അമേരിക്കൻ വാർത്തകേരള വാർത്തശാസ്ത്രീയം

എസ്സെൻസ് ഫെസ്റ്റ് യു.എസ്‌.എ 26: പ്രൊഫ: ടി ജെ ജോസഫ് അമേരിക്കയിലെത്തുന്നു

എസ്സെൻസ് ഗ്ലോബൽ USA യുടെ നേതൃത്വത്തിൽ ടെക്സസിലെ ഡാലസിൽ മെയ് 30 ശനിയാഴ്ച്ച നടത്തപെടുന്ന ശാസ്ത്ര സ്വതന്ത്ര ചിന്താ സെമിനാർ – “എസ്സെൻസ് ഫെസ്റ്റിൽ” പങ്കെടുക്കാൻ പ്രൊഫ: ടി ജെ ജോസഫ്   അമേരിക്കയിലെത്തുന്നു. 

അധ്യാപകനും എഴുത്തുകാരനും കേരളാ സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പ്രൊഫ: ടി ജെ ജോസഫ്, അദ്ദേഹത്തിന്റെ “അറ്റ് പോകാത്ത ഓർമ്മകൾ” എന്ന പുസ്തകത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുന്നതും തുടർന്ന് ഓഡിയൻസിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതുമാണ്. ഇസ്‌ലാമിക മത തീവ്രവാദത്തിനിരയായി കൈ കാലുകൾ ഛേദിക്കപ്പെട്ട നിസ്സഹായാവസ്ഥയിൽ നിന്നും ജീവിതത്തെ തിരികെ പിടിച്ച്, ഇന്ന്  സ്വതന്ത്ര ചിന്തയും മാനവികതയും സമൂഹത്തിൽ പടർത്താൻ ജീവിതം ഉഴിഞ്ഞുവെച്ച ജോസഫ് മാഷിന്റെ ജീവിതാനുഭവങ്ങൾ നേരിട്ട് കേൾക്കാൻ എല്ലാവരെയും  ഡാലസിലേക്ക് സ്വാഗതം ചെയ്യുന്നു.

പാസ്റ്റർ ഷിബു പീടിയേക്കലും,  ശ്രീ സി. രവിചന്ദ്രനുമായി  രണ്ട് വർഷം മുമ്പ് ഡിട്രോയിറ്റിൽ നടന്ന   സംവാദത്തിന്റെ തുടർച്ചയായി, പാസ്റ്റർ ഷിബു പീടിയേക്കലുമായി, ” പ്രാർത്ഥന ഫലിക്കുമോ” എന്ന വിഷയത്തിൽ ശ്രീ ജെയിംസ് കുരീക്കാട്ടിൽ സംവാദം നടത്തുന്നു.

പ്രശസ്ത എഴുത്തുകാരനും സിനിമാ നിർമ്മാതാവും നടനുമായ ശ്രീ തമ്പി ആന്റണി, “വിശ്വാസം വിദ്വേഷമാകുമ്പോൾ” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുന്നതാണ്. തുടർന്ന് വിവിധ സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ പ്രഭാഷണങ്ങളും പാനൽ ചർച്ചകളും അതോടൊപ്പം കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. 

വിശ്വാസികളോ, അവിശ്വാസികളോ, ആജ്ഞേയവാദികളോ നിങ്ങൾ ആരും ആയിക്കൊള്ളട്ടെ, എസ്സെൻസ് ഫെസ്റ്റ് നിങ്ങൾക്ക് വിജ്ഞാനപ്രദവും അവിസ്മരണീയവുമായ ഒരു അനുഭവം ആയിരിക്കും. 

എല്ലാവരെയും സ്നേഹപൂർവ്വം എസ്സെൻസ് ഫെസ്റ്റിലേക്ക് സ്വാഗതം ചെയ്യുന്നു.

ESSENSE FEST USA 26 Dallas, Texas | May 30, 2026

For Enquiries: 832-469-1905,  248-837-0402,  720-483-5633

Register NOW: https://forms.gle/mLZpHXE36JLkB6Tn7

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...