കേരള വാർത്തചരമം

‘പൈതലാം യേശുവേ’ ഒരുക്കിയ ഫാദർ ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു

എറണാകുളം: മലയാളികൾ നെഞ്ചേറ്റിയ ഒരുപിടി ക്രൈസ്തവഗാനങ്ങൾക്ക് ജീവൻ പകർന്ന സംഗീത സംവിധായകനും വൈദികനുമായ ഫാദർ ജസ്റ്റിൻ പനയ്ക്കൽ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. എറണാകുളം ജില്ലയിലെ മഞ്ഞുമ്മലിലെ സന്യാസഭവനത്തിലായിരുന്നു അന്ത്യം.

കെ.എസ്. ചിത്ര ആലപിച്ച ‘പൈതലാം യേശുവേ’ എന്ന ഗാനമാണ് ഫാ. ജസ്റ്റിൻ ഒരുക്കിയതിൽ ഏറ്റവും പ്രശസ്തമായ ഗാനം.

കേരളത്തിലെ കർമലീത്ത സഭയുടെ മഞ്ഞുമ്മൽ പ്രൊവിൻസ് അംഗമാണ് ഫാ. ജസ്റ്റിൻ പനയ്ക്കൽ. മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരിയിലെ ദൈവശാസ്ത്ര വിഭാഗം അധ്യാപകൻ കൂടിയാണ് കുമ്പളങ്ങി സ്വദേശിയായ അദ്ദേഹം. ഗായകൻ ഡോ. കെ.ജെ. യേശുദാസുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ജസ്റ്റിൻ അച്ചന്റെ ഭൂരിഭാഗം ഗാനങ്ങളും ആലപിച്ചത് യേശുദാസാണ്.

ദൈവം പിറക്കുന്നു, മാനസത്തിൻ മണിവാതിൽ, നവ്യമാമൊരു കൽപ്പന ഞാൻ, ജീവിതഗർത്തത്തിൽ അലയും, പുതിയൊരു പുലരി വിടർന്നു തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ഗാനങ്ങളിൽ ചിലത്. ജീവിതഗർത്തത്തിൽ അലയും എന്ന ഗാനത്തിന് വരികളെഴുതിയതും ജസ്റ്റിൻ പനയ്ക്കലാണ്.

സ്‌നേഹപ്രവാഹം എന്ന അച്ചന്‍റെ കാസറ്റ് തരംഗിണിയില്‍ നിന്നുതന്നെ. കര്‍ത്താവാം യേശുവേ.., നായകാ ജീവദായകാ…, ഈശോയെന്‍ ജീവാധിനായകാ…എന്നിവയുള്‍പ്പടെ ഇതിലെ പന്ത്രില്‍ പതിനൊന്നു പാട്ടുകളും പാടിയത് യേശുദാസ് തന്നെ. ‘പൈതലാം യേശുവേ’ കെ.എസ്. ചിത്ര.

1985ല്‍ സ്‌നേഹസന്ദേശം എന്ന കാസറ്റിലെ രക്ഷകാ ഗായകാ… ഉള്‍പ്പടെ പന്ത്രണ്ടു ഗാനങ്ങളും ഹിറ്റായി. ഇതില്‍ പതിനൊന്നു പാട്ടുകള്‍ യേശുദാസ് പാടി.

കൊച്ചി കുമ്പളങ്ങി സ്വദേശിയായ പനക്കല്‍ ജോബിന്‍റെ മകന്‍ ജസ്റ്റിന്‍ 1952 ലാണ് കര്‍മലീത്ത നിഷ്പാദുക സഭയില്‍ അംഗമാകുന്നത്. 1962 ല്‍ തിരുപ്പട്ടം സ്വീകരിച്ചു. റോമില്‍നിന്നു ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും പൂര്‍ത്തിയാക്കിയ ശേഷം 1969 മുതല്‍ മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പ്രഫസറായി സേവനം ചെയ്തു.

സംഗീതം ശാസ്ര്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്ത പനക്കലച്ചനു കുഞ്ഞുനാള്‍ മുതല്‍ പാട്ടുകളോടു വലിയ പ്രിയമായിരുന്നു. സംഗീതത്തില്‍ താത്പര്യമുണ്ടായിരുന്ന അമ്മ ഇസബെല്‍ തങ്കമ്മ ജോബാണ് അദ്ദേഹത്തിന്‍റെ പാട്ടുപ്രേമത്തെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിച്ചത്.

അടുത്തിടെ കൊച്ചി ബിഷപ് ഡോ. ആന്‍റണി കാട്ടിപ്പറമ്പിലിന്‍റെ മെത്രാഭിഷേകശുശ്രൂഷകളില്‍ ആലപിച്ച പാട്ടുകള്‍ക്കു പിന്നിലും പനയ്ക്കലച്ചനുണ്ടായിരുന്നു. താനൊരുക്കിയ പാട്ടുകള്‍ക്കു വലിയസ്വീകാര്യത ലഭിച്ചപ്പോഴെല്ലാം ഫാ. പനയ്ക്കല്‍ കൂടുതല്‍ വിനയാന്വിതനായി.

പെസഹായുടെ പുണ്യവ്യാഴത്തില്‍ പനയ്ക്കലച്ചന്‍ കടന്നുപോകുമ്പോഴും അച്ചന്‍റെ അനുഗ്രഹീത ഈണത്തില്‍ പിറന്ന പാട്ടുകള്‍ മലയാളി പാടിക്കൊണ്ടേയിരിക്കും. അതുതന്നെയാണ് ആ മഹാപ്രതിഭയ്ക്കുള്ള അര്‍ച്ചനയും.

ഫാ. ജസ്റ്റിൻ പനയ്ക്കലിന്റെ ഭൗതികശരീരം മഞ്ഞുമ്മലിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം തിങ്കളാഴ്ച നടക്കും.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 80 കേസുകളിലായി 83 പേര്‍...

ചരമം

സൂസൻ ബിബി ഏബ്രഹാം അന്തരിച്ചു

നെടുങ്ങാടപ്പള്ളി:കയ്യാലാത്ത് കരുന്നപ്പുഴ സൂസൻ ബിബി ഏബ്രഹാം (75) അന്തരിച്ചു. ചെന്നിത്തല കോട്ടപ്പുറത്ത് കുടുംബാംഗമാണ്. ഭർത്താവ്: കെ.എ.ഏബ്രഹാം....

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

16 വർഷത്തെ കാത്തിരിപ്പ്, മൂന്നുനിലയിൽ അഞ്ചുമുറിവീട്; കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വപ്നസാക്ഷാത്കാരം

മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ വീടിന്റെ ഗൃഹപ്രവേശം നടന്നു. കൊച്ചി വെണ്ണലയിലാണ് വീട്. നടന്റെ മരണ...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന...