​​ല്‍ വി​​​​വി​​​​ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും തീ​​​​ര്‍​ഥാ​​​​ട​​​​ക​​​​ര്‍​ക്കു ദാ​​​​ഹ​​​​ജ​​​​ല​​​​വും ശീ​​​​ത​​​​ള​​​പാ​​​​നീ​​​​യ​​​​ങ്ങ​​​​ളും സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ന​​​​ല്‍​കി. ഇ​​​​ന്നു വി​​​​വി​​​​ധ​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ തീ​​​​ര്‍​ഥാ​​​​ട​​​​ക​​​​ര്‍​ക്കു നേ​​​​ര്‍​ച്ച ഭ​​​​ക്ഷ​​​​ണം ന​​​​ല്‍​കും.

കു​​​​രി​​​​ശു​​​​മു​​​​ടി പ​​​​ള്ളി​​​​യി​​​​ല്‍ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ കു​​​​രി​​​​ശു​​​​മു​​​​ടി സ്പി​​​​രി​​​​ച്വ​​​​ല്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ആ​​​​ന്‍റ​​​​ണി ന​​​​ടു​​​​വ​​​​ത്തു​​​​ശേ​​​​രി​​​​യു​​​​ടെ കാ​​​​ര്‍​മി​​​​ക​​​​ത്വ​​​​ത്തി​​​​ല്‍ കാ​​​ൽക​​​​ഴു​​​​ക​​​​ല്‍ ശു​​​​ശ്രൂ​​​​ഷ ന​​​​ട​​​​ന്നു. വി​​​ശു​​​ദ്ധ കു​​​​ര്‍​ബാ​​​​ന, വ​​​​ച​​​​ന​​​സ​​​​ന്ദേ​​​​ശം, പൂ​​​​ര്‍​ണ​​​​ദി​​​​ന ആ​​​​രാ​​​​ധ​​​​ന, പൊ​​​​തു ആ​​​​രാ​​​​ധ​​​​ന എ​​​​ന്നി​​​​വ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. അ​​​​ടി​​​​വാ​​​​ര​​​​ത്തെ സെ​​​​ന്‍റ് തോ​​​​മ​​​​സ് പ​​​​ള്ളി​​​​യി​​​​ല്‍ കാ​​​​ല്‍ ക​​​​ഴു​​​​ക​​​​ല്‍ ശു​​​​ശ്രൂ​​​​ഷ​​​​യ്ക്ക് വി​​​​കാ​​​​രി ഫാ. ​​​​ജോ​​​​സ് ഒ​​​​ഴ​​​​ല​​​​ക്കാ​​​​ട്ട് കാ​​​​ര്‍​മി​​​​ക​​​​ത്വം വ​​​​ഹി​​​​ച്ചു.

കു​​​​രി​​​​ശു​​​​മു​​​​ടി പ​​​​ള്ളി​​​​യി​​​​ല്‍ ഇ​​​ന്നു രാ​​​​വി​​​​ലെ ഏ​​​​ഴി​​​​ന് പീ​​​​ഡാ​​​​നു​​​​ഭ​​​​വ തി​​​​രു​​​​ക്ക​​​​ര്‍​മ​​​​ങ്ങ​​​​ള്‍, പീ​​​​ഡാ​​​​നു​​​​ഭ​​​​വ സ​​​​ന്ദേ​​​​ശം, കു​​​​ര്‍​ബാ​​​​ന സ്വീ​​​​ക​​​​ര​​​​ണം, ന​​​​ഗ​​​​രി കാ​​​​ണി​​​​ക്ക​​​​ല്‍ എ​​​​ന്നി​​​​വ​​​​യു​​​​ണ്ടാ​​​​കും. താ​​​​ഴ​​​​ത്തെ പ​​​​ള്ളി​​​​യി​​​​ല്‍ ഇ​​​ന്നു രാ​​​​വി​​​​ലെ 6.30ന് ​​​​പീ​​​​ഡാ​​​​നു​​​​ഭ​​​​വ തി​​​​രു​​​​ക്ക​​​​ര്‍​മ​​​​ങ്ങ​​​​ള്‍, കു​​​​ര്‍​ബാ​​​​ന സ്വീ​​​​ക​​​​ര​​​​ണം, കു​​​​രി​​​​ശുവ​​​​ന്ദ​​​​നം, വ​​​​ച​​​​ന​​​സ​​​​ന്ദേ​​​​ശം എ​​​​ന്നി​​​​വ ന​​​​ട​​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​​ന്നി​​​​ന് ആ​​​​ഘോ​​​​ഷ​​​​മാ​​​​യ കു​​​​രി​​​​ശി​​​​ന്‍റെ വ​​​​ഴി​. തു​​​​ട​​​​ര്‍​ന്ന് കു​​​​രി​​​​ശു​​​​മു​​​​ടി അ​​​​ടി​​​​വാ​​​​ര​​​​ത്തേ​​​​ക്ക് വി​​​​ലാ​​​​പയാ​​​​ത്ര ആ​​​​രം​​​​ഭി​​​​ക്കും.

നാ​​​ളെ രാ​​​​ത്രി 11.45ന് ​​​​കു​​​​രി​​​​ശു​​​​മു​​​​ടി​​​​യി​​​​ലും രാ​​​​ത്രി 10.30ന് ​​​​താ​​​​ഴ​​​​ത്തെ പ​​​​ള്ളി​​​​യി​​​​ലും ഉ​​​​യി​​​​ര്‍​പ്പി​​​​ന്‍റെ തി​​​​രു​​​​ക്ക​​​​ര്‍​മ​​​​ങ്ങ​​​​ള്‍ ആ​​​​രം​​​​ഭി​​​​ക്കും.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ജൂൺ 14 ന് മാർത്തോമ്മാ സഭയുടെ പരിസ്ഥിതി ഞായർ: പരിസ്ഥിതി സംരക്ഷണം; ഓരോ മനുഷ്യനും ഏറ്റെടുക്കേണ്ട ദൗത്യം

ജൂൺ മാസം ലോകമെമ്പാടും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്ന മാസമാണ്. ജൂൺ 5-ന് ആചരിക്കുന്ന ലോക...

കായികംചരമംപ്രധാന വാർത്ത

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസവും മനു ഭാക്കറിന്റെ പരിശീലകനുമായ ജസ്പാൽ റാണ (49) അന്തരിച്ചു. അടുത്തിടെ...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്തസിനിമ

ഇത്തവണ കപ്പ് ബ്രസീൽ നേടും; പ്രവചനവുമായി ലാലേട്ടൻ!

കാൽപ്പന്തുകളിയുടെ ആവേശം വീണ്ടും വാനോളമുയരുമ്പോൾ, പന്ത്രണ്ട് വർഷം മുൻപത്തെ ലോകകപ്പ് ഓർമ്മകളിലേക്ക് തിരിഞ്ഞുനടക്കുകയാണ് മലയാളികളുടെ പ്രിയതാരം...

അമേരിക്കൻ വാർത്തകേരള വാർത്തപ്രധാന വാർത്ത

ഫിലഡൽഫിയ–കൊച്ചി വിമാന സർവീസിന് പുതിയ പ്രതീക്ഷ; വർഷങ്ങളായുള്ള ശ്രമങ്ങളിൽ ഓർമ്മാ ഇൻ്റർനാഷ്ണലിന്റെ സജീവ പങ്കാളിത്തം

ഫിലഡൽഫിയ: ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (PHL) നിന്ന് ദോഹ വഴി കൊച്ചിയിലേക്കുള്ള ഖത്തർ എയർവേയ്സ് സർവീസ്...