അമേരിക്കൻ വാർത്ത

മാർത്തോമ്മാ ക്വയർ ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു

മിഷിഗൺ: സെൻറ് ജോൺസ് മാർത്തോമ്മാ ഇടവക ആതിഥേയത്വം വഹിക്കുന്ന 29th മാർത്തോമ്മാ  ക്വയർ ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ചെയ്തു. സെൻറ് ജോൺസ് മാർത്തോമ പള്ളിയിൽ ആരാധനയെ തുടർന്നു നടന്ന സമ്മേളനത്തിൽ വെച്ച് ക്വയർ ഫെസ്റ്റിവൽ കമ്മിറ്റി പ്രസിഡന്റ് റവ. സഞ്ചോ പി വർഗീസ് ലോഗോ പ്രകാശനം നിർവ്വഹിച്ചു.

 ജൂലൈ 25 ശനിയാഴ്ച വൈകിട്ട് 3.30  മുതൽ നടത്തപ്പെടുന്ന ഈ വർഷത്തെ ക്വയർ ഫെസ്റ്റിവലിന്റെ  ചിന്താവിഷയം EL-Sela 2026 (psalms 18:2) എന്നതാണ്. ചിക്കാഗോ, കാനഡ, ഡിട്രോയിറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള പത്തോളം മലയാളം, ഇംഗ്ലീഷ് ഗായകസംഘങ്ങൾ ഈ സംഗീതോത്സവത്തിൽ പങ്കെടുക്കും. 

ക്വയർ ഫെസ്റ്റിവലിന്റെ ക്രമീകരണങ്ങൾക്കായ് റവ. സഞ്ചോ പി വർഗീസ് (പ്രസിഡന്റ്), ജോൺ  വർഗീസ്-ജോജി (ജനറൽ കൺവീനർ), ഷാജി ഈപ്പൻ (പ്രോഗ്രാം), ഇസബെൽ സാം, സിബി ബിനു (റിസപ്ഷൻ), അനിൽ സാം (ഫുഡ്), സോണി മാത്യൂസ്(ഓപ്പറേഷൻസ് & അറേൻജ്‌മെൻറ്സ്), ഷൈൻ ഈപ്പൻ (മീഡിയ), നിർമ്മൽ മാത്യൂസ് (ഫിനാൻസ്), എബ്രഹാം ഈപ്പൻ(സുവനീർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി പ്രവർത്തനം ആരഭിച്ചു.

Report അലൻ ചെന്നിത്തല

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...